ശരീരഭാരം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണ് പലരും. ഇന്നത്തെ ഭക്ഷണ രീതിയാണ് ഒരു പരിധി വരെ അമിതഭാരത്തിനും അമിത വണ്ണത്തിനും കാരണം. പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തതമാക്കുന്നുണ്ട്.

മിക്കവരുടെ വീടുകളിലെ പറമ്പുകളില്‍ കാണുന്ന ഒന്നാണ് പപ്പായ. ഇതിന് ഗുണങ്ങളേറെയാണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. നമ്മുടെ കരളില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് പപ്പായയ്ക്കുണ്ട്.

പഴുത്ത പപ്പായയേക്കാള് പച്ച പപ്പായ കഴിക്കുന്നതാണ് നല്ലത്. വയറു കുറയ്ക്കാന്‍ സഹായിക്കുന്ന പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള് പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പപ്പായ ജ്യൂസായോ സാലഡായോ കഴിക്കാവുന്നതാണ്.
പപ്പായയില്‍ വലിയ തോതില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കലോറി കുറവാണ്, അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. പപ്പായ ശരീരത്തിലെ കൊഴുപ്പ് കളയുകയും വിശപ്പ് കുറയ്ക്കാനും സഹായിക്കും. പപ്പായ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ പപ്പായ സഹായിക്കുന്നു. അതുപോലെ തന്നെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

ദൈനംദിന ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കും. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ചര്‍മ്മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ച ശക്തി വര്‍ധിപ്പിക്കാനും പപ്പായ ഉത്തമമാണ്.