വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഫലമാണു നാരങ്ങ. വിറ്റാമിന്‍ ബി, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും നാരങ്ങയില്‍ ധാരാളം.
അതുകൊണ്ട് തന്നെ നാരങ്ങാവെള്ളം ആരോഗ്യപാനീയമാണ്. നാരങ്ങാവെളളം ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനു ഗുണകരമാണന്നു ഗവേഷകര്‍. വിവിധതരംഭക്ഷണത്തിലൂടെ ശരീരത്തിലുണ്ടാകുന്ന അസിഡിറ്റി ബാലന്‍സ് ചെയ്യുന്നതിന് നാരങ്ങായ്ക്ക് കഴിയും. ക്ഷീണം അകറ്റുന്നതിനൊപ്പം ഉന്മേഷം നല്‍കുകയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിയിക്കുന്നത് സഹായിക്കും. ദിവസവും ഈ ശീലം തുടരുന്നത് പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും സഹായിക്കും.
രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങിയാല്‍ നിങ്ങള്‍ക്ക് അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു. മധുരം ഒഴിവാക്കി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് നല്ലത്. അമിത വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. തണുത്ത വെള്ളം ഒഴിവാക്കി ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്തു കഴിക്കുന്നതാണ് ഏറ്റവും ഉചിതം.
ദഹനം കൃത്യമായ രീതിയില്‍ നടക്കുമെന്ന് മാത്രമല്ല ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും നാരങ്ങ വെള്ളത്തിന് കഴിയും. നാരങ്ങയിലെ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും കരളിനു സംരക്ഷണം നല്കുന്നു. വിഷപദാര്‍ഥങ്ങളെ ജലത്തില്‍ അലിയുന്ന സ്വഭാവത്തിലുള്ള വസ്തുക്കളായി മാറ്റുന്നതിനും നാരങ്ങ സഹായിക്കും. കൂടാതെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനും നാരങ്ങ സഹായകമാണ്.
നാരങ്ങയിലെ വിറ്റാമിന്‍ സി കരളിന്റെ ഡീ ടോക്സിഫിക്കേഷന് പ്രവര്‍ത്തനള്‍ക്ക് സഹായിയാകമാണ്. നാരങ്ങാനീരില്‍ 20ല്‍പ്പരം ആന്റിക്യാന്സര് സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പിഎച്ച് നില ബാലന്‍സ് ചെയ്തു നിര്‍ത്തുന്നതിനും നാരങ്ങ സഹായിക്കും. നാരാങ്ങാ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന സിട്രേറ്റ് മൂത്ര കല്ലിനെ തകർക്കുകയോ അതുണ്ടാകുന്നതിൽ നിന്ന് തടയുകയോ ചെയ്യും.
ആമാശയത്തിന്റെ ആരോഗ്യത്തിന് ഉത്തമം. നാരങ്ങാനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്തു കഴിക്കുന്നതു ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കു ഫലപ്രദമാണ്.. രക്തശുദ്ധീകരണത്തിനു സഹായകമായ ഫലങ്ങളില്‍ ഒന്നാണ് നാരങ്ങ. ഇതിന്റെ ആന്റി സെപ്റ്റിക് ഗുണം ചര്‍മസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കു പ്രയോജനപ്രദം. ചര്‍മത്തിന്റെ കറുപ്പുനിറവും ചുളിവുകളും മാറാന്‍ നാരങ്ങ കഴിച്ചാല്‍ മതി. സ്ഥിരമായി കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനു ഗുണപ്രദം. നാരങ്ങയ്ക്ക് ബാക്ടീരിയയെ പ്രതിരോധിക്കാനുളള ശേഷിയുണ്ട്. തൊണ്ടയിലെ അണുബാധയ്ക്കു പ്രതിവിധിയായും ഉപയോഗിക്കാം.
ഇതു മാത്രമല്ല, സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട് തടയാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും നാരങ്ങയുടെ ഉപയോഗം കൊണ്ട് സാധ്യമാകും. അമിത വണ്ണം അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് ശീലമാക്കുക. ആഴ്ചകള്‍ക്കുള്ളില്‍ വ്യത്യാസം മനസിലാകും. ഫെയ്സ് വാഷിനായി നാരങ്ങാ വെള്ളം ഉപയോഗിക്കുന്നത് ചീത്ത കോശങ്ങളെ പുറം തള്ളാൻ സഹായിക്കുകയും അത് വഴി മുഖ കാന്തി വർദ്ധിപ്പിക്കുകയും ചെയ്യും.
ചര്‍മ്മം സുന്ദരമാക്കാനും മൃദുലമാക്കാനും ഇത് സഹായിക്കും. നാരങ്ങാവെള്ളം മാത്രമല്ല ഗ്രീന്‍ ഉപയോഗവും ശരീരത്തിനു നല്ലതാണ്. എന്നും നാരങ്ങാ വെള്ളം കുടിച്ചാല്‍ അത് ശരീരത്തില്‍ വരുത്തുന്ന മാറ്റം നമുക്ക് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ കഴിയും. ശരീരത്തിലെ ടോക്സിന് പുറന്തള്ളാന്‍ ഇത്രയധികം സഹായിക്കുന്ന മറ്റൊരു പാനീയം ഇല്ല എന്നു തന്നെ പറയാം. ഇനിയൊന്നു പരീക്ഷിച്ചു നോക്കൂ. മാറ്റം തിരിച്ചറിയാം.