മലയാളം ഇ മാഗസിൻ.കോം

പൊതിച്ചോർ രുചിയോടെ ആസ്വദിക്കുന്നവർക്ക്‌ ആർക്കെങ്കിലും അറിയാമോ ഈ കാര്യങ്ങൾ വല്ലതും?

വാഴയിലയിലെ പൊതിച്ചോർ, അതിഷ്ടപ്പെടാത്തതായി ആരും തന്നെ ഉണ്ടാവില്ല, വാട്ടിയ വാഴയിലയിൽ നല്ല കുത്രിച്ചോറും ചമ്മന്തിയും തോരനും പിന്നെ മുട്ട പൊരിച്ചതും കണ്ണിമാങ്ങ അച്ചാർ കൂടി ആവുമ്പോൾ സംഭവം കുശാൽ , അത്‌ ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. വാഴയിലെ പൊതിച്ചോർ സ്വാദ്‌ പകരുന്നതിനൊപ്പം നമ്മുടെ ആരോഗ്യത്തിനും നല്ലത്‌ തന്നെയാണ്‌.

വാഴയില എടുത്ത്‌ നന്നായി കഴുകിയ ശേഷം ചെറുതീയിൽ വാട്ടിയാണ്‌ ആഹാരം രൊതിയാൻ എടുക്കുന്നത്‌. ഇങ്ങനെ എടുക്കുന്നത്‌ ആഹാരം ഏറെ നേരം കേടാകാതെയിരിക്കാൻ കാരണമാകുന്നു. വാഴയില വാട്ടുമ്പോൾ മെഴുക്‌ പോലുള്ള ഒരു ആവരണമുണ്ട്.

ഈ ആവരണമാണ് വാഴയിലയിൽ പൊതിയുമ്പോൾ പ്രത്യേക മണവും രുചിയും വരാൻ കാരണമാകുന്നത്‌. അതുപോലെ തന്നെ എണ്ണമെഴുക്കുള്ള ആഹാരങ്ങളും ചാറുള്ള കറികളുമൊക്കെ വാഴയിലയിൽ ഒഴിച്ചാലും വാഴയില കുതിർന്ന്‌ പോകാതിരിക്കാനും ഈ ആവരണം സഹായിയിക്കുന്നു.

പോളി ഫിനോളുകൾ, ക്ലോറോഫില്ല്‌, ഹെമിസെല്ലുലോസ്‌, പ്രോ‍ട്ടീനുകൾ, കരോട്ടിൻ, വിറ്റാമിൻ എ, കാത്സ്യം, സിട്രിക്‌ ആസിഡ്‌, എന്നിവ വാഴയിലയിലയിൽ അടങ്ങിയിട്ടുണ്ട്‌. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത ആന്റീ ഓക്സിഡന്റായ എപ്പിഗാലോകാറ്റേക്കിൻ എന്ന ഘടകവും വാഴയിലയിലുണ്ട്‌.

ശരീരത്തിലെ ഫ്രീറാഡിക്കലുകളോട്‌ പൊരുതി രോഗം വരുന്നത്‌ തടയുകയും കാൻസറിനെ പ്രതിരോധിക്കാു‍കയും ചെയ്യുന്നു. വാഴയിലയിൽ അടങ്ങിയിട്ടുള്ള പോളിഫിനോൾ ഓക്സിഡേസ്‌ എന്ന എൻസൈം പാർക്കിൻസൺ എന്ന രോഗത്തിൻറെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന L-DOPA ഉൽപാദിപ്പിക്കുന്നുണ്ട്‌.

ഫംഗസ്‌, വൈറസ്‌, ബാക്ടീരിയ തുടങ്ങിയ രോഗാണുക്കളെ പ്രതിരോധിക്കാനുമുള്ള കഴിവ്‌ വാഴയിലയ്ക്കുണ്ട്‌. ഉദരാരോഗ്യത്തിനും വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതാണ്‌ നല്ലത്‌. വാഴിയിലയിൽ അടങ്ങിയിട്ടുള്ള ഇജിസിജി എന്ന ഘടകം ആരോഗ്യപരമായി വളെരയധികം ഗുണം ചെയ്യുന്നവയാണ്‌.

പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിവുള്ളതാണ്‌ ഇ ജി സി ജി. അതിറോസ്ക്ലിറോസിസ്‌, ഹൃദയാഘാതം, അകാല വാർധക്യം എന്നിവ തടയാനും ഇതിലെ ഇ ജിസിജി സഹായിക്കുന്നു. രക്തം ശുദ്ധീകരിക്കാനും മൂത്രസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും വാഴയിലയിലെ ഘടകങ്ങൾക്കു സാധിക്കും.

Avatar

Staff Reporter