മലയാളം ഇ മാഗസിൻ.കോം

പ്രമേഹരോഗികളും ക്യാൻസർ രോഗികളും ചക്ക കഴിക്കാമോ? ഇതാ ചക്കയുടെ ഗുണവും ദോഷവും!

അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗൂക്കോസ് അടങ്ങിയിട്ടുണ്ട്. എങ്കിലും, ഇടയ്ക്കു വല്ലപ്പോഴും രണ്ടു മൂന്നു ചുള ചക്കപ്പഴം കഴിക്കുന്നതില്‍ തെറ്റില്ല. ചര്‍മസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.

ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ഇതു കൂടുതല്‍ മെച്ചമാക്കുമത്രേ. ചക്കക്കുരുവിലുള്ള എ, സി വിറ്റമിനുകളും കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കും. കാന്‍സര്‍ നിര്‍ണയത്തിനും ചക്കക്കുരുവിനു പങ്കുണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ രോഗിയില്‍ റേഡിയേഷന്‍ ചികിത്സ എത്രമാത്രം ഫലപ്രദമാണെന്ന് അറിയാന്‍ സഹായിക്കുമെന്നും ഈ മേഖലയിലുള്ള പഠനങ്ങള്‍ പറയുന്നു. കാന്‍സര്‍ നിര്‍ണയത്തിനും നെക്റ്റിന്‍ സഹായിക്കുമത്രേ.

ചക്കച്ചുളയില്‍ ഓരോ 100 ഗ്രാമിലും 18.9 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 0.8 ഗ്രാം ധാതുലവണങ്ങള്‍, 30 ഇന്റര്‍നാഷണല്‍ യൂണിറ്റ് വിറ്റമിന്‍ എ, 0.25 ഗ്രാം തയാമിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ആദ്യഘട്ടത്തിലെ ഗവേഷണങ്ങള്‍ അനുസരിച്ച് മാനസികസംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകള്‍ തടയാനും ചക്ക സഹായകരമാണ്.

Avatar

Gayathri Devi

Gayathri Devi | Executive Editor