16
January, 2019
Wednesday
01:57 PM
banner
banner
banner

ദിവസവും 2 സ്പൂൺ ചെറിയ ചൂടോടെ ഉപ്പു വെള്ളം കുടിക്കുന്നതിന്റെ 6 ആരോഗ്യ ഗുണങ്ങൾ അറിയാമോ!

ദൈനംദിന ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് ഉപ്പു. ഭക്ഷണത്തിൽ ഉപ്പു അല്പം കൂടിയാലും കുറഞ്ഞാലും അനുഭവം അത്ര നല്ലതാക്കില്ല എന്നുറപ്പ്. ഉപ്പു ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഉപ്പിനുള്ളത്.

എന്നാൽ അമിതമായ ഉപ്പിന്റെ ഉപയോഗം ശാരീരിക ആരോഗ്യം നശിപ്പിക്കുന്നതോടൊപ്പം ബുദ്ധി വളർച്ച കുറയ്ക്കുകയും ചെയ്യുന്നു. അതേ സമയം ദിവസവും 1 സ്പൂൺ ചെറു ചൂട് ഉള്ള ഉപ്പുവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് പല ആരോഗ്യ പ്രതിസന്ധികളും ഇല്ലാതെയാക്കുന്നു. ദിവസവും 2 സ്പൂൺ ചെറു ചൂട് ഉപ്പു വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

1. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
ഉപ്പു വെള്ളം കുടിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണം രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നു എന്നതാണ്. രോഗപ്രതിരോധ ശേഷി കുറയുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ ദിനവും അല്പം ചെറു ചൂടുള്ള ഉപ്പു വെള്ളം കുടിക്കുന്നത് ശീലമാക്കുക.

2. ഉറക്കമില്ലായ്മയ്ക്കു ഉത്തമ പരിഹാരം.
ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്. ഉറക്കമില്ലായ്മ പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്തെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഉറക്കം തീരെ ലഭിക്കുന്നില്ല. ഇത് പല പ്രതിസന്ധികൾക്കും കാരണമാകുന്നു. ഇതിനുള്ള ഒരു ഉത്തമ പരിഹാരമാർഗമാണ് ചെറു ചൂടുള്ള ഉപ്പു വെള്ളം. ചെറു ചൂടുള്ള ഉപ്പു വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

3.ഡി ഹൈഡ്രേഷൻ കുറയ്ക്കാൻ സഹായിക്കുന്നു.
നമ്മുടെ അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഡി ഹൈഡ്രേഷൻ അഥവാ നിർജലീകരണം. ദിവസവും പല തിരക്കിൽ പെട്ടു നാം ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല. ഇത് നിർജലീകരണത്തിന് കാരണമാകുന്നു. തിരിച്ചറിഞ്ഞില്ലെങ്കിൽ ഒരു പക്ഷെ മരണം വരെ സംഭവിക്കാവുന്ന ഒരു അവസ്ഥയാണ് ഇത്. വെറും വയറ്റിൽ ഒരു സ്പൂൺ ഉപ്പു വെള്ളം കുടിക്കുന്നത് ഈ പ്രതിസന്ധി ഒഴിക്കുന്നു. ഉപ്പു വെള്ളം കുടിച്ചാൽ പിന്നീട് ദാഹം ഉണ്ടാകുകയും വീണ്ടും വെള്ളം കുടിക്കാൻ തോന്നുകയും ചെയ്യും.

4. ദഹനത്തിനവും നെഞ്ച് എരിച്ചിലും
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ അനവധി ആണ്. ശരിയായ ദഹനം നടന്നില്ലെങ്കിൽ ഉദര സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നു. ഇത് പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ദിവസവും ഒരു സ്പൂൺ ഉപ്പു വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതെയാക്കുന്നു. നാവിലെ രസമുകുളങ്ങളെ ശരിയായി പ്രവർത്തിച്ചു ഉമിനീര് വർധിക്കാൻ സഹായിക്കുന്ന ഒന്നാണ് ഉപ്പു വെള്ളം.

ഇതിലൂടെ ഭക്ഷണം ശരിയായി ദഹിക്കുന്നു. പലരേയും അലട്ടുന്ന ഒന്നാണ് നെഞ്ച് എരിച്ചിൽ ശരിയായ ദഹനത്തിലൂടെ നെഞ്ച് ഏരിച്ചിൽ പോലെയുള്ള പ്രതിസന്ധി മാറുന്നു. ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പ് വെള്ളം എന്നുള്ളതിൽ സംശയം വേണ്ട.

5. വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു.
നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പല വിഷാംശവും നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടുന്നു. ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഈ പ്രതിസന്ധിക്കുള്ള ഒരു ഉത്തമ പരിഹാരമാണ് ഉപ്പു വെള്ളം. ഉപ്പു വെള്ളം കുടിക്കുമ്പോൾ ദഹനം ശരിയായി നടക്കുകയും അതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളുകയും ചെയ്യുന്നു.

6. എല്ലിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്നു.
എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് അസ്ഥി രോഗങ്ങൾ. ഇത് എല്ലിന്റെ ബലക്കുറവ് മൂലം ഉണ്ടാകുന്നവയാണ്.1 സ്പൂൺ ഉപ്പു വെള്ളം കുടിക്കുന്നത് ഈ പ്രതിന്ധിക്കുള്ള പരിഹാരം. ഉപ്പിൽ അടങ്ങിരിക്കുന്ന കാല്‍സ്യവും മിനറല്‍സും എല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.

ചർമ്മത്തിലെ അണുബാധ, എക്‌സിമ തുടങ്ങിയ ചർമ്മരോഗങ്ങൾക്കുള്ള പ്രധാന പ്രതിവിധിയാണ് ഉപ്പു വെള്ളം. മുറിവ് ഉണങ്ങാനുളള കാലതാമസം അണുബാധയ്ക്കു കാരണമാകുന്നു. ഉപ്പിൽ അടങ്ങിയി സിങ്ക് മുറിവ് ഉണങ്ങാൻ സഹായിക്കുന്നു. ഉപ്പു വെള്ളം ചർമ്മ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ഒന്നാണ്.

___________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

·
[yuzo_related]

Comments


Related Articles & Comments