മലയാളം ഇ മാഗസിൻ.കോം

ചൂട്‌ വെള്ളത്തിൽ അൽപം ഉപ്പ്‌ ചേർത്ത്‌ കുളിച്ചാൽ ലഭിക്കുന്നത്‌ ഈ അതിശയിപ്പിക്കുന്ന ഗുണങ്ങൾ

കുളിക്കുന്ന വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് നിങ്ങള്‍ കുളിച്ചിട്ടുണ്ടോ? ഇത് കേള്‍ക്കുമ്പോള്‍ ചിലരൊക്കെ മുഖം ചുളിക്കാം. എന്നാല്‍ ഉപ്പിട്ട വെള്ളത്തില്‍ കുളിച്ചവര്‍ക്ക് അറിയാന്‍ അതിന്റെ ഗുണങ്ങള്‍. ആരോഗ്യവും. സൗന്ദര്യവും വര്‍ദ്ധിക്കാന്‍ ഈ രീതി നല്ലതാണ്.

ചില സാഹചര്യങ്ങളില്‍ ശരീരത്തെ സാധാരണ ഗതിയിലേക്ക് മാറ്റുന്നതിന് ഉപ്പ് വെള്ളത്തിന് സാധിക്കും. മാത്രമല്ല, ഉപ്പ് വെള്ളത്തില്‍ കുളിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. മൃദകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രധാന മാര്‍ഗ്ഗമാണ് ഉപ്പ് വെള്ളത്തിലുള്ള കുളി.

മൃദകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. കൂടാതെ മനസ്സിനും ശരീരത്തിനും ആശ്വാസം നല്‍കുന്നതിന് ഉപ്പ് വെള്ളത്തിലുള്ള കുളി സഹായിക്കുന്നു.

കുളിക്കാന്‍ ഇളം ചൂടുവെള്ളം ഉപയോഗിക്കുക, ഇതിലേക്ക് 1 സ്പൂണ്‍ ഉപ്പ് ചേര്‍ത്താല്‍ മതി. ചര്‍മ്മ രോഗങ്ങള്‍ ഏറെ ഗുണം ചെയ്യുന്നതാണ് ഈ രീതി. ഉപ്പു വെള്ളത്തില്‍ കുളിക്കുമ്പോള്‍ മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങളെ ആഗിരണം ചെയ്ത് ചര്‍മ്മത്തിന്റൈ ഉപരിതലം വൃത്തിയാക്കാന്‍ സഹായിക്കുന്നു.

ദിവസം ഉപ്പിട്ട വെള്ളത്തില്‍ കുളിച്ചാല്‍, ചുളിവുകള്‍ ഇല്ലാതാക്കി മൃദുവും, മിനുസമുള്ള ചര്‍മ്മം ലഭിക്കുന്നു. തിളക്കം നിലനിര്‍ത്തും. വരണ്ട ചര്‍മ്മത്തിന് പരിഹാരം ലഭിക്കും. വിയര്‍പ്പ് നാറ്റമെന്ന് വലിയ പ്രശ്‌നത്തിന് പരിഹാരമാണ് ഉപ്പിട്ട വെള്ളത്തിലെ കുളി.

പലരും വിയര്‍പ്പ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഉപ്പ് വെള്ളത്തിലെ കുളി സഹായിക്കുന്നു. ഇത് വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കി ശരീരത്തിന് സുഗന്ധം നല്‍കുന്നു. ചര്‍മ്മത്തെ സുന്ദരമാക്കുന്നതിനും സംരക്ഷശിക്കുന്നതിനും ഉപ്പ് വെള്ളത്തിലുള്ള കുളി സഹായിക്കുന്നു.

കൂടാതെ ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിന് നിറം നല്‍കുന്നതിനും ഉപ്പ് വെള്ളത്തിലുള്ള കുളി പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

സൗന്ദര്യ ഗുണങ്ങള്‍ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ഉപ്പ് വെള്ളത്തില്‍ കുളിക്കുന്നത്‌കൊണ്ട് ഉണ്ടാകുന്നുണ്ട്. ശരീരത്തിലുണ്ടാകുന്ന വിഷാംശം, സന്ധിവേദന എന്നിവ മാറുന്നതിന് ഉപ്പ വെള്ളത്തിലെ കുളി വളരെ നല്ലതാണ്. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉണ്ടാകുന്ന പുറം വേദന കുറയുന്നതിന് ഉപ്പ് വെള്ളത്തിലുള്ള കുളി സഹായിക്കുന്നു.

YOU MAY ALSO LIKE THIS VIDEO, ഇതാ കേരളത്തിലെ ഏറ്റവും വലിയ പ്ലാവിൻതോട്ടം, 13 ഇനങ്ങളിലായി 500ൽപരം പ്ലാവുകൾ, Tapovan Jacks, Veliyam

Avatar

Staff Reporter