മലയാളം ഇ മാഗസിൻ.കോം

അറിയാമോ അധോവായൂ പോകുന്നതിന്റെ അതിശയിപ്പിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ? ദുർഗന്ധത്തോടെയാണ് അധോവായു എങ്കിൽ ഇരട്ടി സന്തോഷിച്ചോളൂ

ഇനി അധോവായുവിനെക്കുറിച്ചോർത്ത് നാണക്കേട് വേണ്ടാ! ഒരുപക്ഷെ പൊതു സ്ഥലങ്ങളിൽ നിങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള ഒന്നാകും അധോവായു. ഇത് എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സസ്തനികളും മറ്റ് ചില ജന്തുക്കളും ദഹനപ്രക്രീയയിലൂടെ പുറംതള്ളുന്ന ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു.

ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴോ ഉള്ളിൽ പെടുന്നതൊ, രക്തത്തിൽ നിന്നും പുറംതള്ളപ്പെടുന്നതോ, ഭക്ഷണം ദഹിക്കുമ്പോൾ പുറത്ത് വരുന്നതൊ ആയ വാതകങ്ങൾ ആണ് ഇങ്ങനെ പുറത്ത് പോകുന്നത്. ആരോഗ്യവാനായ ഒരാൾ ഒരു ദിവസം ഏകദേശം പതിനാലു തവണ അധോവായു പുറത്ത് വിടുന്നു എന്നാണ് കണക്ക്.

അധോവായു പുറം തള്ളുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധർ പറയുന്നത്. അധോവായു പുറംതള്ളുന്നതിലൂടെ എന്തൊക്കെയാണ് ശരീരത്തിന് അനുകൂലമായി വരികയെന്ന് നോക്കാം.

വയർ പെരുകുന്നത് തടയുന്നു:
പലപ്പോഴും വയറിലെ ഗ്യാസ് ഉണ്ടാക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് വയർ പെരുകുക എന്നത്. എന്നാൽ അധോവായു പുറംതള്ളുന്നതിലൂടെ ഈ ബുദ്ധിമുട്ട് ഒഴിവായിക്കിട്ടുന്നു.

പഥ്യാഹാരക്രമത്തിനു സഹായിക്കുന്നു:
പൊതുവെ ചിട്ടയായ ഭക്ഷണക്രമം പാലിക്കാൻ നമുക്ക് മടിയാണ്. കിട്ടുന്നതെന്തും തോന്നുന്ന സമയത്ത് കഴിച്ചു ശീലിക്കുന്നവരാണ് കൂടുതൽ പേരും. ഇങ്ങനെയുള്ളവർക്കു അവരുടെ ശരീരത്തിലെ ആഹാരത്തിന്റെ പഥ്യം ക്രമപ്പെടുത്താൻ അധോവായു സഹായിക്കുന്നു.

വയറുവേദന ഒഴിവായിക്കിട്ടുന്നു:
ദഹനപ്രക്രിയയിലും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങൾ വയറിനുള്ളിൽ ഗ്യാസ് രൂപം കൊല്ലുന്നതിനും വയറുവേദനയ്ക്കും കാരണമാകാറുണ്ട്. എന്നാൽ വയറിനുള്ളിൽ ഗ്യാസ് പുറത്തുപോകുന്നതിലൂടെ വയറുവേദനയ്ക്ക് ശമനമുണ്ടാകുന്നു.

വൻകുടലിന്റെ ആരോഗ്യം നിലനിർത്തുന്നു:
പുറത്തേക്കു വിടാതെ അമർത്തി വയ്ക്കുന്ന വായു വന്കുടലിനും മലദ്വാരത്തിനുമൊക്കെ കൂടുതൽ സമ്മർദ്ദം നൽകുകയും ഇത് മൂലക്കുരുപോലുള്ള അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. സ്വാഭാവിക രീതിയിൽ പുറത്തേക്കു പോകാൻ അധോവായുവിനെ അനുവദിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല.

ദുർഗന്ധമുള്ള അധോവായു:
കഴിക്കുന്ന ആഹാരത്തിൽ നിന്നും ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് അമിതമായി ഉൽപ്പാദിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിക്കുന്ന ആഹാരത്തിൽ നിന്നും കൊമ്പോണ്ടന്റ്റ്‌ അഥവാ ഹൈഡ്രജൻ സൾഫൈഡ് സൃഷ്ടിക്കപ്പെടുകയും ഇതിന്റെ പ്രതിപ്രവർത്തനം മൂലം വായുവിൽ പല തരത്തിലുള്ള ദുർഗന്ധം രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ വിസർജ്ജ്യവായു അമിത ദുർഗന്ധത്തോടെയെങ്കിൽ ആന്തരിക ഉദരപ്രവർത്തനം ആരോഗ്യകരമായും കൃത്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.

അലർജി നിർണ്ണയം സാധ്യമാകുന്നു:
ചില ഭക്ഷണ സാധനങ്ങൾ നമ്മുടെ ശരീരവുമായി പെട്ടെന്ന് പ്രതികരിക്കുന്നവയാണ്. അത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വായുകോപം ഉണ്ടാകാറുണ്ട്. ഇത് നമ്മുടെ ശരീരത്തോട് പൊരുത്തപ്പെടാത്ത ഭക്ഷണന സാധനങ്ങൾ ഏതാണെന്നു കണ്ടു പിടിക്കാനും ഒഴിവാക്കാനും നമ്മെ സഹായിക്കുന്നു.

ഇപ്പോൾ മനസ്സിലായില്ലേ അധോവായു വലിയ കുഴപ്പക്കാരനല്ലാത്ത ഒന്നാണെന്ന്. മാത്രമല്ല ഇത്തരം രൂക്ഷ ഗന്ധങ്ങൾ ശ്വസിക്കുന്നതിലൂടെ മാരക രോഗങ്ങളുടെ പിടിയിൽ നിന്നും പോലും ഒരു പരിധിവരെ രക്ഷപ്പെടുകയും ദീർഘകാലം ദീർഗ്ഗായുസ്സോടെ ജീവിക്കുകയും ചെയ്യും എന്നും ആധുനിക ശാസ്ത്രം പറയുന്നു.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter