16
January, 2019
Wednesday
02:05 PM
banner
banner
banner

ഏത്തപ്പഴത്തിനെയും മുട്ടയെയും ചേർത്ത്‌ പ്രചരിച്ച ആ വാർത്ത നിങ്ങളും കേട്ടിരുന്നോ? സത്യത്തിൽ സംഭവം ഇങ്ങനെയാണ്

ആരോഗ്യമുള്ള ശരീരം ഉണ്ടാവാൻ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. പക്ഷെ കഴിക്കുന്ന ഭക്ഷണം ആരോഗ്യപരമായിരിക്കണം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ അത് ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കും എന്നുള്ളതിൽ സംശയമില്ല. ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ പ്രധാന പങ്കും പ്രഭാത ഭക്ഷണത്തിനാണ്. അതിനു എന്തെങ്കിലും കഴിച്ചിട് കാര്യമില്ല. ആരോഗ്യകരമായ ആഹാരം തന്നെ വേണം.

അതിൽ ഉൾപെടുന്നവയാണ് മുട്ടയും ഏത്തപ്പഴവും. മുട്ട സമീകൃത ആഹാരമാണ്. പ്രോട്ടീനും കാല്‍സ്യവും വൈറ്റമിനും ഒരുപോലെ മുട്ടയിൽ അങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി മാത്രമല്ല കാൽസ്യം പ്രോട്ടീന്‍ എന്നിവയും അടങ്ങിയ ഒന്നാണ് ഏത്തപ്പഴം. വിറ്റാമിൻ എ, സി, ഡി എന്നീ മൂന്നു വിറ്റാമിനും ഒരുപോലെ അടങ്ങിയ പഴവർഗങ്ങൾ കുറവാണ്. ഇവ രണ്ടും ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

എന്നാൽ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നുള്ള വാർത്തകൾ നമ്മൾ കേട്ടിരുന്നു. ഇത് മരണത്തിനു പോലും കാരണം ആകുമെന്നായിരുന്നു വാർത്ത. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? എന്നാൽ കേട്ടോളു ഇത് വെറും മണ്ടത്തരം മാത്രമാണ്. ഇത് രണ്ടും ഒരുമിച്ച് കഴിക്കുന്നത് വളരെ നല്ലതാണു. ഇവ രണ്ടും പ്രഭാത ഭക്ഷണത്തിൽ ഉൾപെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്നു നോക്കാം.

നമ്മുടെ ശാരീരത്തിനു ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, പൊട്ടാസ്യം, വൈറ്റമിനുകള്‍ സോഡിയം തുടങ്ങിയവ ഇവയിൽ അടങ്ങിയിട്ടുണ്ട്. ദിനവും ഇവ പ്രഭാത ഭക്ഷണത്തിൽ ഉൾപെടുന്നതുന്നത് ആരോഗ്യകരമാണ്.

മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ആരോഗ്യം നൽകുന്നവയാണ് മുട്ടയും ഏത്തപഴവും. കുഞ്ഞുങ്ങൾക് പ്രഭാതഭക്ഷണമായി ഇത് നൽക്കുക. ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ഇതില്‍ നിന്നും ലഭിയ്ക്കും. മുട്ടയുടെ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന കോളീന്‍ ഘടകം തലച്ചോറിന്റെ ആരോഗ്യത്തിനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും നാഡികളുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു.

1. വണ്ണം കുറയ്ക്കാന്‍
പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് വണ്ണം. വണ്ണം കുറയ്ക്കാൻ ചില്ലറ കാര്യങ്ങൾ അല്ല ചെയ്തു കൂട്ടുന്നത്. മുട്ടയും ഏത്തപഴവും കഴിച്ചു ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. മുട്ടയിലും ഏത്തപഴത്തിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശാരീരിക വളർച്ചയ്ക്ക് സഹായിക്കുന്നു. ശരീരത്തിന്റെ തടിയും കൊഴുപ്പും കുറക്കുന്നു. അധികം പഴുക്കാത്ത പഴം ആണ് വണ്ണം കുറയ്ക്കാൻ ഉത്തമം. ഇതിൽ വിറ്റാമിൻ ബി6 ധാരാളം അടങ്ങിയിട്ടുണ്ട്.

2. പ്രതിരോധ ശേഷി വർദ്ധിക്കും
ഏത്തപ്പഴവും മുട്ടയും ഒരുമിച്ചു കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. കറുത്ത തൊലിയോടു കൂടിയ ഏത്തപ്പഴം കഴിയ്ക്കുന്നതാണു കൂടുതൽ നല്ലതു. കാരണം സാധാരണ ഏത്തപ്പഴം കഴിയ്ക്കുന്നതിനേക്കാള്‍ പ്രതിരോധ ശേഷി എട്ടിരട്ടി വര്‍ദ്ധിപ്പിയ്ക്കുമെന്നു ആണ് പറയുന്നത്.

3. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു
ഏത്തപഴവും മുട്ടയും കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ വളരെ നല്ലതാണു. ഏത്തപഴത്തിലും മുട്ടവെള്ളയിലും പൊട്ടാസ്യമടങ്ങിയിട്ടുണ്ട് ഇത് ബിപി നിയന്ത്രിക്കുന്നു. അതുകൊണ്ടു തന്നെ ഹൃദയത്തിന്റ ആരോഗ്യത്തിനു ഏറെ ഗുണകരമാകുന്നു. 54 മില്ലീഗ്രാം പൊട്ടാസ്യം ആണ് ഒരു മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്നത്. ഇത് എല്ലിന്റേയും കോശങ്ങളുടെയും ശരിയായ പ്രവർത്തങ്ങൾക്കും സഹായിക്കുന്നതോടൊപ്പം ഹൃദയത്തെയും സംരക്ഷിക്കുന്നു.

4. ഉദരാരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ് മുട്ടയും ഏത്തപഴവും കഴിക്കുന്നത്. അസിഡിറ്റി പോലെയുള്ള പ്രശ്‌നത്തിനു മുട്ട-നേന്ത്രപ്പഴം ഒരുമിച്ചു കഴിക്കുന്നത് വളരെ നല്ലതാണ്. പഴം അസിഡിറ്റി കുറയ്ക്കുന്നു. പഴത്തിൽ അടങ്ങിയ നാരുകള്‍ ദഹനം മെച്ചപ്പെടുത്തും. മുട്ടയും വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

5. പ്രമേഹത്തിനും കൊളസ്‌ട്രോളിനും പരിഹാരം
പ്രമേഹം കൊളസ്‌ട്രോള്‍ എന്നിവ ഉള്ളവർ മുട്ട ഏത്തപഴം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഉള്ളവര്‍ക്കും ഇതു നല്ലൊരു ഭക്ഷണമാണ്. അധികം പഴുക്കാത്ത ഏത്തപ്പഴം ആണ് പ്രമേഹ രോഗികൾക്ക് നല്ലതു. ഇത് പുഴുങ്ങി കഴിയ്ക്കാം. പച്ച ഏത്തക്കായ പുഴുങ്ങി കഴിയ്ക്കുന്നതും ഉത്തമമാണ്. കൊളസ്‌ട്രോൾ ഉള്ളവർ മുട്ട ഒഴിവാക്കേണ്ട കാര്യം ഇല്ല. കൊളസട്രോള്‍ ഉള്ളവർ മുട്ടയുടെ മഞ്ഞ ഒഴിവാക്കി കഴിക്കാം. മഞ്ഞ അധികം ഉപയോഗിച്ചാൽ മാത്രമേ കൊളസ്‌ട്രോൾ കൂടുകയുള്ളൂ.

· ·
[yuzo_related]

Comments


Related Articles & Comments