മലയാളം ഇ മാഗസിൻ.കോം

ആപ്പിൾ വേവിച്ച്‌ കഴിക്കുന്നതിലൂടെ ഇങ്ങനെ അതിശയിപ്പിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുമെന്ന്

ആപ്പിൾ വേവിച്ച് കഴിക്കുകയോ? കേൾക്കുമ്പോൾ തന്നെ അത്ര ‘രുചികരമായി’ തോന്നിയേക്കില്ല. എന്നാൽ സംഗതി വേറെ ലെവനാണ് ഗയ്‌സ്. ആപ്പിൾ വേവിച്ച് കഴിക്കുന്നതിലൂടെ ഇത്രയും പ്രയോജനമുണ്ടാകുമെന്ന് ഒരുപക്ഷെ ആർക്കും അറിയാൻ വഴിയില്ല. ആപ്പിള്‍ പച്ചക്ക് കഴിക്കുന്നതിനേക്കാള്‍ ഇരട്ടി ഗുണമാണ് പലപ്പോഴും വേവിച്ച് കഴിക്കുന്നതിലൂടെ ലഭിക്കുന്നത്‌. തടി കുറക്കുന്നതുള്‍പ്പെടെ കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്കും പരിഹാരമാണ് വേവിച്ച ആപ്പിള്‍ എന്നറിയാമോ? ആപ്പിൾ വേവിച്ച് കഴിക്കുന്നതിലൂടെ ലഭിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

വയറു കുറക്കുന്നു
വയറു കുറക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വേവിച്ച ആപ്പിള്‍. പല വിധത്തില്‍ ശരീരത്തിലേയും വയറിലേയും കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറെ സഹായകരമാണിത്‌. ഇത് കുടവയറിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

കലോറി കുറക്കാന്‍
വേവിച്ച ആപ്പിള്‍ ശരീരത്തിലെ അമിത കലോറി കുറക്കുന്നതിലൂടെ തടിയൊതുക്കി സൈസ് സീറോ ആവുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും ഇത് പരിഹാരം കാണുന്നു.

പ്രമേഹം കുറക്കാന്‍
പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വേവിച്ച ആപ്പിള്‍.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

കൊളസ്‌ട്രോള്‍ കുറക്കാന്‍
വേവിച്ച ആപ്പിള്‍ എന്നും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ബിപി കുറക്കാന്‍
വേവിച്ച ആപ്പിള്‍ ദിവസവും കഴിക്കുന്നത് അമിത രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നിന് സഹായിക്കുന്നു. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കി അമിത രക്തസമ്മര്‍ദ്ദം ഇല്ലാതാക്കും.

ദഹന പ്രശ്‌നങ്ങള്‍ക്ക്
ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേവിച്ച ആപ്പിള്‍ നല്ലതാണ്. ഇത് ആരോഗ്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter