മലയാളം ഇ മാഗസിൻ.കോം

പഴം പുഴുങ്ങിയ വെള്ളം വെറുതെ കളയുന്നവരെ നിങ്ങൾക്കറിയാമോ അതിന്റെ അത്ഭുത ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന്

തിരക്കേറിയ ജീവിതത്തിൽ പലപ്പോഴും പലരുടെയും പ്രഭാത ഭക്ഷണത്തിൽ നേന്ത്രപഴത്തിന്‌ വലിയ സ്ഥാനമാണുള്ളത്‌. കൂടുതലും പുഴുങ്ങി കഴിക്കാറാണ്‌ പതിവ്‌. ഇങ്ങനെ പഴം പുഴുങ്ങി കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളാണ്‌ ലഭിക്കുന്നത്‌. ഈ ഗുണങ്ങളെല്ലാം ഒരുപക്ഷെ ഒട്ടുമിക്ക പേർക്കും അറിയാമായിരിക്കാം. എന്നാൽ പഴം പുഴുങ്ങാൻ ഉപയോഗിക്കാൻ എടുക്കുന്ന വെള്ളം സാധാരണ ഗതിയിൽ കളയാറാണ്‌ പതിവ്‌. അതിന്റെ ഗുണങ്ങളെക്കുറിച്ച്‌ കാര്യമായ അറിവില്ലാത്തത്‌ കൊണ്ടാണ്‌ പലരും ഇങ്ങനെ ചെയ്യുന്നത്‌. പഴം പുഴുങ്ങിയ വെള്ളം ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ്‌ ശരീരത്തിന്‌ ലഭിക്കുന്നത്‌.

ഇന്നത്തെ ജീവിത ശൈലിയുടെ ഫലമായി പലരും പല രോഗങ്ങളുടെ പിടിയിലാണ്‌. പല പ്രായക്കാരും ഇതിൽ ഉൾപ്പെടുന്നു എന്നതാണ്‌ മറ്റൊരു സത്യാവസ്ഥ.. ഇതിനെക്കെ പകുതി പരിഹാരം നമ്മുടെയൊക്കെ വീടുകളിൽ തന്നെ ഉണ്ട്‌. പഴം പുഴുങ്ങുന്നതിലൂടെ പഴത്തിന്റെ സത്ത്‌ മുഴുവൻ വെള്ളത്തിൽ അടിയും. ശരീരത്തിന്‌ വില്ലനാകുന്ന പല അവസ്ഥകൾക്കും ഈ വെള്ളം സഹായകമാകും. എന്തൊക്കെ ഗുണങ്ങളാണ്‌ ശരീരത്തിന്‌ ലഭിക്കുന്നതെന്ന്‌ നോക്കാം.

ഉറക്കമില്ലായ്മ
50 % മുകളിൽ ആളുകളുടെ വലിയൊരു പ്രശ്നമാണ്‌ ഉറക്കമില്ലായ്മ. പലരും പലവിധത്തിലുള്ള ഉറക്കമില്ലായ്മയെ നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ കിട്ടുന്നില്ല. ഇനി മുതൽ പഴം പുഴുങ്ങിയ വെള്ളം കുടിച്ചിട്ട്‌ കിടന്ന നോക്കു.. ഉറക്കമില്ലായ്മക്ക്‌ ഒരു ശമനമുണ്ടാകും. ഇത്‌ മാത്രമല്ല ഇതിന്റെ ഗുണങ്ങൾ.

രക്തസമ്മർദ്ദം
മാറി കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഫലമായി പലരുടെയും കൂടെ കൂട്ടായി ർക്കതസമ്മർദ്ദം ഉണ്ടാകാറാണ്ട്‌. പഴം പുഴുങ്ങിയ വെള്ളത്തിലൂടെ അതിനൊരു പരിഹാരമായാലോ. പഴം പുഴുങ്ങിയെ വെള്ളത്തിൽ അൽപം കറുവാപ്പട്ട്‌ പൊടി ചേർത്ത്‌ കുടിച്ചാൽ മതിയാകും. ഇങ്ങനെ ച്യെയുന്നതിലൂടെ രക്തസമ്മർദ്ദത്തിനെ നിയന്ത്രിക്കാൻ സഹായിക്കും.

കൊളസ്ട്രോൾ
നമ്മുടെ ശരീരത്തിന്റെ മറ്റൊരു വില്ലനാണ്‌ കൊളസ്ട്രോൾ. നിരവധി പേരാണഅ ഇതിന്റെ പിടിയിൽ നിന്ന്‌ ർക്കഷ നേടാൻ ശ്രമിക്കുന്നത്‌. പഴം പുഴുങ്ങിയ വെള്ളത്തിലൂടെ കൊളസ്ട്രാളിനും പരിഹാരം കാണാനാകും. പഴം പുഴുങ്ങിയ വെള്ളത്തിനൊപ്പം അൽപ്പം തേനും കൂടി ചേർത്ത്‌ കഴിച്ചാൽ മതിയാകും.

തയ്യാറാക്കുന്ന വിധം
ബനാന ടീ തയ്യാറാക്കുന്നതിനായി ആവശ്യമുള്ള സാധനങ്ങൾ, ഒരു പഴം, ആവശ്യത്തിന്‌ വെള്ളം, ഒരു നുള്ള്‌ കറുവാപ്പട്ട പൊടിച്ചത്‌. പഴത്തിന്റെ ഇരുവശവും മുറിച്ച്‌ ശേഷം തൊലി കളയാതെ ആവശ്യത്തിന്‌ വെള്ളം ചേർത്ത്‌ വേവിക്കുക. പത്ത്‌ മിനുട്ടിന്‌ ശേഷം ഒരു നുള്ള്‌ കറുവപ്പട്ട കൂടി ചേർത്ത്‌ ഉപയോഗിക്കാം.

ദിവസവും രാവിലെ വെറും വയറ്റിൽ പഴം പുഴുങ്ങിയ വെള്ളം കഴിക്കുന്നത്‌ അമിത വണ്ണത്തേയും തടിയേയും ഇല്ലാതാക്കാൻ സഹായിക്കുന്നു. പ്രമേഹമെന്ന അവസ്ഥയും ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായി ആണ്‌ ഉണ്ടാവുന്നത്‌. അതുകൊണ്ട്‌ തന്നെ ഇതിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന പഴം പുഴുങ്ങിയ വെള്ളം ഉത്തമമാണ്‌. ബലമുള്ള പേശികൾക്ക്‌ ബനാന ടീ കഴിക്കുന്നത്‌ ഉത്തമമാണ്‌. പേശികളുടെ ബലം വർദ്ധിപ്പിച്ച്‌ ശരീരത്തിന്‌ ഊർജ്ജം നൽകുന്നു.

Shehina Hidayath