19
January, 2020
Sunday
06:17 PM
banner
banner
banner
banner

ജ്യോതിഷവും വൈദ്യവും: ജ്യോതിഷ പ്രകാരം രോഗ ശാന്തിക്കായി അനുഷ്ടിക്കേണ്ട കാര്യങ്ങൾ!

മനുഷ്യന്റെ ശരീരം മേടം മുതല്‍ മീനം രാശി വരെയാക്കി അതിര് വച്ചാല്‍ തല, മുഖം, കണ്ണ് മുതലായവ മേടം രാശി – കാരകഗ്രഹം സൂര്യന്‍ – കണ്ണിനാണ് കാരകത്വം. സൂര്യന്‍ പിഴച്ചാല്‍ കണ്ണിന് കേടുണ്ടാകാം. വാതത്തിന്റെ കാരകന്‍ ശനി. എന്നാല്‍ മീനം രാശി കാലിനെ സൂചിപ്പിക്കുന്നു. അപ്പോള്‍ മീനം രാശിയിലോ പന്ത്രണ്ടാം ഭാവസ്ഥാനത്തോ ശനി നിന്നാല്‍ നന്നായി നടക്കാന്‍ കഴിയാത്തവനാവാമെന്നും മുടന്തുള്ളവനാവാമെന്നും കാലുകള്‍ക്ക് രോഗമുള്ളവനാകാമെന്നും പ്രവചിക്കാം. ശുക്രനെക്കൊണ്ടും ഏഴാം ഭാവത്തെക്കൊണ്ടും മൂത്രാശയം, ഗര്‍ഭാശയം, പ്രത്യുല്‍‌പാദനസ്ഥാനം എന്നിവയെപ്പറ്റി ചിന്തിക്കേണ്ടതാണ്. ശുക്രന്റെ ദോഷങ്ങള്‍ ആ ഭാഗത്തെ സൂചിപ്പിക്കാം.

കഫത്തിന് വ്യാഴവും കഫവാതത്തിന് ശുക്രനും വായുവിന് ശനിയും പിത്തത്തിന് ചൊവ്വയും കാരക ഗ്രഹങ്ങളാണ്. “കുജേന്ദു ഹേതു പ്രതിമാസമാര്‍ത്തവം” എന്നതിനാല്‍ ചന്ദ്രനും ചൊവ്വയുമാണ് സ്ത്രീകളുടെ ആര്‍ത്തവം നിയന്ത്രിക്കുന്നത്. ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ ഹോര്‍മോണിന്റെ സന്തുലിതാവസ്ഥയെ നിലനിര്‍ത്തുന്നത് ഈ കുജേന്ദുക്കളത്രെ. ചൊവ്വാദോഷത്തിന് ആര്‍.എച്ച് നെഗറ്റീവുമായി ബന്ധമുണ്ടത്രെ. ചന്ദ്രകുജയോഗം ഹീമോഫീലിയയ്ക്ക് സാധ്യതയേറുന്നു. കര്‍ക്കിടകം രശിക്കാരില്‍ അര്‍ബുദ രോഗം വരാനുള്ള സാധ്യത ഏറെയാണ്. കേതു പിഴച്ചാല്‍ അപസ്മാരരോഗം പ്രതീക്ഷിക്കാം.

ചന്ദ്രദശയില്‍ വാതരോഗങ്ങളും ചൊവ്വ മൂലം ദുഷിച്ച രക്തസംബന്ധമായ രോഗങ്ങളുണ്ടാകുമെന്നും രാഹു പിഴച്ചാല്‍ ത്വക് രോഗമുണ്ടാകാനുള്ള സാധ്യതയും കാണുന്നു. ഓരോ ഗ്രഹങ്ങളുടെ ദോഷപരിഹാരത്തിനായി ഓരോരോ സ്ത്രോത്രങ്ങളുണ്ട്. നവഗ്രഹ സ്ത്രോത്രം എന്നാത് അറിയപ്പെടുന്നത്. ഓരോരോ ഗ്രഹങ്ങളുടെ ദോഷപരിഹാരത്തിനായി ഓരോരോ സ്ത്രോത്രങ്ങളുണ്ട്. നവഗ്രഹ സ്ത്രോത്രം എന്നാണത് അറിയപ്പെടുന്നത്. ഓരോരോ നക്ഷത്രത്തിന് വിധിച്ച മരങ്ങളുടെ പട്ട ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ രോഗം കുറയുമെന്ന് പറയുന്നുണ്ട്. ഉദാഹരണമായി ചോതിക്ക് നീര്‍മരുതാണ് വൃക്ഷം. അശ്വതിക്ക് കാഞ്ഞിരവും ഭരണിക്ക് നെല്ലിയും കാര്‍ത്തികയ്ക്ക് അത്തി, രോഹിണിക്ക് ഞാവല്‍ തുടങ്ങി ഉത്രട്ടാതിക്ക് കരിമ്പനയും രേവതിക്ക് ഇരിപ്പയുമാണ് നക്ഷത്ര വൃക്ഷങ്ങള്‍.

കൂടാതെ സൂര്യന്‍ പിഴച്ചാല്‍ മാണിക്യവും ചന്ദ്രന്‍ പിഴച്ചാല്‍ മുത്തും ചൊവ്വ പിഴച്ചാല്‍ പവിഴവും ബുധന്‍ പിഴച്ചാല്‍ മരതകവും വ്യാഴം പിഴച്ചാല്‍ പുഷ്യരാഗവും ശുക്രന്‍ പിഴച്ചാല്‍ വൈരവും ശനി പിഴച്ചാല്‍ ഇന്ദ്രനീലവും രാഹു പിഴച്ചാല്‍ ഗോമേദകവും കേതു പിഴച്ചാല്‍ വൈഡൂര്യവും ധരിക്കുന്നത് രോഗശാന്തിക്ക് നല്ലതത്രെ. വൃക്ക രോഗത്തിന് കിഡ്നി സ്റ്റോണും അമിത് കോപ പരിഹാരത്തിന് ചന്ദ്രകാന്തവും നല്ലതത്രെ. ശിവകോപരോഗങ്ങള്‍ക്ക് കൂവളവും ഭസ്മവും വിഷ്ണുകോപരോഗങ്ങള്‍ക്ക് തുളസിയും ചന്ദനവും ശാക്തേയ രോഗങ്ങള്‍ക്ക് വേപ്പും തെച്ചിയും മഞ്ഞളും നല്ലതത്രെ.

രോഗശമനത്തിനായി ഓരോ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ലതാണ്. മേടക്കൂറുകാര്‍ ചുവപ്പും മഞ്ഞയും ഇടവക്കൂറുകാര്‍ കറുപ്പും പച്ചയും നീലയും വെള്ളയും മിഥുനക്കൂറുകാര്‍ പച്ചയും വെള്ളയും കര്‍ക്കിടക കൂറുകാര്‍ ചുവപ്പ്, മഞ്ഞ, വെളുപ്പ്, ആനക്കൊമ്പ് നിറങ്ങളും ചിങ്ങക്കൂറുകാര്‍ ചുവപ്പ്, ഓറഞ്ച്, കാവി നിറങ്ങളും കന്നിക്കൂറുകാര്‍ പച്ചയും വെള്ളയും നിറങ്ങളും തുലാക്കൂറുകാര്‍ കറുപ്പ്, നീല, പച്ച, വെള്ള നിറങ്ങളും വൃശ്ചിക കൂറുകാര്‍ മഞ്ഞ, ചുവപ്പ്, ആനക്കൊമ്പ് നിറങ്ങളും ധനുക്കൂറുകാര്‍ ചുവപ്പ്, മഞ്ഞ നിറങ്ങളും മകരക്കൂറുകാര്‍ക്ക് നീല, വെള്ള, കറുപ്പ് നിറങ്ങളും കുംഭക്കൂറുകാര്‍ക്ക് നീല, വെള്ള, കറുപ്പ് നിറങ്ങളും മീനക്കൂറുകാര്‍ക്ക് മഞ്ഞയും ചുവപ്പും ആനക്കൊമ്പും നിറവും വസ്ത്രങ്ങളാണ് നല്ലത്.

ഏഴരശ്ശനി, കണ്ടകശനി, ജന്മശനിയിലുള്ളവര്‍ക്ക് കറുപ്പും നീലയും വസ്ത്രങ്ങള്‍ ധരിക്കുന്നത് ദോഷപരിഹാരമാണ്.

(പെരിങ്ങോട്ട് ശങ്കരനാരായണന്‍)

Comments

comments

[ssba] [yuzo_related]

CommentsRelated Articles & Comments

  • banner