മലയാളം ഇ മാഗസിൻ.കോം

തന്നെ മാധ്യമങ്ങൾ വേട്ടയാടുന്നു എന്ന് പരാതി പറഞ്ഞ ദിലീപിന്‌ കോടതി കൊടുത്തത് മാസ് മറുപടി

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കുന്നതിനാല്‍ ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി വിധിക്കുശേഷം പരിഗണിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

\"\"

സി.ബി.ഐ. അന്വേഷണം വന്നാല്‍ വിചാരണ കൂടാതെ കുറ്റവിമുക്തനാകുമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ ദിലീപിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതേസമയം, കേസില്‍ പ്രതിയല്ലെങ്കിലും ദിലീപ് ഒരു സെലിബ്രറ്റിയായതിനാല്‍ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

\"\"

നടിയെ ആക്രമിച്ച കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

\"\"

കേസ് സിബിഐക്ക് വിടണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സംഗിള്‍ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീല്‍ ഹര്‍ജിയാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്. കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ച് കേസ് സിബിഐക്ക് കൈമാറണമെന്നാണ് ആവശ്യം. വിചാരണ നടപടികള്‍ നിലവില്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തതെന്നും, സത്യം തെളിയിക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നുമാണ് കേസിലെ എട്ടാംപ്രതിയായ ദിലീപിന്റെ ആവശ്യം.

Staff Reporter