23
October, 2018
Tuesday
12:30 PM
banner
banner
banner

ഒരു അപൂർവ്വ ചിത്രവും അതിനേക്കാൾ ചിന്തനീയമായ ഒരു വിഷയവും പങ്കുവച്ച്‌ നടൻ ഹരീഷ്‌ പേരടി

ഒരു അപൂർവ്വ ചിത്രവും അതിനേക്കാൾ ചിന്തനീയവുമായ ഒരു വിഷയവും പങ്കുവച്ച്‌ നടൻ ഹരീഷ്‌ പേരടി. ഫേസ്ബുക്കിലൂടെയാണ് എഴുപതുകളിലെ ഒരു ചിത്രം ഹരീഷ്‌ പേരടി പങ്കു വച്ചത്‌. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയം. ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

ഇത് 1970-കളിൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഫൂട്ബോൾ കളി കാണാൻ വന്ന സത്രികളുടെ ഗാലറിയിൽ നിന്നുള്ള ഫോട്ടോ യാണ് … ഞാനും എന്റെ അമ്മയും ഈ സമയത്ത് ഒട്ടുമിക്ക കളികളും കാണാൻ പോകാറുണ്ടായിരുന്നു …. ഞങ്ങൾ അന്ന് കേരളത്തിന്റെ പടക്കുതിരയായിരുന്ന നജീ മുദ്ദിന്റെയും ഗോൾകീപറായിരുന്ന വികട്ർ മഞ്ഞിലയുടെയും ആരാധകരായിരുന്നു …. കേരളം ഗോളടിക്കുമ്പോൾ അമ്മ എഴുന്നേറ്റ് ചാടുന്ന ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്…. അമ്മയോടൊപ്പം കുറെ അമ്മമാർ ഒന്നിച്ച് ആർപ്പുവിളിക്കുന്ന ചിത്രം… ഇന്ന് ഒരു ഫോട്ടോഗ്രാഫർ നോയമ്പ് നോറ്റ് കാത്തിരുന്നാൽ പോലും ഇങ്ങിനെ ഒരു ചിത്രമെടുക്കാൻ പറ്റില്ലാ…

കാരണം ഇന്ന് കേരളത്തിൽ സ്ത്രികൾക്ക്‌ ഇങ്ങിനെ മത ഛീന്നങ്ങളില്ലാതെ ഒന്നിച്ചിരിക്കാൻ പറ്റിയ ഒരു പൊതു ഇടം ഇല്ലാ… ഒന്നിച്ച് ആർപ്പുവിളിക്കാൻ പറ്റിയ ഒരു പൊതു ഇടം ഇല്ലാ…. പീഡിപ്പിക്കപ്പെടാൻ വേണ്ടിയുള്ള ഒറ്റപ്പെട്ട ഇടങ്ങൾ മാത്രം…. നമ്മൾ മുന്നോട്ടാണോ പിന്നോട്ടാണോ യാത്ര ചെയ്യുന്നത് …

മലയാള സിനിമയിൽ ഇന്ന് തിരക്കുള്ള നടനാണ് നാടകവേദികളിൽ നിന്ന് സിനിമയിൽ എത്തിയ ഹരീഷ്‌ പേരടി. കൂടാതെ ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിലും ഹരീഷ്‌ അഭിനയിച്ചിട്ടുണ്ട്‌. ആയിരത്തിൽ ഒരുവൻ എന്ന സിബി മലയിൽ ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്‌. അരുൺകുമാർ അരവിന്ദിന്റെ ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌ എന്ന ചിത്രത്തിലെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്‌. ഏറ്റവും ഒടുവിൽ തമിഴ്‌ ചിത്രം മെർസലിലും, മഹേഷ്‌ ബാബുവിനൊപ്പം സ്പൈഡർ എന്ന ചിത്രത്തിലും ഉൾപ്പടെ അര ഡസനിലധികം തമിഴ്‌ ചിത്രങ്ങളിലും ഹരീഷ്‌ വേഷമിട്ടു കഴിഞ്ഞു.

RELATED ARTICLES  അവസരങ്ങൾ കുറഞ്ഞു എന്ന്‌ പറയുന്ന പാർവ്വതിയിൽ നിന്ന് നേരിട്ട അനുഭവം തുറന്നു പറഞ്ഞ്‌ സംവിധായകൻ സനൽകുമാർ ശശിധരൻ
[yuzo_related]

Comments



Related Articles & Comments