മലയാളം ഇ മാഗസിൻ.കോം

ടിക്ടോക്‌ ആരാധകരെ ആവേശത്തിലാക്കുന്ന വാർത്ത, ഫേസ്ബുക്കിന് പക്ഷെ നിരാശ

സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റായ ഫെയ്സ് ബുക്കിനെ പിന്നിലാക്കി കുഞ്ഞുവീഡിയോകളിലൂടെ പ്രശസ്തമായ ടിക്ടോക്‌ മുന്നേറുന്നു. അതിന് ചില വ്യക്തമായ കാരണങ്ങളുമുണ്ട്‌. ഈ വർഷം ആദ്യ പകുതിയിൽ ലോകവ്യാപകമായി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പ് ടിക്ടോക്കിന്റേതാണെന്ന് സ്റ്റാറ്റിസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മൊത്തം ഡൗൺലോഡിന്റെ കണക്കെടുത്താൽ ഇതിൽ പകുതിയോളം ഇന്ത്യയിൽ നിന്നാണ്.

2019 ജനുവരി മുതൽ മാർച്ച് വരെ 1.88 കോടി പേരാണ് ലോകവ്യാപകമായി ടിക്ടോക്‌ ഡൗൺലോഡ് ചെയ്തത്. ഇതിൽ 47 ശതമാനം ഡൗൺ ലോഡും ഇന്ത്യയിലാണെന്നാണ് മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവർ വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ 1.76 കോടി പേരാണ് ഫെയ്സ്ബുക്ക് ആപ്പ് ഡൗൺ ലോഡ് ചെയ്തത്. ഇതിൽ 21 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

\"\"

കഴിഞ്ഞവർഷം അവസാന പാദത്തിലെ കണക്കെടുത്താൽ ഫെയ്സ്ബുക്കാണ് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത ആപ്പ്. അതിൽ നിന്നും ടിക്ക് ടോക്കിലേക്കുള്ള മാറ്റം യുവാക്കളുടെ ഇടയിലും പുതുതായി ഈ മേഖലയിലേക്കെത്തുന്നവരുടെ ഇടയിലും ടിക്ടോക്‌ ജനപ്രിയമാകുന്നു എന്നതിന്റെ സൂചനയാണ്. ചൈനീസ് സ്റ്റാർട്ടപ്പായ ബൈറ്റ് ഡാൻസിന്റെ ഉൽപ്പന്നമാണ് ടിക്ടോക്‌. ചൈനയിൽ ഹോങ്കോബും മകാവുവും ഒ ഴികെയുള്ള സ്ഥലങ്ങളിൽ ഫെയ്സ്ബുക്കിന് വിലക്കുണ്ട്. ഇത് ടിക് ടോക്കിന് ഗുണകരമായിരിക്കാമെന്നാണ് വില യിരുത്തൽ.

ടിക്ടോക്കിന് വെബ് പതിപ്പില്ല എന്നതും ഫെയ്സ്ബുക്കിന് സജീവമായ വെബ് പതിപ്പ് ഉണ്ട് എന്നതും ടിക്ടോക്ക് ആപ്പിന്റെ ഡൗൺ ലോഡ് എണ്ണം കൂടുതലാവാൻ കാരണമായിട്ടുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ ആകെ 30 കോടി ഫെയ്സ്ബുക്ക് ഉപയോ ക്താക്കളുണ്ടെന്നാണ് കണക്ക്. ടിക്ടോക്കിന് 20 കോടി ഉപയോക്താക്കളുമുണ്ട്. 2016 ൽ പുറത്തിറങ്ങുകയും അടുത്ത കാലത്തുമാത്രം ഇന്ത്യയിൽ സാന്നിധ്യമുറപ്പിക്കുകയും ചെയ്ത ടിക്ടോക്കിന് ചുരുങ്ങിയ കാലയളവിലാണ് ഇത്രയും ആരാധകരുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

ഉള്ളടക്കത്തിൽ ലൈംഗികത യുടെ അംശം കൂടുന്നുവെന്നതടക്കം നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് ടിക് ടോക്കിന്റെ ജനപ്രിയത വർധിക്കുന്നത്. സുപ്രീംകോടതിയുടെ നിർദേശം വന്നതോടെ കഴിഞ്ഞ മാസം ആൻഡ്രോയ്ഡ്, ആപ്പിൾ ആപ് സ്റ്റോറുക ളിൽ നിന്ന് ടിക് ടോക്ക് എടുത്തു കളഞ്ഞിരുന്നു. എന്നാൽ അഭ്യർത്ഥന മാനിച്ച്‌ വീണ്ടും ലഭ്യമാക്കിയെങ്കിലും കർശന നിബന്ധനകൾ തുടരുന്നു.

Avatar

Staff Reporter