മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ കൈയ്യിൽ ഇതുപോലെ മത്സ്യ ചിഹ്നം ഉണ്ടോ? എങ്കിൽ അറിഞ്ഞോളൂ നിങ്ങൾ അല്പം സ്പെഷ്യലാണ്‌

ഹസ്തരേഖാശാസ്ത്രം പണ്ടും ഇപ്പോഴും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്ന്‌ തന്നെയാണ്‌. വിശ്വാസികളെ സംബന്ധിച്ച്‌ നാളും ജാതകവും രാശിയും ഹസ്തരേഖാ ശാസ്ത്രവും എല്ലാം തന്നെ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ്‌.

കൈ രേഖകൾ നോക്കി ഒരാളുടെ ലക്ഷണങ്ങൾ, സ്വഭാവം എന്നിവ പ്രവചിക്കുന്നതിനെ ആണ് ഹസ്തരേഖാ ശാസ്ത്രം എന്ന് പറയുന്നത്. കൈ രേഖകൾ മാത്രമല്ല കൈയിലെ ചില ചില ചിഹ്നങ്ങൾ, മറുകുകൾ എന്നിവ നോക്കിയും ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. ഇനി പറയുന്ന ചിഹ്നങ്ങൾ നിങ്ങളുടെ കൈയിൽ ഉണ്ടോ എങ്കിൽ നിങ്ങൾക്ക് ഇത്തരം ഭാഗ്യങ്ങൾ കൂടെയുണ്ട്.

1. പതാക ചിഹ്നം
ചിലരുടെ കൈയിൽ പതാക പോലെയുള്ള ഒരു അടയാളം കാണാം. പതാക ചിഹ്നം നിങ്ങളുടെ ഭാഗ്യത്തെ സൂചിപ്പിക്കുന്നതാണ്. ഈ പതാക നിങ്ങളിൽ ശനിയുടെ അനുഗ്രഹം കാണിക്കുന്നതാണ്. പുതിയ സംരംഭങ്ങളിൽ വിജയിക്കും. ഇത്തരക്കാർക്കു ഉന്നത വിദ്യാഭ്യാസ യോഗമുണ്ട്. നിങ്ങൾ ജീവിതത്തിൽ പ്രശസ്തനാകുകയും ചെയ്യും എന്നാണ് ഹസ്തരേഖാ ശാസ്ത്രം പറയുന്നത്.

2. മത്സ്യ ചിഹ്നം
കൈയ്യില്‍ മത്സ്യ ചിഹ്നം ഉള്ളവർക്ക് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയില്ല. പരോപകാരപ്രിയർ ആയിരിക്കും. സാമൂഹ്യ സന്നദ്ധ പ്രവൃത്തികളിൽ താല്പര്യം ഉള്ളവരുമാണ് ഇവർ. സന്തോഷകരമായ കുടുംബജീവിതത്തെ സൂചിപ്പിക്കുന്നതാണ് മൽസ്യ ചിഹ്നം. ഇവർക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കഴിവ് തന്നെയുണ്ട്.  കൂടാതെ ഇവർക്ക് വിദേശയാത്രാ യോഗവുമുണ്ട്.

3. ക്ഷേത്രഗോപുര ചിഹ്നം
ക്ഷേത്രത്തിന്റെ ഗോപുരചിഹ്നം ഉള്ളവരും വളരെ ഭാഗ്യവന്മാരാണ്. ഇത്തക്കാരക്കാർക്കു ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയില്ല. എല്ലാ കാര്യങ്ങളേയും ബുദ്ധിപരമായി സമീപിക്കാൻ ഇവർക്ക് സാധിക്കും. പിതൃക്കളുടെ അനുഗ്രഹം ഇവരിൽ ഇപ്പോഴും ഉണ്ടാകും. ഇവർ സമൂഹത്തിൽ ഉന്നതനിലയിൽ എത്തുന്നവരുമായിരിക്കും.

4. സ്വസ്ഥിക് ചിഹ്നം
സ്വസ്ഥിക് ചിഹ്നം കൈയ്യിലുള്ളവരും ഭാഗ്യവാൻമാർ തന്നെയാണ്. ജീവിതത്തിൽ പല പരീക്ഷങ്ങൾ ഉണ്ടാകുമെങ്കിലും അവയെല്ലാം തരണം ചെയ്യാൻ ഇവർക്ക് സാധിക്കും. കഠിനാധ്വാനം കൊണ്ട് ഇവർ ജീവിതത്തിൽ വളരെ ഉയരത്തിൽ എത്തുന്നു. ഈ ചിഹ്നം വിധിരേഖയുടെ അടുത്തായി കാണപ്പെടുന്നു. സ്വസ്തിക് ചിഹ്നം കൈയിൽ ഉള്ളവർ പ്രതിഭാശാലികൾ ആയിരിക്കും.

5. താമര ചിഹ്നം
താമര ലക്ഷ്മിദേവിയുമായി ബന്ധപ്പെട്ടതാണ്. ലക്ഷ്മീ സാന്നിധ്യം ജീവിതത്തിലുടനീളം ഉണ്ടാകും എന്നതിന്റെ സൂചനയാണ് താമര ചിഹ്നം.അതുകൊണ്ടു തന്നെ എപ്പോളും സമ്പത്തും ഭാഗ്യവും ഇവരുടെ കൂടെ ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ ഇവർക്ക് ഉണ്ടാകില്ല എന്ന് ചുരുക്കം. ആത്മീയ കാര്യങ്ങളിലും ഇവർ വളരെ തൽപരർ ആയിരിക്കും. താമര ചിഹ്നം ഉള്ളവർക്ക് ആഡംബര ജീവിതതിനുള്ള സൗഭാഗ്യവും ഉണ്ട്.

Avatar

Astrologer JK