24
March, 2019
Sunday
06:29 PM
banner
banner
banner

ഗർഭിണി ആകാത്ത സ്ത്രീകളും ആകാൻ ആഗ്രഹിക്കുന്ന സ്ത്രീകളും അറിഞ്ഞോളൂ നിങ്ങളുടെ കൈയിലെ ഈ രേഖ പറയും ചില കാര്യങ്ങൾ!

ഹസ്തരേഖാശാസ്ത്രവും നമ്മുടെ ജീവിതവുമായി വളരെയധികം ബന്ധമുണ്ട്. ഹസ്തരേഖാ ശാസ്ത്രത്തിനു പ്രാധാന്യം വർധിക്കുന്ന കാലമാണ് ഇപ്പോൾ. ജാതകവും നാളും മാത്രമല്ല ഹസ്തരേഖാ ശാസ്ത്രത്തിനും നമ്മുടെ ഭാഗ്യ നിർഭാര്ഗങ്ങൾ നിർവചിക്കാൻ കഴിവുണ്ട്.

ആരോഗ്യം, ഭാവി, തൊഴിൽ, സാമ്പത്തികം എന്നിവയൊക്കെ നമ്മുടെ കൈരേഖ നോക്കി മനസ്സിലാക്കാം. ഗർഭ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പോലും ഇങ്ങനെ മനസ്സിലാക്കാൻ സാധിക്കും. ഗർഭിണികളുടെ കൈ നോക്കി എന്തൊക്കെ കാര്യങ്ങൾ ആണ് മനസിലാക്കാൻ സാധിക്കുന്നത് എന്ന് നോക്കാം.

വ്യാഴത്തിന്റെ സ്വാധീനം
ഹസ്തരേഖാശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ സ്വാധീനമാണ് സ്നേഹവും ശാരീരികമായ അടുപ്പവും പ്രവചിക്കുന്നത്. ഗര്ഭകാലത് ആണ് ഇത്തരം കാര്യങ്ങൾ കൂടുതൽ പ്രവചിക്കാൻ സാധിക്കുന്നത്. കൈയിലെ രേഖയുടെ വലിപ്പം നിറം ഇവ നോക്കി ആണ് ഇത്തരം കാര്യങ്ങൾ പ്രവചിക്കാൻ സാധിക്കുന്നത്.

വന്ധ്യത
ഹസ്തരേഖാ ശാസ്ത്രപ്രകാരം ഒരു സ്ത്രീയുടെ കൈ നോക്കിയാൽ വന്ധ്യത സാധ്യത കണ്ടെത്താൻ സാധിക്കും. വിവാഹ ശേഷം വളരെ നാളുകൾ കഴിഞ്ഞും കുഞ്ഞുങ്ങൾ ഉണ്ടാകാതിരിക്കുമ്പോൾ ആണ് ചികിത്സയിൽ വന്ധ്യത ആണ് കാരണം എന്ന് മനസ്സിലാകുന്നത്. ഇതിനു കാരണം വ്യാഴത്തിന്റെ സമീപത്തുള്ള നിരവധി രേഖകൾ ആണ്. ഈ രേഖകൾ വന്ധ്യതയുടെ സാധ്യത കാണിക്കുന്നവയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതേപ്പറ്റി കൂടുതൽ മനസിലാക്കാം.

ബ്രേസ്ലറ്റ് ലൈനിന്റെ മുകളിലെ രേഖ
ബ്രേസ്ലറ്റ് ലൈനിന് മുകളിൽ ആയി കർവ് പോലെ കാണപ്പെടുന്ന രേഖ ഗര്ഭസംബദ്ധമായ കാലതാമസം സൂചിപ്പിക്കുന്നതാണ്. കുഞ്ഞുകൾക്കായി ഒരുപാട് കാത്തിരിക്കേണ്ടി വരും. ചിലപ്പോൾ വയസു കാലം വരെ കാത്തിരിക്കേണ്ടി വരും എന്ന് ചുരുക്കം.

ബ്രേസ്ലറ്റ് ലൈനിന്റെ താഴെയുള്ള രേഖ
ബ്രേസ്ലറ്റ് ലൈനിന്റെ താഴെ പൊങ്ങിയ രേഖ ഒരു കുന്നു പോലെ കാണപ്പെടുന്നുണ്ടെങ്കില്‍ ഗർഭകാലത്ത് പ്രശ്നങ്ങൾ ഉണ്ടാകും എന്നതിന്റെ സൂചന ആണ്. ഈ രേഖ കയ്യിൽ ഉള്ളവർ വളരെ അധികം സൂക്ഷിക്കണം. കാരണം ഗര്‍ഭസമയത്ത് ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.

വലപോലെയുള്ള രേഖ
ചിലരുടെ കൈയ്യില്‍ വല പോലെ ഉള്ള രേഖകൾ കാണപ്പെടുന്നു. ഈ രേഖകൾ ഉള്ളവർ ഗര്ഭകാലത്തു വളരെ അധികം സൂക്ഷിക്കണം. കാരണം ഈ രേഖ ഉള്ളവർക്ക് അബോർഷൻ ആകാനുള്ള സാധ്യത കൂടുതലാണ്. വളരെ സൂക്ഷിച്ചാൽ മാത്രമേ പ്രശ്നങ്ങൾ ഉണ്ടാകാതെ കുഞ്ഞിനെ ലഭിക്കുകയുള്ളൂ.

കൈയിൽ കൂടുതൽ രേഖകൾ
കൈകളിൽ രേഖകൾ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങളുടെ ലൈംഗിക ജീവിതവും ഗാർഭധാരണവും വളരെ ബുദ്ധിമുട്ട് ഏറിയവയായിരിക്കും. മാത്രമല്ല ഇത്തരക്കാർക്ക് മൂത്രാശയ രോഗങ്ങളും ഉണ്ടാകുന്ന സാധ്യത കൂടുതൽ ആണ്.

നടുവിരലിന് നേരെയുള്ള രേഖ
നടുവിരലിന് നേർക്കു പോകുന്ന രേഖ നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ നിങ്ങൾ കുറച്ചു സൂക്ഷിക്കേണ്ടതാണ്. ഈ രേഖ ഉള്ളവരുടെ ഗർഭം പ്രതിസന്ധികൾ നിറഞ്ഞതായിരിക്കും. ഗർഭകാലത്തു അപകട സാധ്യത കൂടുതൽ ആണെന്നാണ് ഈ രേഖ സൂചിപ്പിക്കുന്നത്.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 20 മാർച്ച്‌ 2019) എങ്ങനെ എന്നറിയാം

ആയുര്‍രേഖയുടെ അടുത്തുള്ള മുറിഞ്ഞ രേഖ
ചിലരുടെ കൈയിലെ ആയുർ രേഖയുടെ സമീപം ഉള്ള രേഖ മുറിഞ്ഞതായിരിക്കും. ഈ രേഖ ഗർഭത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നാണ് സൂചിപ്പിക്കുന്നത്. ഉല്പാദനക്ഷമതയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. മാത്രമല്ല ഇത്തരക്കാർക്ക് മൂത്രാശയ രോഗങ്ങളും ഉണ്ടാകുന്ന സാധ്യത കൂടുതൽ ആണ്

എക്‌സ് രേഖ
ചിലരുടെ കൈയിൽ വിരലിന്റെ താഴെ എക്‌സ് എന്ന അക്ഷരം ഉണ്ടാകാറുണ്ട്. ഇവ ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. നടുവിരലിനും നാലാമത്തെ വിരലിനും ഇടയിലാണ് എക്സ് അടയാളം കാണുന്നത്. ഈ അടയാളം ഉള്ളത് വന്ധ്യതയുടെ ലക്ഷണമായി ആണ് കണക്കാക്കുന്നത്.

· · ·
[yuzo_related]

Comments



Related Articles & Comments