വയറുവേദനയ്ക്കായി ചികിത്സ തേടിയ പെൺകുട്ടിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഏഴ് കിലോ വരുന്ന പന്ത് രൂപത്തിലുള്ള മുടിയാണ് പെൺകുട്ടിയുടെ വയറ്റിൽ നിന്ന് കിട്ടിയത്. ജാർഖണ്ഡിലാണ് സംഭവം നടന്നത്. വർഷകളായി തലമുടി കഴിക്കുന്ന ശീലമുള്ള പെൺകുട്ടിയുടെ വയറ്റിൽ നിന്ന് ഏഴ് കിലോ വരുന്ന മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴ്കാരിയായ സ്വീറ്റി കുമാരിയുടെ വയറ്റിൽ നിന്ന് ഇത്രയും അധികം മുടിയുടെ നിക്ഷേപം കണ്ടെടുത്തത്.
ഡിജിഎൻ സാഹുവിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ആറ് മണിക്കൂർ ദൈർഗ്ഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മുടി നീക്കം ചെയ്തത്. പെൺകുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുത്ത മുടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വർഷങ്ങളോളമായി മുടി വിഴുങ്ങുന്ന ശീലമുള്ളതിനാൽ വയറ്റിൽ അവ പന്ത് രൂപത്തിലാണ് കാണപ്പെട്ടത്. മൂന്ന് വർഷം മുൻപ് വയറ്റിൽ ട്യൂമറാണെന്നാണ് കരുതിയിരുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
എന്നാൽ നാൽപത് വർഷത്തെ തന്റെ കരിയറിൽ ആദ്യമായാണ് അടിവയറ്റിൽ ഇത്രയും വലിയ തലമുടി അടിഞ്ഞുകൂടിയ സംഭവം കാണുന്നതെന്ന് ഡോ. സാഹു പറഞ്ഞു.
മുടി കഴിക്കുന്നത് റാപ്പുൻസൽ സിൻഡ്രോം എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരത്തിൽ ഒരു ശീലം ഉടലെടുത്താൽ പിന്നീട് അവ തടയാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
മുടി ജൈവ വിസർജ്ജ്യമല്ലാത്തതിനാൽ അത് ആമാശയത്തിൽ ശേഖരിക്കുകയും ഒരുമിച്ച് ഒരു കൂട്ടമായി മാറുകയും ചെയ്യും.ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പറയുന്നതനുസരിച്ച്, 2018 ലെ കണക്കനുസരിച്ച് അത്തരം 90 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അടിവയറ്റിലെ പന്ത് രൂപേണയുള്ള മുടിയുടെ സാന്നിധ്യം നിർജ്ജലീകരണം, പോഷകാഹാരക്കുറവ്, ഛർദ്ദി, വയറുവേദന, മലവിസർജ്ജനം എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. മകൾക്ക് വായിൽ മുടി വയ്ക്കുകയും അത് വിഴുങ്ങുകയും ചെയ്യുന്ന ശീലം ഉണ്ടെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചു.