മലയാളം ഇ മാഗസിൻ.കോം

മുടിയിഴകൾ നിങ്ങൾ ഈ രീതിയിൽ ആണോ കഴുകുന്നത്‌? എന്നാൽ എത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ തലയും ഇങ്ങനെയാകാം

ഇന്ന്‌ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്‌ ആരോഗ്യമില്ലാത്ത മുടിയിഴകൾ. ദൃഢവും തിളക്കവും ആരോഗ്യമുള്ളതുമായ മുടിയിഴകൾ ഏവരുടെയും സ്വപ്നമാണ്‌. വേണ്ടത്ര ന്യൂട്രിയൻസ്‌ നമ്മുടെ ആഹാരത്തിൽ കൂടി മുടിക്ക്‌ ലഭിക്കാതെ വരുമ്പോൾ അവയുടെ വളർച്ച നിലയ്ക്കുയകയും ,വരണ്ടതും നേർത്തതുമായ മുടിയോ, മുടിയുടെ അറ്റം പൊട്ടിപോവുകയോ,മുടി കൊഴിഞ്ഞു പോവുകയോ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പലരിലും കണ്ടു വരാറുണ്ട്‌. ഇങ്ങനെ സാധാരണയായി കണ്ടു വരുന്ന ഒന്നാണ്‌ മുടിയുടെ അടി ഭാഗം പിളരുന്നത്‌ (split ends). ഈ അവസ്ഥയെ വൈദ്യശാസ്ത്രത്തിൽ ട്രൈക്കോപ്റ്റി ലോസിസ്‌ എന്നറിയപ്പെടുന്നു.

മുടിയുടെ അറ്റം പിളർന്നു പോകുന്നതിന്‌ നിരവധി കാരണങ്ങളുണ്ട്‌. വേണ്ടത്ര ന്യൂട്രിയൻസ്‌ കിട്ടാതെ വരുമ്പോൾ മുടി നേർത്തതാകുകയും ഇതു മൂലം മുടിയുടെ അടിഭാഗം പിളരുകയും ചെയ്യുന്നു. അതുകൊണ്ട്‌ തന്നെ നമ്മുടെ മുടിക്ക്‌ ആവശ്യമായ ന്യൂട്രിയൻസ്‌ അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്‌ മുടിയിഴകൾ ആരോഗ്യമുള്ളതായി വളരാൻ സഹായിക്കുന്നു. മാനസിക സമ്മർദം മൂലവും ശരീരത്തിലെ പലവിധ രാസ പ്രവർത്തനങ്ങളും, ശരീരത്തിന്റെ ഉഷ്ണ തപനിലയിലുമൊക്കയുള്ള മാറ്റങ്ങൾ മുടിയുടെ ആരോഗ്യപ്രശ്നങ്ങളെ ബാധിക്കുന്നവയാണ്‌. ജട കളയുമ്പോഴും മറ്റും റഫ്‌ ആയി മുടി ചീകുന്നത്‌, വേണ്ടത്ര ഹെയർ പ്രൊട്ടക്ഷൻ കൊടുക്കാതെ ഹീറ്റ്‌, സ്‌ട്രയിറ്റിംഗ്‌, തുടങ്ങിയവ ചെയ്യുന്നതും മുടിയുടെ അറ്റം പിളരാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

\"\"

കൂടാതെ കേശ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന രാസ വസ്‌തുക്കളുടെ അമിതമായ ഉപയോഗം തലമുടിക്ക്‌ കേടുപാടുകൾ ഉണ്ടാക്കുന്നു. ഇത്തരം വീര്യമേറിയ ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ ശിരോ ചർമ്മത്തിലെ സംരക്ഷിത പുറം പാളികളെ ഇത്‌ ദുർബലപ്പെടുത്തുകയും, ഇത്‌ വഴി തലമുടിയുടെ ആരോഗ്യം കുറയാനും കാരണമാകുന്നു. വളരെ വീര്യമേറിയ ഷാംബൂ ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നതിനു കാരണമാകുന്നു. എപ്പോഴും ഷാംബൂ അതിന്റെ വീര്യം കുറച്ചു മെയിൽഡ്‌ ആക്കിയത്തിനു ശേഷമേ ഉപയോഗിക്കാവൂ. ആഴ്ചയിലൊരിക്കൽ നാച്ചുറൽ താളി ഉപയോഗിക്കുന്നത്‌ മുടിയുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക്‌ വളരെ നല്ലതാണ്‌.

ആവശ്യത്തിൽ കൂടുതൽ മുടിയിഴകൾ കഴുകുന്നത്‌ വഴി, തലമുടിയിലെ എണ്ണയുടെ അളവ്‌ കൂടുതലാവുമ്പോൾ, ചൂടുവെള്ളത്തിൽ മുടി കഴുകുന്നതു വഴി, പേമിങ്‌ (perming), ഹെയർ കളറിംഗ്‌ ഉൾപ്പെടെയുള്ള രാസ ചികിത്സകൾ മൂലം, ഉപയോഗിക്കുന്ന വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ക്ലോറിന്റെ അളവ്‌ മൂലം തുടങ്ങിയവയാണ്‌ മറ്റ്‌ കാരണങ്ങൾ.

തലമുടിയുടെ അടി ഭാഗം പിളരുന്ന ഈ പ്രശ്നം പരിഹരിക്കാനായി കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ വാങ്ങി കൈയിലെ കാശ്‌ കളയേണ്ട ആവശ്യമില്ല. ഇത്‌ പരിഹരിക്കാൻ ഒരുപാട്‌ എളുപ്പമാർഗ്ഗങ്ങളുണ്ട്‌.വളരെ കുറഞ്ഞ സമയ പരിധിയിൽ നമ്മുടെ വീട്ടിൽ തന്നെ ഇരുന്നു കൊണ്ട്‌ ചില പ്രതിവിധികൾ പ്രയോഗിച്ചുകൊണ്ട്‌ മുടിയുടെ അറ്റം പിളരുന്ന ഈ പ്രശ്നത്തിൽ നിന്നും രക്ഷ നേടാവുന്നതാണ്‌.

\"\"

പ്രതിവിധികൾ:
മുട്ട: മുട്ടയിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്‌. ഇതിലെ അവശ്യ ഫാറ്റി ആസിഡുകൾ തലമുടിയുടെ അറ്റം പിളരുന്നതിനെതിരെ സഹായിക്കും.തലമുടിയുടെ ഗ്രന്ഥികളെ ശക്തിപ്പെടുത്താൻ മുട്ട വളരെ നല്ലതാണ്‌.കൂടാതെ, മുട്ടയുടെ വെള്ള നിങ്ങളുടെ മുടി മിനുസമാർന്നതാക്കുകയും തലമുടിയുടെ സങ്കീർണതകളെ കുറയ്ക്കുകയും മുടി കട്ടിയുള്ളതാക്കുകയും ചെയ്യുന്നു. മുട്ടയോടൊപ്പം കുറച്ച്‌ തേനോ എണ്ണയോ തൈരോ ചേർത്ത്‌ ഹെയർ മാസ്ക്‌ ഉണ്ടാക്കി വീട്ടിലിരുന്നു തന്നെ തലമുടിയിൽ ഉപയോഗിക്കാവുന്നതാണ്‌.മാസ്ക്‌ തലമുടിയിൽ തേച്ചുപിടിപ്പിച്ച്‌ ശേഷം 30 മുതൽ 45 മിനിറ്റ്‌ വരെ വയ്ക്കുക. അതിനുശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയണം.

വെളിച്ചെണ്ണ: വെളിച്ചെണ്ണയിൽ ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്‌, ഇത്‌ തലമുടിയുടെ അറ്റം പിളരുന്നതിനെ തടഞ്ഞുനിർത്തുകയും തലമുടിക്ക്‌ ആവശ്യമായ പോഷകഗുണങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു. ഇത്‌ തലമുടിയെ മൃദുവാക്കാനും, തലയോട്ടിയിലെയും ശിരോചർമത്തിലെയും അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കുന്നു. മുടിയുടെ അറ്റം പിളരുന്നത്‌, മുടിയുടെ നിറം മങ്ങുന്നത്‌, മുടി കൊഴിച്ചിൽ എന്നിവയുൾപ്പെടെ തലമുടിയുടെ മിക്കവാറും പ്രശ്നങ്ങൾക്ക്‌ ഇത്‌ ഒരു ഉത്തമ പരിഹാരമാണ്‌.എന്നാൽ അധികം എണ്ണ തലയിലിരിക്കുന്നത്‌ താരൻ വരുന്നതിനു കാരണമാകുന്നു,അതുകൊണ്ട്‌ തന്നെ ഓയിൽ മസാജ്‌ ചെയ്ത്‌ എണ്ണ തലയോട്ടിയിൽ പിടിപ്പിച്ച ശേഷം 1 – 2 മണിക്കൂറിനുള്ളിൽ തണുത്ത വെള്ളത്തിൽ അത്‌ കഴുകി കളയേണ്ടതാണ്‌.

കറ്റാർവാഴ ജെൽ: തലമുടി സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കറ്റാർവാഴ ഏറ്റവും മികച്ചതാണ്‌. കേടു പാടുകൾ സംഭവിച്ച മുടിയിഴകളെ മികവുറ്റതാക്കാനും മുടിയുടെ അറ്റം പിളർന്നു പോകുന്നത്‌ തടയാനും കറ്റാർവാഴ മികച്ച ഔഷധം കൂടിയാണ്‌. തലയോട്ടിയിലെ നിർജ്ജീവമായ കോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്ന പ്രോട്ടിയോലൈറ്റിക്‌ എൻസൈമുകൾ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇതിൽ ആന്റി മൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത്‌ തലയോട്ടിയെ തണുപ്പിക്കുകയും അഴുക്കിനെ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും മികച്ച പോംവഴിയാണ്‌ കറ്റാർവാഴ. കറ്റാർ വാഴ ഇലകളിൽ നിന്ന്‌ ജെൽ വേർതിരിച്ചെടുത്ത്‌ പുരട്ടുക മാത്രമാണ്‌ ചെയ്യേണ്ടത്‌. ജെൽ തലമുടിയിലും ശിരോചർമത്തിലും തേച്ചുപിടിപ്പിച്ചു 30-40 മിനിറ്റ്‌ ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചുകൊണ്ട്‌ മുടി കഴുകി വൃത്തിയാക്കുക.

\"\"

തേൻ: തലമുടിക്ക്‌ ആവശ്യമായ ഗുണങ്ങളെല്ലാം അടങ്ങിയിരിക്കുന്നൊരു പദാർത്ഥമാണ്‌ തേൻ.പാൽ, നാരങ്ങ നീര്‌, വെളിച്ചെണ്ണ എന്നിവയെല്ലാം കൂട്ടി ചേർത്തുകൊണ്ട്‌ നിങ്ങൾക്ക്‌ ഇത്‌ മുടിയിൽ പ്രയോഗിക്കാവുന്നതാണ്‌. തേൻ മാത്രമായി തലമുടിയിൽ പ്രയോഗിച്ചാലും അത്‌ ആരോഗ്യകരമാണ്‌. ആരോഗ്യകരമായ മുടിയിഴകളും സുന്ദരമായ ചർമ്മ വ്യവസ്ഥിതിക്കുമൊക്കെ തേൻ ഒരു അഭിവാജ്യ ഘടകമാണ്‌. തേനിൽ ഹ്യൂമെക്ടന്റ്‌ അടങ്ങിയിരിക്കുന്നു. ഇത്‌ തലയോട്ടിയിൽ ഈർപ്പം നഷ്ടപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു. അങ്ങനെ ശിരോചർമം എല്ലായിപ്പോഴും വരണ്ടതാകാതെ സംരക്ഷിക്കാൻ കഴിയുന്നു. ഓരോ മുടിയിഴകളെയും ശക്തിപ്പെടുത്തുന്നതോടൊപ്പം തലമുടിയെ വൃത്തിയായി സൂക്ഷിക്കാൻ തേനിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കുന്നു. തേനിന്നോടൊപ്പം വെള്ളം, തൈര്‌, ഒലിവ്‌ ഓയിൽ, മുട്ടയുടെ മഞ്ഞക്കരു എന്നിവ ചേർത്ത്‌ ഹെയർ മാസ്ക്‌ തയ്യാറാക്കുന്നത്‌ നന്നായിരിക്കും. ഈ മിശ്രിതം തലയോട്ടി ഉൾപ്പെടെ എല്ലാ ഭാഗങ്ങളിലും തേച്ചുപിടിപ്പിച്ച ശേഷം 30 -35 മിനിറ്റ്‌ കഴിഞ്ഞതിനു ശേഷം കഴുകിക്കളയണം.

പഴുത്ത പപ്പായ: പപ്പായയിൽ ഉയർന്ന അളവിൽ ഫോളിക്‌ ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. തലമുടിയിലേക്കുള്ള രക്തചംക്രമണത്തെ മെച്ചപ്പെടുത്താൻ ഫോളിക്‌ ആസിഡ്‌ സഹായിക്കുന്നു. ശരീരത്തിൽ കാണപ്പെടുന്ന പ്രകൃതിദത്ത എണ്ണയായ സെബത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ എയും ഇതിൽ മികച്ച രീതിയിൽ അടങ്ങിയിട്ടുണ്ട്‌. നിങ്ങളുടെ തലയോട്ടി, ശിരോചർമ്മം തലമുടി എന്നിവയിൽ ഈർപ്പം നിലനിർത്താനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഒപ്പം മുടിയുടെ അറ്റം പിളരുന്നത്‌ തടയാനും പപ്പായ സഹായിക്കുന്നു. പഴുത്ത ഒരു പപ്പായ എടുത്ത്‌ ഉടച്ചെടുത്ത ശേഷം ഇതിനോടൊപ്പം തൈരും ചേർത്ത്‌ മിക്സ്‌ ചെയ്താൽ മതി. ഈ മിക്സ്‌ മുടിയിൽ പുരട്ടി 30-45 മിനിറ്റിന്‌ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകി കളയുക.

\"\"

വാഴപ്പഴം: മുടിയെ കണ്ടീഷനിംഗിന്‌ ചെയ്ത്‌ സംരക്ഷിക്കാനായി വാഴപ്പഴത്തിലെ പോഷകങ്ങൾക്ക്‌ സാധിക്കും. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ വാഴപ്പഴം ഉപയോഗിച്ച്‌ കൊണ്ട്‌ എളുപ്പത്തിൽ നിങ്ങൾക്ക്‌ ഹെയർ മാസ്ക്‌ തയ്യാറാക്കി മുടിയുടെ അറ്റം പിളരുന്നത്‌ തടഞ്ഞുനിർത്താൻ സഹായിക്കുമെന്നു. ഒരു വാഴപ്പഴം നന്നായി ഉടച്ച്‌ എടുത്ത ശേഷം ഇതിലേക്ക്‌ തേനോ നാരങ്ങാ നീരോ വെളിച്ചെണ്ണയോ കൂടി ചേർക്കുക. ഈർപ്പം നിലനിർത്താനായാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. തലമുടിയുടെ അറ്റങ്ങളിൽ ഇത്‌ പുരട്ടി ശേഷം ഇതിനെ ഉണങ്ങാൻ അനുവദിക്കുക. കുറച്ചു നേരത്തിന്‌ ശേഷം കഴുകിക്കളയാവുന്നതാണ്‌.

പാൽ: പാൽ ഉപയോഗിച്ചും മുടിയുടെ അറ്റം പിളരുന്നത്‌ തടയാവുന്നതാണ്‌. ഉയർന്ന അളവിൽ പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടിക്ക്‌ ഗുണം ചെയ്യും.മുടി ഇളം ചൂടുള്ള പാലിൽ മുക്കിവയ്ക്കുക. അല്ലെങ്കിൽ പാൽ ഉപയോഗിച്ചു കൊണ്ട്‌ തലമുടിയുടെ അറ്റം കഴുകുമ്പോൾ മുടിയുടെ അറ്റം മാർദ്ദവമുള്ളതാകുന്നു.

മുടിയുടെ അറ്റം വെട്ടുക: മൂന്നു മാസം കൂടുമ്പോൾ നിങ്ങളുടെ മുടിയുടെ അടിഭാഗം വെട്ടികളയുന്നത്‌, മുടി പിളരുന്നത്‌ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ പിളർന്ന മുടിയിഴകളുടെ അടി ഭാഗം മാത്രം വെട്ടികളയുന്നതും ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കുന്നു.

Avatar

Staff Reporter