മലയാളം ഇ മാഗസിൻ.കോം

മൂത്രം പുറത്തു വരാതിരിക്കാൻ കൈകൊണ്ട്‌ ഞാൻ അവിടെ അമർത്തി, ഒടുവിൽ നിന്ന നിൽപ്പിൽ ഉടുതുണിയിൽ മൂത്രമൊഴിച്ചു

ഹഫീഷ എന്ന യുവതി ഫേസ്ബുക്കിൽ പങ്കു വച്ച അനുഭവം വൈറലാവുകയാണ്‌. പൊതു ഇടത്തിൽ വച്ച്‌ മൂത്രശങ്ക ഉണ്ടായപ്പോൾ നേരിട്ട അനുഭവം ആണ്‌ പോസ്റ്റിൽ. നിരവധി സ്ത്രീകളാണ്‌ ഇത്തരത്തിൽ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ളത്‌ എന്ന് പറഞ്ഞ്‌ പോസ്റ്റ്‌ ഷെയർ ചെയ്യുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം.

ഇന്നലെ പാർട്ട് ടൈം വർക്കിനിടെ സ്വിച്ച് ഇട്ട പോലെ മൂത്രം ഒഴിക്കാൻ മുട്ടി. ഒരു toilet ന് വേണ്ടി മുന്നിലുള്ള കെട്ടിടം മുഴുവൻ തിരഞ്ഞു, കണ്ടുപിടുക്കാനായില്ല. ഒരു വഴിയുമില്ലാതായപ്പോൾ, മുന്നിൽ കണ്ട ഫ്ലാറ്റിന്റെ കതക് ഉറക്കെ മുട്ടി. ചിരിച്ച മുഖത്തോടു കൂടി പ്രായം ചെന്ന ഒരു മനുഷ്യൻ വാതിൽ തുറന്നു. ഞാൻ ചോദിച്ചു ‘can I use the toilet’. ചിരിച്ച മുഖത്തോടു കൂടെ തന്നെ അയാൾ പറഞ്ഞു. ‘No, you can’t’. മുഖത്തെ ഭാവവും സംസാരത്തിലെ വൈരുധ്യവും എന്നെ ഒരുപാടു കൺഫ്യൂസ്ഡ് ആക്കി.

പുറത്തു നല്ല മഴയുണ്ടായിരുന്നു. എന്തെങ്കിലും വഴി കാണുമെന്ന വിശ്വാസത്തോടെ ഞാൻ പുറത്തോട്ട് ഇറങ്ങി നടന്നു. എത്തിയത് ഒരു പോസ്റ്റ് ഓഫീസിനു മുന്നിലാണ്. കൂടെ വർക്ക് ചെയ്യുന്ന ആൾ വന്നാലേ എനിക്ക് അവിടുന്ന് പോകാൻ കഴിയുവായിരുന്നുള്ളു. ഫോൺ വിളിച്ചു അയാളോട് കാര്യം പറഞ്ഞു. ഉടനെ വരാമെന്ന് അയാൾ പറഞ്ഞു. ഞാൻ അവിടെ കാത്ത് നിന്നു.

പക്ഷേ സഹിക്കാനും പിടിച്ചു നിൽക്കാനും കഴിഞ്ഞില്ല. ഫോൺ എടുത്ത് അടുത്തുള്ള പബ്ലിക് ടോയ്ലറ്റ് ഗൂഗിൾ ചെയ്തു നോക്കി. ഒന്നര മൈൽസ് ദൂരെയായിരുന്നു അത്. ഒരടി പോലും വെയ്ക്കാൻ പറ്റാത്ത ഞാൻ എങ്ങനെ ഒന്നര മൈൽ…!!!

ചുറ്റും ആണുങ്ങളായിരുന്നു. പീരിയഡ്‌സ് ആയത്കൊണ്ട് രക്തം പോകുന്നുണ്ടായിരുന്നു. രാവിലെ പൈൻ കില്ലർ എടുത്തിട്ടാണ് വർക്കിനിറങ്ങിയത്. അടിവയറിലെ കട്ട വേദനയും നടുവേദനയും, പോരാത്തതിന് ഞാൻ പിടിച്ചു നിർത്താൻ നോക്കുന്ന മൂത്രത്തെ പ്രോംപ്റ്റ് ചെയ്യുന്ന പാഡിന്റെ ഈർപ്പവും തണുപ്പും. എനിക്ക് ചിന്തിക്കാനോ എന്റെ ശരീരത്തെ ഫീൽ ചെയ്യാനോ കഴിയാതെ പോയി. ചുറ്റും മഴ, തണുപ്പ്, ആണുങ്ങൾ… !!!

മൂത്രം പുറത്തു വരാതിരിക്കാൻ കൈകൊണ്ട് ഞാൻ അവിടെ അമർത്തി പിടിക്കുകകയായിരുന്നു. സഹിക്കാൻ വയ്യാതെ ആയപ്പോൾ എന്റെ അമർഷവും അണപൊട്ടി ഒഴുകി. ആരെയും പേടിക്കാതെ, മൈൻഡ് ആക്കാതെ, നിന്ന സ്ഥലത്തു ഞാൻ വളരെ കൂൾ ആയി മൂത്രം ഒഴിച്ചു. കാലുകൾക്കിടയിലൂടെ ചൂട് താഴോട്ടു ഇറങ്ങുന്നതിന്റെ കൂടെ എന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. It was simply my resistance. ഈ ലോകം മൊത്തം കീഴടക്കിയ സന്തോഷത്തോടെ ഞാൻ റോഡ് സൈഡിൽ ഇരുന്നു ഫോണിൽ എൻഗേജ്ഡ് ആയി.

എന്നെ സംബന്ധിച്ചിടത്തോളം unusual ആയി ഒന്നും നടന്നതായി തോന്നിയില്ല. എങ്കിലും ഈ ലോകം ആണുങ്ങളുടേതാണെന്നു പണ്ടാരോ പറഞ്ഞത് എനിക്ക് തിരുത്തണമായിരുന്നു. ആ നിമിഷത്തിൽ അടിവസ്ത്രം നനഞ്ഞ ഒരു സ്ത്രീയെ എങ്കിലും കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചു പോയി. കാരണം അതൊരു സോളിഡാരിറ്റി ആയി ഞാൻ കണക്കാക്കിയേനെ…!!!

കടപ്പാട് : Hafeesha TB

Avatar

Staff Reporter