മലയാളം ഇ മാഗസിൻ.കോം

ഗുണ്ടൽപേട്ടിൽ ഇരയാക്കപ്പെടുന്നത്‌ അധികവും മലയാളി യുവാക്കൾ! തിരികെയെത്തുന്നത്‌ മാരക രോഗങ്ങളുമായി!

കര്‍ണ്ണാടകയില്‍,മൈസൂര്‍ എത്തുന്നതിന് തൊട്ട് മുന്‍പാണ് ഗുണ്ടല്‍പേട്ട്. പ്രകൃതി രമണീയമായ ഗുണ്ടല്‍പേട്ടും മസിനഗുഡിയുമെല്ലാം പല ചിത്രങ്ങളുടെയും ലൊക്കേഷനായിട്ടുണ്ട്.

\"\"

പ്രകൃതി ഭംഗി ആസ്വദിക്കുക എന്നതിലുപരി രതി സുഖം തേടിയാണ് മലയാളികളായ പുരുഷന്മാര്‍ ഇവിടേക്ക് എത്തുന്നത്. ഗുണ്ടല്‍പേട്ടിലെത്തുന്നവരെ കാത്ത് നില്‍ക്കുന്ന ഏജന്‍റുമാര്‍ ചോദിക്കുന്ന ആദ്യ ചോദ്യം പെണ്ണിനെ വേണോ എന്നാണ്. താല്പര്യമുള്ളവരെ റിസോര്‍ട്ടുകളിലെത്തിച്ച് ഇഷ്ടമുള്ള സുന്ദരിയെ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുന്നു.

\"\"

എന്നാല്‍ കന്നഡയിലെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പുറത്ത് വിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഗുണ്ടല്‍പേട്ട്,മസിനഗുഡി തുടങ്ങിയ സ്ഥലങ്ങളിലെ എഴുപത് ശതമാനത്തിലധികം ലൈംഗിക തൊഴിലാളികളും മാരകമായ ലൈംഗിക രോഗങ്ങളുള്ളവരാണത്രെ.

\"\"

രതിസുഖം തേടി ഗുണ്ടല്‍പേട്ടിലേക്ക് പോകുന്ന മലയാളികളില്‍ ഭൂരിഭാഗവും മടങ്ങുന്നത് മാരക രോഗങ്ങളുടെ വിത്തുകളും പേറിയാണ്. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

\"\"

ചുണ്ട് ചുവപ്പിച്ചു,ഇറുകിയ വസ്ത്രവും ധരിച്ച്, കണ്ണില്‍ കാമം നിറച്ചു ഓരോരുത്തരും നമ്മെ മാടി വിളിക്കും. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യം. ഓർക്കുക ഒരുനിമിഷത്തെ സുഖത്തിനായി തീരാരോഗത്തിന്റെ പിടിയിലാകുകയാണ് ചെയ്യുന്നത്‌.

\"\"

ജീവിതമാണ് ഏറ്റവും വലിയ ലഹരി എന്ന സത്യം മറക്കാതിരിക്കുക. മദ്യത്തിന്റെയും മറ്റ്‌ ലഹരിയുടെയും ആലസ്യത്തിൽ സ്ത്രീ സുഖവും വേണമെന്ന് തോന്നാം. എന്നാൽ ഓർക്കുക, മാരകമായ ലൈംഗിക രോഗങ്ങൾ പിടിപെട്ട്‌ മുന്നോട്ടുള്ള ഭാവി ജീവിതം വെറുതെ നരകിപ്പിച്ചു കളയണോ! ലാലേട്ടൻ പറയുന്നതുപോലെ, ജീവിതത്തിൽ റീടേക്കുകൾ ഇല്ല എന്ന സത്യത്തെ ഉൾക്കൊള്ളുക!

Avatar

Staff Reporter

gundlupet-racket

Avatar

Staff Reporter