മലയാളം ഇ മാഗസിൻ.കോം

ബ്യൂട്ടീഷൻ ജോലിക്ക്‌ ഗൾഫിലെത്തിയ 22 കാരിയെ എത്തിച്ചത്‌ സെക്സ്‌ റാക്കറ്റിന്റെ അടുത്ത്‌!

ഗള്‍ഫിലെ സെക്സ് റാക്കറ്റുകളെ കുറിച്ച് പല വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും അവിടെ അകപ്പെടുന്ന പെണ്‍കുട്ടികളുടെ നരകയാതനകളുടെ നേരനുഭവം പങ്ക് വയ്ക്കുകയാണ് കൊച്ചി സ്വദേശിനിയായ യുവതി. ബ്യൂട്ടീഷ്യന്‍ ജോലിക്കെന്ന് പറഞ്ഞ് ബഹ്റൈനിലെത്തിച്ച യുവതിയെ ഒരു മാസത്തോളം സെക്സ് മാഫിയ ആവശ്യക്കാര്‍ക്ക് കാഴ്ച്ച വച്ചു.

ഒടുവില്‍ യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ഭര്‍ത്താവ് നാട്ടിലുള്ള ഏജന്‍റിന് രണ്ട് ലക്ഷം രൂപ നല്‍കിയാണ് യുവതിയെ മോചിപ്പിച്ചത്. പണം ലഭിച്ചില്ലെങ്കില്‍ പുറംലോകം കാണിക്കില്ലെന്ന് സംഘം ഭീഷണിമുഴക്കിയതിനെത്തുടര്‍ന്നായിരുന്നു ഇത്.

ബ്യൂട്ടീഷ്യന്‍ ജോലിക്ക് ആളിനെ ആവശ്യമുണ്ട് എന്ന് പറഞ്ഞാണ് യുവതിയെ ബഹ്റൈനില്‍ എത്തിച്ചത്. അവിടെ ഒരു ഫ്ളാറ്റില്‍ എത്തിച്ച ശേഷമാണ് താന്‍ സെക്സ് മാഫിയയുടെ വലയിലാണെന്ന് യുവതി മനസ്സിലാക്കിയത്.

പെണ്‍വാണിഭ സംഘം 59 ദിവസങ്ങളാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചത്. ഈ കാലയളവില്‍ നൂറിലേറെ ആളുകള്‍ക്കൊപ്പം അന്തിയുറങ്ങേണ്ടിയും വന്നു. വാരാന്ത്യം ആഘോഷിക്കാനെത്തുന്ന മലയാളികളായിരുന്നു പീഡകരില്‍ ഏറിയ പങ്കും. ദിവസവും പത്തിലധികം പുരുഷന്മാരോടൊപ്പം കിടക്ക പങ്കിടേണ്ടി വന്നു. അവധി ദിവസങ്ങളില്‍ അതിലുമേറെ. ആദ്യം ചെറുത്ത് നിന്ന തന്‍റെ കാലില്‍ കമ്പി ചൂടാക്കി വച്ചു. യുവതി പറയുന്നു. രക്ഷപെടാന്‍ ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. ഇവര്‍ക്കു മുമ്പില്‍ വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ലായിരുന്നു.

\"\"

അര മണിക്കൂര്‍ നേരം കിടക്ക പങ്കിടുന്നതിന് ഒരാളില്‍ നിന്നും ഏകദേശം ഏഴായിരം രൂപ വീതം നടത്തിപ്പുകാര്‍ വാങ്ങും. വരുന്ന ഇടപാടുകാരില്‍ അധികവും മലയാളികളാണ്. ഇടനിലക്കാരാണ് പണം മുഴുവന്‍ പോക്കറ്റിലാക്കിയിരുന്നത്. യുവതികള്‍ക്കു നല്‍കുന്നതാകട്ടെ തുച്ഛമായ പണവും. സഹികെട്ട് പ്രതികരിച്ചപ്പോള്‍ ഇരുമ്പുകമ്പി ചൂടാക്കി കാലില്‍ വച്ചാണ് അവര്‍ തന്നോടു പകരം വീട്ടിയതെന്നു യുവതി പറഞ്ഞു.

പുറത്ത് പോകുവാനോ സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനോ അനുവാദമുണ്ടായിരുന്നില്ല. അവര്‍ പറയുന്നത് അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും തനിക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.

താന്‍ അവരുടെ വിശ്വസ്തയായി എന്ന് തോന്നിയതിന് ശേഷമാണ് ഫോണ്‍ ഉപയോഗിക്കാന്‍ പോലും അനുവദിച്ചത്. കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിക്കുകയും അങ്ങനെ കൊച്ചിയിലെ ഏജന്‍റിനെ കണ്ട് രണ്ട് ലക്ഷം രൂപ നല്‍കി മോചിപ്പിക്കുകയുമായിരുന്നു.

\"\"

തങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്നും പുറത്ത് പറയാന്‍ ഭയമാണെന്നും യുവതി പറയുന്നു. ഇത്തരത്തില്‍ നൂറ് കണക്കിന് യുവതികളാണ് സെക്സ് റാക്കറ്റിന്‍റെ വലയില്‍ പെട്ട് ഗള്‍ഫില്‍ നരക യാതന അനുഭവിക്കുന്നത്. ഇവരെ രക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യുവതി പറയുന്നു. ആള്‍താമസം കുറവായ ഫ്‌ളാറ്റുകളിലാണ് പെണ്‍വാണിഭം നടക്കുന്നത്. മലയാളികള്‍ കൂടുതല്‍ താമസിക്കുന്ന ഗള്‍ഫ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

ഇതിനു വേണ്ടി പ്രത്യേക മനുഷക്കടത്ത് സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വെളിപ്പെടുത്തലുമായി പല യുവതികളും രംഗത്തുവന്നെങ്കിലും പോലീസ് ഈ വിഷയങ്ങളെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

Avatar

Staff Reporter