16
January, 2019
Wednesday
06:27 PM
banner
banner
banner

പ്രവാസികൾ വഞ്ചിതരാകാതിരിക്കുക, സ്വദേശികൾ നടത്തുന്ന ഈ തട്ടിപ്പിന് നിങ്ങളും ഇരയായേക്കാം, ഒരു കരുതൽ നല്ലതാണ്!

ഗൾഫിൽ മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ വിവിധ തട്ടിപ്പുകൾക്ക് ഇരയാവുന്ന സംഭവങ്ങൾ പതിവാണ്. സാമ്പത്തികമായി പ്രവാസികളെ ചൂഷണം ചെയ്യുക എന്നത് ചില സ്വദേശികൾക്കെങ്കിലും താല്പര്യമുള്ള കാര്യമാണ്. ഷിലിൻ പൊയ്യാറ എന്ന പ്രവാസി തന്റെ സുഹൃത്തിനുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നു.

ഷിലിന്റെ കുറിപ്പ് വായിക്കാം.
പ്രിയ സുഹൃത്തുക്കളെ, എന്റെ സുഹൃത്ത് രാജീവിന് ഇന്നലെ ഉണ്ടായ ഒരു ദുരവസ്ഥ പരാമർശിക്കാനും, ഇത്തരം അനുഭവങ്ങളിൽ മറ്റാരും ചെന്ന് വീഴാതിരിക്കാനുമാണ് ഈ കുറിപ്പ് എഴുതുന്നത്.

രാജീവ് താമസിക്കുന്നത് അസൈബയിലെ അൽ സഹ്‌വ ടവറിനു പിൻവശത്തുള്ള ബിൽഡിംഗിലാണ്. ജോലിക്ക് പോകാനായി രാജീവ് ഇന്നലെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് സാധാരണ എല്ലാ മലയാളികളും ചെയ്യുന്നതുപോലെ പ്രാർത്ഥത്ഥനയോടെ വാഹനം ഒരൽപം മുൻപോട്ട് എടുത്തപ്പോൾ തൊട്ടടുത്ത് മാന്യനെന്നു തോന്നിക്കുന്ന ഒരു സ്വദേശി ഒച്ചയുണ്ടാക്കി അദ്ദേഹത്തിന്റെ കാലിൽ ടയർ കയറി എന്നുപറഞ്ഞ് വാഹനത്തിന്റെ മുൻ സീറ്റിൽ കയറി ഇരിപ്പായി.

ആയിരം റിയാൽ തരാതെ പോകില്ല എന്നും, അല്ലെങ്കിൽ പോലീസിനെ വിളിക്കുമെന്നും പറഞ്ഞ ഈ വ്യക്തി, നല്ല വ്യക്തി പ്രഭാവവും മാന്യമായ വസ്ത്രധാരണവും ഉള്ള ആളാണ് എന്നത് രാജീവിനെ ആശയക്കുഴപ്പത്തിലാക്കി. കാൽ ഒടിഞ്ഞുപോയി എന്നും ഇനി ഈ കാലുകൊണ്ട് ഒന്നിനും കഴിയുകയില്ല എന്നും വിലപിച്ച ഇദ്ദേഹത്തിന് അവസാനം ചെറിയ ഒരു തുകനൽകി സെറ്റിൽ ചെയ്തപ്പോൾ ഒരു മണ്ടനെ പറ്റിച്ചു എന്ന ഭാവത്തോടെ ഒരു കുഴപ്പവും കാണിക്കാതെ കൂൾ ആയി നടന്ന് (ഓടി) പോകുകയാണ് ഉണ്ടായത്. നടക്കാത്ത ഒരു കൃത്രിമ അപകടത്തെകാണിച്ച് പണം തട്ടുന്ന ഇത്തരം സംഭങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണയായി ഇത്തരം സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ വായിച്ചും കേട്ടുമറിഞ്ഞിട്ടുള്ള രാജീവ് യഥാർത്ഥത്തിൽ ഇത്തരം ഒരു സംഭവത്തെ നേരിട്ട് അഭിമുഖീകരിക്കേണ്ടി വന്നതിനെ പകപ്പോടെയും പേടിയോടെയുമാണ് നേരിട്ടത്.

ദീർഘ കാലത്തെ ഒമാൻ ജീവിതത്തിൽ ഈ രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും ആദരവോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന രാജീവിന് ആദ്യമായി ഉണ്ടായ ഈ അനുഭവത്തെ പക്വതയോടെയും സമചിത്തതയോടെയും നേരിടാനായില്ല എന്നത്, ഒരു പ്രശനം വരുമ്പോൾ അതിനെ അഭിമുഖീകരിക്കാൻ ഉപബോധ മനസ്സ് സജ്ജമായില്ലായിരുന്നു എന്നുവേണം അനുമാനിക്കാൻ.

ഈ വിധത്തിലുള്ള സംഭവങ്ങളിൽ നാം ഓരോരുത്തരും ഈ വിധമായിരിക്കും നമ്മുടെ പ്രതികരണങ്ങൾ നടത്തുക എന്നതിനാൽ ഇത് വായിക്കുന്നവർ മനസ്സിനെ സജ്ജമാക്കിവയ്ക്കേണ്ടത് നാം ബഹുമാനിക്കുന്ന ഈ നാടിനോട് കാണിക്കേണ്ട ഉത്തരവാദിത്വമായാണ് ഞാൻ കാണുന്നത്. ഒപ്പം നമ്മൾ വഞ്ചിതരാകാതിരിക്കാനും..!

നാടിനെ കളങ്കപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ സാധാരണ നമ്മൾ ഇഗ്നോർ ചെയ്ത് പോകുകയാണ് പതിവ്. എന്നാൽ ഇത്തരം കളങ്കങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നാം ഓരോരുത്തരും ജാഗരൂകരാകാനും പ്രതികരിക്കാനും തയ്യാറാകണം.

സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള പ്രവാസികൾ പറയുന്നത് ഇങ്ങനെ:
ഷഫീർ കുഞ്ഞു മുഹമ്മദ് പറയുന്നത്, ചെറിയ ഒരിടവേളക്ക് ശേഷം ഇത്തരം സംഭവങ്ങൾ വീണ്ടും വ്യാപകമായി എന്നാണറിവ്. ഷിലി പറഞ്ഞതുപോലെ ആ സമയത്തെ പകപ്പ് മൂലം പ്രത്യേകിച്ച് അവർ സ്വദേശീയർ കൂടിയാകുമ്പോൾ നമുക്ക് ഭയം തോന്നുന്നത് സ്വാഭാവികം. ആ സമയത്തു പോലീസിനെ പോയിട്ട് സ്വദേശിയായ ഒരാളെ പോലും വിളിച്ചു കാര്യം പറയാൻ നമുക്ക് തോന്നില്ല എന്നുള്ളത് ആണ് സത്യം . എന്നിരുന്നാലും എല്ലാവരും ജാഗരൂകർ ആയിരിക്കണം എന്നേ പറയാനുള്ളു. എന്നാണ്.

എനിക്കും ഇതേ അനുഭവം റൂവി പഴയ കെ എഫ് സി ടാക്സി സ്റ്റാൻഡിൽ വെച്ചു ഉഡായിട്ടുണ്ട് വണ്ടി റിവേഴ്‌സ് എടുത്തപ്പോ കാലിൽ കേറി എന്ന് പറഞ്ഞിട് ഒരു മദ്യ വയസ്കൻ ആയ ഒമാനി വണ്ടിയിൽ കയറി ഇരുന്നു..രാത്രി ആയിരുന്നു സമയം..പേഴ്സ് എടുക്കാൻ നോക്കി..ബദർ അൽ സെമിയിൽ കൊണ്ടു പോകാൻ പറഞ്ഞു , അല്ലങ്കിൽ ക്യാഷ് വേണമെന്നും പോലീസിനെവിളിക്കുമെന്നുംപറഞ്ഞു..ആദ്യമായി എനിക്കുണ്ടായ അനുഭവവും അറബി നന്നായിട് അറിയാത്തതു കൊണ്ടും ആദ്യം 10 മിനിറ്റ് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു…മുന്നോട് എടുത്ത വണ്ടി ഓടിച്ചു റൂവി പോലീസ് സ്റ്റേഷനിൽ കെട്ടാൻ പോന്നത് കണ്ടിട് ടിയാൻ ഓടിയ വഴിയിൽ ഇപ്പഴും വഴി വിളക്കുകൾ മാഫി. – ജിജിൻ ജിത്ത്

ഇതേ പോലുള്ള ഒരവസ്ഥ എനിക്കും ഉണ്ടായിരുന്നു..7-8 മാസം മുൻപ് റൂവി ഓക്കേ സെന്റർ പാർക്കിങ്ങിൽ നിന്ന് ഒരാൾ വണ്ടിയുടെ മേലെ ഇങ്ങോട്ട് വന്നു വീണു.. എന്നിട്ട് മൊബൈൽ സ്ക്രീൻ പൊട്ടി എന്നും 100 റിയാൽ വേണം എന്നും പറഞ്ഞു. സ്ക്രീൻ പൊട്ടിയ മൊബൈൽ കാണിച്ചു തരികയും ചെയ്തു.. കുറെ നേരത്തെ വാഗ്വാദങ്ങൾക്ക് ശേഷം ഞാൻ പോലീസിനെ വിളിക്കാം എന്ന് പറഞ്ഞപ്പോൾ അയാൾ മെല്ലെ ഉദ്യമം ഉപേക്ഷിച്ചു പോയി.. ഇത് ഇവന്മാരുടെ സ്ഥിരം പരിപാടിയാണ്. – റബീസ് അബ്ദുള്ള പാനൂർ

[yuzo_related]

CommentsRelated Articles & Comments