24
March, 2019
Sunday
06:26 PM
banner
banner
banner

സ്റ്റേഡിയം ഉടമകളും കെസിഎയുമായി തർക്കം, ഇന്ത്യ – വെസ്റ്റ്‌ ഇൻഡീസ്‌ മത്സരം തിരുവനന്തപുരത്തിന് നഷ്ടമാകാൻ സാധ്യത?

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന മൽസര നടത്തിപ്പിനെ ചൊല്ലി തർക്കം. സ്റ്റേഡിയം ഉടമകളും കെസിഎയും തമ്മിലാണ് തർക്കം. നവംബർ ഒന്നിനാണ് തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. സ്റ്റേഡിയത്തിൽ കെ സി എ പുതുതായി നാല് കോർപറേറ്റ് ബോക്സ് നിർമ്മിക്കുന്നുണ്ട്.

ഇവ വിൽക്കാനും സ്റ്റേഡിയത്തിനു പുറത്തു പരസ്യം ചെയ്യാനുമുള്ള അവകാശം വേണമെന്നുമാണ് സ്റ്റേഡിയം ഉടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഈ വാദം അംഗീകരിക്കാനാവില്ല എന്നും അതേപ്പറ്റിയുള്ള കടും പിടുത്തം തുടർന്നാൽ കളി ഉപേക്ഷിക്കേണ്ടി വരുമെന്നും കെ സി എ വ്യക്തമാക്കിയിട്ടുണ്ട്.

200 പേർക്ക് ഇരിക്കാൻ സാധിക്കുന്ന 4 കോർപ്പറേറ്റ് ബോക്സ് ആണ് കെ സി എ നിർമ്മിക്കുന്നത്. ഇങ്ങനെ ചെയ്താൽ ബിസിസിഐക്കു കൂടുതൽ വി ഐ പി ടിക്കറ്റ് കൊടുക്കാൻ സാധിക്കും. ബാരിക്കേഡ്, സ്റ്റേഡിയത്തിലെ ഗേറ്റ് ഷട്ടർ ഒരുക്കുന്നതുൾപ്പെടെയുള്ള ജോലിക്കായി 2 കോടിയിലധികം രൂപയാണ് കെ സി എ മുടക്കുന്നത്. ഇതിൽ സ്റ്റേഡിയം ഉടമകൾ പണം മുടക്കിയിട്ടില്ല.

ഇപ്പോൾ പണം നല്കാൻ സാധിക്കില്ല എന്നും കെ സി എ നൽകാനുള്ള തുകയിൽ നിന്നും ഈ തുക കുറച്ചുള്ളത് നൽകിയാൽ മതി എന്നുമാണ് സ്റ്റേഡിയം ഉടമകൾ അറിയിച്ചിരുന്നത്. ഇത് പ്രകാരം കെ സി എ നിർമ്മാണപ്രവർത്തനം തുടങ്ങി. ഇതിനിടെ ആണ് പുതിയ അവകാശവാദവുമായി സ്റ്റേഡിയം ഉടമകൾ രംഗത്തെത്തിയത്.

13 വർഷത്തേക്കാണ് കെ സി എ സ്റ്റേഡിയം പാട്ടത്തിനെടുത്തിരിക്കുന്നത്. 4000 രൂപ ദിവസ നിരക്കിൽ വർഷത്തിൽ 180 ദിവസം കെസിഎയ്ക്കു സ്റ്റേഡിയം ഉപയോഗിക്കാം. ടിക്കറ്റ് വരുമാനം ലഭിക്കുന്ന മത്സരങ്ങൾ ഉള്ള ദിവസങ്ങളിൽ അതിന്റെ 15 % ആണ് നൽകേണ്ടത്. അല്ലാത്തപ്പോൾ കുറഞ്ഞത് 15 ലക്ഷം രൂപ നൽകണം. ഏതാണ്ട് 2 ലക്ഷം രൂപ മാസ ചിലവിൽ സ്റ്റേഡിയത്തിലെ പിച്ചും ടർഫും പരിപാലിക്കുന്നതും കെ സി എ ആണ്

[yuzo_related]

Comments


Related Articles & Comments