മലയാളം ഇ മാഗസിൻ.കോം

ഈ നാളുകാർക്കിപ്പോൾ മഹാലക്ഷ്മി യോഗം, സാമ്പത്തികമായി വൻ നേട്ടങ്ങളുണ്ടാകുന്ന സമയം

ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയത്ത് ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാറുണ്ട്. ഈ സമയത്ത് എല്ലാ രാശിക്കാരിലുമുള്ള ആളുകളേയും ഇത് ബാധിക്കാറുമുണ്ട്. മെയ് 24 ന് ചന്ദ്രനും ചൊവ്വയും കൂടിച്ചേർന്ന് മഹാലക്ഷ്മി രാജയോഗം സൃഷ്ടിച്ചു കഴിഞ്ഞു.

ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് സംക്രമിക്കുമ്പോൾ അതിന്റെ ശുഭ അശുഭ ഫലങ്ങൾ 12 രാശിക്കാരേയും ബാധിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശികളിൽ മാറ്റം വരുമ്പോഴെല്ലാം പല തരത്തിലുള്ള യോഗകളും രാജയോഗങ്ങളും രൂപം കൊള്ളുന്നു, ഇത് പല രാശിക്കാർക്കും വളരെ ഗുണകരമായിരിക്കും.

ചന്ദ്രൻ കർക്കടക രാശിയിൽ പ്രവേശിക്കുമ്പോൾ ചന്ദ്രൻ ചൊവ്വയുമായി സംഗമിക്കും. അതായത് ചൊവ്വ നേരത്തെ തന്നെ കർക്കടക രാശിയിൽ ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ ചന്ദ്രന്റെയും ചൊവ്വയുടെയും കൂടിച്ചേരൽ വളരെ ശുഭകരമായ ഒരു മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും.

മെയ് 24 ന് രൂപപ്പെട്ട മഹാലക്ഷ്മി രാജയോഗത്തിന്റെ ഐശ്വര്യഫലം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാർ വളരെ സ്പെഷ്യൽ ഗുണങ്ങൾ ലഭിക്കും. ഈ സമയത്ത് ഏതൊക്കെ രാശിക്കാർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജ്യോതിഷ പ്രകാരം ചന്ദ്രനും ചൊവ്വയും ചേർന്ന് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തിൽ മേടം രാശിക്കാർക്ക് അനുകൂല ഫലം ലഭിക്കും. ഈ സമയത്ത് മേടം രാശിക്കാർക്ക് സാമ്പത്തികമായി വളർച്ചയുണ്ടാകും. കിട്ടാനുള്ള പണം തിരികെ ലഭിക്കാൻ സാധ്യത. പ്രമോഷന്റെ എല്ലാ ലക്ഷണങ്ങളും ഈ കാലയളവിൽ ദൃശ്യമാണ്. തൊഴിൽ മേഖലയിലും പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യത.

YOU MAY ALSO LIKE THIS VIDEO, കമ്യൂണിസ്റ്റുകാർ പോലും ഓർക്കാത്ത വിപ്ലവ മണ്ണിലെ ശബരിമല വിമാനത്താവളം: എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ചരിത്രം

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചന്ദ്രനും ചൊവ്വയും ചേർന്ന് രൂപം കൊള്ളുന്ന രാജയോഗത്തിൽ നിന്നും മിഥുന രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് പുരോഗതിയുണ്ടാകും. ഈ കാലയളവിൽ ബിസിനസ്സിൽ ലാഭമുണ്ടാകും. വാഹനമോ വീടോ മറ്റ് വസ്തുവകകളോ വാങ്ങാൻ യോഗം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരം, ശാരീരിക സുഖം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് ഈ യോഗത്തിലൂടെ പ്രത്യേക ഗുണമുണ്ടാകും. ഈ കാലയളവിൽ സാമ്പത്തിക വളർച്ചയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. പുതിയ വരുമാന മാർഗങ്ങളും ഈ സമയത്ത് ലഭ്യമാകും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കും. ജോലി അന്വേഷിക്കുന്നവർക്കും വിജയം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, പറമ്പിലെ റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റി പകരം വാഴയും ചേനയും ചേമ്പും ഫലവൃക്ഷങ്ങളും നട്ടു പിന്നെയൊരു മീൻ കുളവും: തേടിയെത്തിയത്‌ സമ്മിശ്ര കർഷകനുള്ള പുരസ്കാരം. പുരയിടത്തിൽ വളരുന്ന 3.2 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 1000 നിലമ്പൂർ തേക്കുകളാണ്‌ ഇവിടുത്തെ ഹൈലൈറ്റ്‌

Avatar

Staff Reporter