പല കാരണങ്ങൾ കൊണ്ട് വിവാഹമോചനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ലോകത്താദ്യമായി രസകരമായ ഒരു വിവാഹം മോചനം നടന്നിരിക്കുന്നു.
ഗൂഗിൾ മാപ് കാരണം ആണ് ഇവിടെ വിവാഹമോചനം നടന്നത്. രസകരമായ ഈ സംഭവം നടന്നത് പെറുവിലാണ്. സാധാരണ ഗൂഗിൾ സെർച്ച്ലൂടെ പല അപൂർവ കാഴ്ചകൾ കാണാൻ സാധിക്കും. ധാരാളം വർഷങ്ങൾ ആയി കണ്ടു പിടിക്കാതെ കിടന്ന പലതും ഗൂഗിൾ സെർച്ചിലൂടെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരാളുടെ കുടുംബജീവിതം തന്നെ തകരുന്ന കാഴ്ച ആദ്യമായിട്ടാണ്.
സംഭവം ഇങ്ങനെ: സംഭവം നടക്കുന്നത് പെറുവിലാണ്. തലസ്ഥാനമായ ലിമിയയിലെ പ്രശസ്തമായ നദികൾ തിരഞ്ഞ യുവാവ് റൂട്ട് നോക്കി അവിടെ എത്തി. അവിടെ പരിചിതമായ വസ്ത്രം കണ്ട് നോക്കിയ യുവാവ് ഞെട്ടി. ഒരു ബഞ്ചിൽ ഒരു യുവതിയുടെ മടിയിൽ തല വച്ച് കിടക്കുന്ന ഒരു യുവാവ്. സൂക്ഷിച്ചു നോക്കിയപ്പോൾ ആ യുവതി തന്റെ ഭാര്യയും കൂടെ അവരുടെ കാമുകനുമായിരുന്നു.
ദേഷ്യം വന്ന യുവാവ് ഭാര്യയുമായി നിരന്തരം കലഹത്തിലായി. എല്ലാം തുറന്നു പറഞ്ഞ ഭാര്യ തന്നെ ചതിക്കുകയാണെന്നു മനസ്സിലായി. ഒടുവിൽ ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തു. 5 വര്ഷം മുൻപ് നടന്ന ഈ സംഭവത്തിന്റെ ചിത്രങ്ങൾ സഹിതം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇട്ടത് ഈ ഭർത്താവ് തന്നെയാണ്. ഈ ചിതങ്ങളാണ് ഇപ്പോൾ വലിയ വാർത്തയായി മാറിയത്.