നന്മയുടെ വെളിച്ചം ഇനിയും മങ്ങിയിട്ടില്ല എന്നതിന് തെളിവാണ് ചങ്ങാനശ്ശേരിയിലെ ബിസ്മി ലോട്ടറി ഏജന്‍സിയില്‍ നടന്ന സംഭവം. ചങ്ങനാശ്ശേരിയിലെ കറുകചാലിലെ ബിസ്മി ലോട്ടറി ഏജന്‍സിയില്‍ ഉച്ചയോടെ ഒരു ഫോണ്‍ കോള്‍ വന്നു. ഫോണെടുത്തത് ബൈജുവിന്റെ സ്റ്റാഫ് സുനിലാണ്. കാരുണ്യാ ലോട്ടറിയുടെ ഇന്നത്തെ ടിക്കറ്റ് വില്‍ക്കാതെ മിച്ചമുണ്ടങ്കില്‍ അതിലൊന്ന് മാറ്റി വച്ചേക്കണേ എന്നായിരുന്നു ആവശ്യം.
വിളിച്ചത് മനോജ് നെടുമുറ്റത്ത്. കറുകച്ചാലിലെ ഡ്രൈവറും, സ്ഥിരം കസ്റ്റമറും ആയതു കൊണ്ട് ഒരു ഏജന്റ് വില്‍ക്കാനായി എടുത്തിട്ട് വേണ്ടാ എന്നു പറഞ്ഞ് തിരിച്ചു വച്ച ബുക്കില്‍ നിന്നും ടിക്കറ്റ് കീറി എടുത്തു സുനില്‍ മാറ്റിവച്ചു.

നറുക്കെടുപ്പ് ഫലം ടിവിയില്‍ വന്നത് കാണാന്‍ അല്‍പ്പം താമസിച്ചു. മറ്റൊരു വില്‍പ്പനശാലയില്‍ നിന്നും ഒരു കോള്‍ വരുന്നു ഒന്നാം സമ്മാനം നിങ്ങള്‍ വിറ്റ ടിക്കറ്റിനാണ്… ആശംസകള്‍!
തങ്ങളിലുടെ ഒരു ഭാഗ്യവാന് കൂടി സൃഷ്ടിക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ ഒരു ചെറിയ സംശയം. മനോജിനു വേണ്ടി മാറ്റി വച്ച ടിക്കറ്റിനു വല്ലതുമാണോ സമ്മാനം?
സംശയം അസ്ഥാനത്തായില്ല, സുനില്‍ ബൈജുവിനെ വിളിച്ച് വിവരം ധരിപ്പിച്ചു. ഒരു കോടി ബിസ്മി ലോട്ടറി ഏജന്‍സിയുടെ മേശവലിപ്പിനകത്ത് \’\’ഭദ്രം .\’വേണമെങ്കില്‍ ബൈജുവിന് ഒരു കോടി രൂപ തന്റെ വീട്ടിലേക്ക് കൊണ്ടു പോകാമായിരുന്നു.
ആരും അറിയാനും പോകുന്നില്ല, ഒരു നൈസ് പ്ലേ കളിച്ചാല്‍ മതിയാരുന്നു.

പക്ഷേ ജിവിതത്തില്‍, ബിസിനസ്സില്‍,സത്യസന്ധതയ്ക്ക് ഒന്നാം സ്ഥാനം കൊടുത്താല്‍ മാത്രമേ ഉയര്ച്ചയുണ്ടാവൂ എന്നറിയാമായിരുന്ന ബൈജൂ T A എന്നആ മനുഷ്യന് ഇതാദ്യമായല്ല സത്യത്തിന്റെ പക്ഷത്തു നില്‍ക്കുന്നത്. കഴിഞ്ഞ മാസം റോഡില്‍ കിടന്നു കിട്ടിയ സ്വര്‍ണ്ണാഭരണം പോലീസിന്റെ സഹായത്തോടെ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചിരുന്നു.
ലോട്ടറി ടിക്കറ്റ് സംഭവത്തില്‍ ഒരു ട്വിസ്റ്റ് വരുത്താന്‍ സുനിലിനൊ, ബൈജുവിനോ കഴിയുമായിരുന്നുവെങ്കിലും മനസ്സ് അനുവദിച്ചില്ല. മനോജിന്റെ ടിക്കറ്റ് നമ്പര്‍ ഏതാണ് എന്ന് മനോജിനു പോലും അറിയാതിരിക്കെ സമ്മാനാര്‍ഹമായ ടിക്കറ്റിനു പകരം മറ്റൊന്നു തിരുകി വച്ച് ഒരു കോടി വീട്ടില്‍ കൊണ്ടുപോകാന്‍ കഴിയുമായിരുന്ന ബിസ്മി ലോട്ടറി ഏജന്‍സി ബൈജൂ ചങ്ങനാശേരിക്ക് വീണ്ടും സത്യസന്ധതയുടെ പര്യായമായി .

പ്രളയകാലത്ത് പുതുവസ്ത്രങ്ങളെടുത്ത് വില കൂടാതെ മനസ്സോടെ നല്കിയ എറണാകുളത്തെ വ്യാപാരിയാണിന്ന് സോഷ്യല്‍ മീഡിയയിലെ താരം. പ്രിയ ബൈജൂ T A താങ്കളുടെ സത്യസന്ധതയെ ചിലപ്പോള്‍ പുകഴ്ത്താന്‍ ആരും വന്നെന്നു വരില്ല. പക്ഷേ നന്മയുടെ വഴിയിയൂടെ നിങ്ങള്‍ക്കിനിയും ഏറെ മുന്നേറാനുണ്ട്. സത്യത്തിന്റെ മാലാഖമാര്‍ നിങ്ങള്‍ക്കു മുമ്പേ വഴിയൊരുക്കട്ടെ.
കടപ്പാട്: മനോജ് വിസി