സൂര്യന്‍, ശുക്രന്‍, ബുധന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ അതുല്യമായ ചലനമുളളതിനാല്‍ മാര്‍ച്ച് മാസം വളരെ സവിശേഷമായിരിക്കും. ശനി ഉദിക്കുകയും വ്യാഴം അസ്തമിക്കുകയും ചെയ്യും. ജ്യോതിഷികള്‍ പറയുന്നതനുസരിച്ച് മാര്‍ച്ചില്‍ ഈ രാശിക്കാര്‍ക്ക് ഈ ഗ്രഹങ്ങളുടെ ചലനം വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മാര്‍ച്ച് മാസം ഇടവം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. മാര്‍ച്ച് 15 ന് ശേഷം നിങ്ങളുടെ സമയം വളരെ പ്രയോജനകരമാകും. ധനലാഭം ഉണ്ടാകും. കരിയറില്‍ വിജയം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിന് ഈ സമയം വളരെ അനുകൂലമായിരിക്കും. തല്‍ഫലമായി, നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഈ മാസത്തിന്റെ രണ്ടാം ഭാഗത്ത് ബിസിനസുകാര്‍ക്ക് പണം ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടും. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ശുഭകരമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഉള്ള ബന്ധങ്ങളില്‍ മാധുര്യം ഉണ്ടാകും. കടം നല്‍കിയ പണം തിരികെ ലഭിക്കും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതായും കാണാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നി രാശിക്കാര്‍ക്ക് ഈ മാസം കരിയറില്‍ വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയിലും വിദ്യാഭ്യാസത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കും. ജോലിയില്‍ നല്ല ഓഫറുകള്‍ ലഭിക്കും. പ്രമോഷന്‍, ഇന്‍ക്രിമെന്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയവും ദാമ്പത്യ ജീവിതവും സന്തോഷകരമാകാന്‍ സാധ്യതയുണ്ട്. യാത്രകള്‍ ഗുണം ചെയ്യും.വിദേശപഠനമെന്ന സ്വപ്നവും സഫലമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജോലി, ബിസിനസ്സ്, വിദ്യാഭ്യാസം, ഗാര്‍ഹിക ജീവിതം, പ്രണയബന്ധം, ദാമ്പത്യ ജീവിതം എന്നിവയില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കുന്നതില്‍ ധനുരാശിക്കാര്‍ വിജയിക്കും. വിദേശത്ത് ജോലി അവസരം ലഭിക്കും. ഈ മാസം ബിസിനസ്സില്‍ സാമ്പത്തിക പുരോഗതി കൈവരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും.പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, Soil-less terrace farming