മലയാളം ഇ മാഗസിൻ.കോം

ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നതു കൊണ്ട്‌ കുഴപ്പമുണ്ടോ? പലർക്കും സംശയമുള്ള ആ ചോദ്യത്തിന്‌ ഉത്തരമിതാ

നമ്മുടെ ശരീരത്തിൽ വെള്ളത്തിന്റെ ആവശ്യകത വളരെ വലുതാണ്‌. ധാരാളം വെള്ളം കുടിക്കുന്നത്‌ കൊണ്ട്‌ ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കുമെല്ലാം ഗുണം ചെയ്യും. അതോടൊപ്പം തന്നെ ശരീരത്തിൽ വെള്ളത്തിന്റെ അംശം കുറവാണെങ്കിൽ ഡീഹൈഡ്രേഷൻ\’ സംഭവിക്കും, പലതരം അസുഖങ്ങളുണ്ടാകും, ക്ഷീണവും തളർച്ചയുമാകും- ഇങ്ങനെ ആകെമൊത്തം ടെൻഷൻ. ഇതൊക്കെ ഒഴുവാക്കണമെങ്കിൽ നന്നായി വെള്ളം കുടിക്കണമെന്ന്‌ തന്നെയാണ്‌ പറയുന്നത്‌.

\"\"

എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നതു കൊണ്ട്‌ കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം നൽകാൻ നമ്മളിൽ പലർക്കും കഴിയില്ല. ആഹാരത്തിനിടെ വെള്ളം കുടിക്കണമെന്നാണ്‌ ചിലരുടെ അഭിപ്രായം. അതേസമയം ആഹാരം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത്‌ ഒഴിവാക്കി ഭക്ഷണത്തിന്‌ മുൻപോ ശേഷമോ കുടിക്കുന്നതാണ്‌ നല്ലതെന്നും വാദങ്ങൾ ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ആഹാരം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത്‌ കൊണ്ട്‌ ഗുണവും ദോഷവുമുണ്ട്‌.

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത്‌ അസിഡിറ്റിയും ഗ്യാസും വർധിപ്പിക്കുമെന്ന്‌ പഠനങ്ങൾ പറയുന്നു. കൂടാതെ ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കുമെന്നും ഇത്‌ നീർക്കെട്ടിന്‌ കാരണമാകുമെന്നും പറയാറുണ്ട്‌. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത്‌ ശരീരത്തിലെ ഇൻസുലിന്റെ അളവ്‌ അസന്തുലിതമാക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

\"\"

എന്നാൽ ആഹാരത്തിനിടെ വെള്ളം കുടിക്കുന്നത്‌ നല്ലതാണെന്നും ദഹനത്തിന്‌ വേണ്ട എൻസൈമുകൾ പ്രവർത്തിക്കുന്നത്‌ വെള്ളത്തിന്റെ സഹായത്തോടെയാണെന്നും പറയപ്പെടുന്നുണ്ട്‌. ആഹാരം ദ്രവരൂപത്തിലാക്കി ദഹനം എളുപ്പമാക്കാൻ വെളളം കുടിക്കുന്നത്‌ വഴി കഴിയുമെന്നും

ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നത്‌ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. എന്നാൽ ഇടയ്ക്ക്‌ കുറച്ച്‌ വെള്ളം കുടിക്കുന്നത്‌ കൊണ്ട്‌ പ്രശ്നമൊന്നുമില്ല. ആഹാരം കഴിക്കുന്നതിന്‌ അരമണിക്കൂർ മുൻപ്‌ വെള്ളം കുടിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. അമിത ആഹാരം ഒഴിവാക്കാൻ ഇത്‌ സഹായിക്കും. ആഹാരത്തിന്‌ ശേഷം വെള്ളം കുടിക്കുന്നതും നല്ലതാണ്‌. ആമാശയ ഭിത്തികളുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ആഹാര ശേഷം വെള്ളം കുടിക്കുന്നതാണ്‌ ഉത്തമം.

\"\"

ഭക്ഷണത്തിനിടയിൽ വെള്ളം കുടിയ്‌ക്കാൻ തോന്നിയാൽ ചെറുനാരങ്ങാനീര്‌ പിഴിഞ്ഞൊഴിച്ച വേള്ളമോ അൽപം ആപ്പിൾ സിഡർ വിനെഗർ കലർത്തിയ വെള്ളമോ കുടിയ്‌ക്കുന്നത്‌ നല്ലതാണ്‌. ഇത്‌ ദഹനത്തെ സഹായിക്കും. വെള്ളമടങ്ങിയ, പ്രധാനമായും വേവിയ്‌ക്കാത്ത വെജിറ്റേറിയൻ ഭക്ഷണം ശരീരത്തിന്‌ വേണ്ടി ജലാംശം നൽകുന്നതാണ്‌.

നേരത്തെ വെള്ളം കുടിച്ചിട്ടില്ലെങ്കിലും ശരീരത്തിൽ വെള്ളത്തിന്റെ കുറവുണ്ടെങ്കിലും ഭക്ഷണത്തോടൊപ്പം വെള്ളം കുടിയ്ക്കാം. അല്ലാത്ത പക്ഷം ദഹന പ്രശ്‌നങ്ങൾ ഉണ്ടാകുകയും മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയവക്ക്‌ കാരണമാകുകയും ചെയ്യുന്നു. സോഡ, കാർബോണേറ്റഡ്‌ തുടങ്ങിയ പാനീയങ്ങൾ ഭക്ഷണത്തോടൊപ്പം കുടിക്കരുത്‌.

Shehina Hidayath