മലയാളം ഇ മാഗസിൻ.കോം

ദമ്പതികൾക്കിടയിലെ ശാരീരിക ബന്ധം കൂടുതൽ ആസ്വാദ്യകരമാക്കാൻ മീൻകറിക്കും സാധിക്കും: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ആഹാരവും ലൈം ഗികാ താൽപര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ പലർക്കുമറിയില്ല. ഇണകളെ പരസ്പരം ആകൃഷ്ടരാക്കാൻ വേണ്ട രീതിയിലുള്ള ഭക്ഷണം സഹായകമാവും. ഇണയെ കൊതിപ്പിക്കുന്ന ഇടിവെട്ട്‌ മീൻ കറിയോ മധുരമൂറുന്ന രസഗുളയോ മുതൽ പഴച്ചാറോ എല്ലാം ലൈം ഗിക ജീവിതത്തിൽ പ്രധാന പങ്ക്‌ വഹിക്കുന്നു.

\"\"

പഴവർഗങ്ങൾ പൊതുവെ ലൈം ഗിക തൃഷ്ണ കൂട്ടും. മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിനും ഉത്തമമാണ്‌. ഈന്തപ്പഴം, ഏത്തപ്പഴം, മാങ്ങ, ബദാം, പപ്പായ, തണ്ണിമത്തൻ, മാതളനാരങ്ങ എന്നിവ ഉത്തമമാണ്‌. കൂടാതെ വെളുത്തുള്ളി രക്തചംക്രമണവ്യവസ്ഥയ്ക്ക്‌ ശക്തിപകരുകയും ലൈം ഗിക മോഹം കൂടുകയും ചെയ്യും. ഊർജ്ജം നൽകുന്ന തേൻ ലൈം ഗി കശേഷി കൂട്ടുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. നിത്യവും ഒന്നോ രണ്ടോ സ്പൂൺ തേൻ കഴിക്കുന്നത്‌ ഫലപ്രദമാണ്‌.

ഒരാളുടെ ലൈം ഗിക ജീവിതം മെച്ചപ്പെടുത്താൻ ചില ഭക്ഷ്യ പദാർത്ഥങ്ങൾക്ക്‌ കഴിയും. ഇത്തരം ഭക്ഷ്യ പദാർത്ഥങ്ങളെ അഫ്രോഡിസിയാക്‌ ഭക്ഷ്യ വസ്തുക്കൾ എന്നാണ്‌ പറയുക. ഇവ ഒരാളുടെ ലൈം ഗികത വർദ്ധിപ്പിക്കുകയും മെച്ചപ്പെട്ട ലൈം ഗിക ബന്ധം ഉറപ്പാക്കുകയും ചെയ്യുന്നു. ഗ്രീക്ക്‌ പ്രണയ ദേവതയായ അഫ്രോഡൈറ്റിൽ നിന്നാണ്‌ ഈ വാക്ക്‌ ഉണ്ടായത്‌.

\"\"

കണ്ണിനും മൂക്കിനും നാവിനും തൃപ്തി നൽകുന്ന ആഹാരങ്ങൾ വിവിധ ഇന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുകയും ആ സന്തോഷം ലൈം ഗികമായ പ്രകടനത്തിനുള്ള ഉപാധിയായി മാറുകയും ചെയ്യുന്നു. സവാള, മുട്ട തുടങ്ങിയ പ്രകൃതിജന്യമായ ഭക്ഷണങ്ങളിൽ സഹജമായ ലൈം ഗിക വീര്യം അടങ്ങിയിരിക്കുന്നു.

Avatar

Staff Reporter