മലയാളം ഇ മാഗസിൻ.കോം

സംസ്ഥാനത്ത്‌ സ്വർണവിലയിൽ വമ്പൻ കുറവ്‌, ഈ മാസത്തെ ഏറ്റവും താഴ്‌ന്ന വില

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഇന്നത്തെ പവന്‍ വില 35,200 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4400 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് നാനൂറു രൂപയാണ് കുറഞ്ഞത്.

35,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. സെപ്റ്റംബർ 4, 5, 6 തീയതികളിലായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണവില. മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ സ്വർണ വില കുറയുന്നതായാണ് കാണാൻ സാധിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നിന് ഒരു പവൻ സ്വര്‍ണത്തിന് 35,440 രൂപയായിരുന്നു വില. ഓഗസ്റ്റ് മുപ്പതിന് ഒരു പവന് 35,560 രൂപയായിരുന്നു വില. ഓഗസ്റ്റ് തുടക്കത്തിൽ 36,000 രൂപയായിരുന്നു ഒരു ​പവൻ സ്വര്‍ണത്തിന്റെ വില. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. ഈ അവസരത്തിൽ കേരളത്തിൽ ഇന്നത്തെ സ്വർണവില ചുവടെ അറിയാം.

ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഈ തീരുമാനം. ഇതനുസരിച്ച് ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല. പൊതുജനത്തിന് കയ്യിലുള്ള സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് ബാധകമല്ല. മുൻപ് പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം നടപ്പാക്കുന്നത്. നിയമം നിലവില്‍ വരുന്നതോടെ ബിഐഐസ് മുദ്ര പതിപ്പിച്ച സ്വര്‍ണം മാത്രമേ ഇനി വില്‍ക്കാനാകൂ.

Avatar

Staff Reporter