മലയാളം ഇ മാഗസിൻ.കോം

നിർണ്ണായക നീക്കവുമായി ഇന്ത്യ, യുക്രൈനിലേക്ക്‌ ഗ്ലോബ്മാസ്റ്റർ എന്ന ‘ഭീകരൻ’ പറന്നിറങ്ങുന്നു: റഷ്യയ്ക്ക്‌ പോലുമില്ല ഇത്രയധികം ഗ്ലൊബ്മാസ്റ്റർ

യുദ്ധം നടക്കുന്നത്‌ യുക്രൈനും റഷ്യയും തമ്മിലാണെങ്കിലും ആശങ്ക കൂടുതൽ ഇന്ത്യക്കാർക്കാണ്‌. കാരണം അത്രയധികം ഇന്ത്യൻ വിദ്യാർത്ഥികളാണ്‌ യുക്രൈനിലുള്ളത്‌. അവരെ തിരികെ എത്തിക്കുക എന്ന വലിയ ദൗത്യമാണ്‌ കേന്ദ്രസർക്കാരിന്റെ മുന്നിലുള്ളത്‌. ഇതിനിടെ ഒരു വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം സംഭവിക്കുകയും ചെയ്തിരിക്കുകയാണ്‌.

അതുകൊണ്ടു തന്നെ രക്ഷാപ്രവർത്തനത്തിനായി നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ എത്തിയിരിക്കുന്നു. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം സി – 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം അയച്ചു. ഇന്ത്യന്‍ വ്യേമസേനയുടെ അഭിമാനങ്ങളിലൊന്നായ പടുകൂറ്റന്‍ വിമാനമാണ് ഗ്ലോബ്മാസ്റ്റര്‍.

രക്ഷാദൗത്യങ്ങളിൽ പ്രധാന പങ്കു വഹിക്കാൻ സാധിക്കുന്ന വിമാനങ്ങളിലൊന്നാണു ഗ്ലോബ് മാസ്റ്റർ‌. നിരവധി സി–17 വിമാനങ്ങൾ വിന്യസിക്കുമെന്നാണു വ്യോമസേനയിൽ നിന്നുള്ള വിവരം. ഗ്ലോബ് മാസ്റ്റർ വ്യോമസേനയുടെ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളാണ്.

അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം ഗ്ലോബ് മാസ്റ്റർ വിമാനങ്ങളുള്ള രാജ്യം ഇന്ത്യയാണ്. 11 എണ്ണമാണ് രാജ്യത്തിനുള്ളത്. ഘാസിയാബാദിലാകും ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ പറന്നിറങ്ങുക. അടിയന്തര ഘട്ടത്തിൽ ഏറ്റവുമധികം ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷി. ഒരേസമയം 2 ഹെലികോപ്റ്റർ, ടാങ്ക്, ആയുധങ്ങൾ, 102 പട്ടാളക്കാർ എന്നിവ ഗ്ലോബ് മാസ്റ്ററിനു വഹിക്കാൻ സാധിക്കും. ‌

320 പേരെ ദുരന്തമുഖങ്ങളിൽനിന്ന് രക്ഷിച്ച് പറക്കാനുള്ള ശേഷിയും ഈ കൂറ്റൻ വിമാനത്തിനുണ്ട്. ഇതിന് മുൻപ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നടത്തിയ രക്ഷാദൗത്യത്തിൽ ഗ്ലോബ് മാസ്റ്റർ ഉപയോഗിച്ചിരുന്നു. അന്ന് 826 പേരെ വഹിച്ചാണ് കൂറ്റൻ വിമാനം പറന്നുയർന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ലോകത്തെവിടെയും ലാൻഡ് ചെയ്യാന്‍ സാധിക്കും.

കഠിനമായ ഭൂപ്രദേശങ്ങളിലുള്ള ചെറിയ എയർഫീൽഡുകളിലേക്ക് വലിയ ഉപകരണങ്ങളും സാധനങ്ങളും സൈനികരെയും നേരിട്ടു കൊണ്ടുപോകാനുള്ള കഴിവുണ്ട്. 1990 മുതൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. കീവ്, ഖാർകിവ്, ഒഡേസ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണു സർക്കാരിന്റെ നിർണായക നീക്കം.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter