മലയാളം ഇ മാഗസിൻ.കോം

ഗൾഫ്‌ രാജ്യങ്ങൾ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നീങ്ങുന്നു? പ്രവാസികൾ കരുതിയിരിക്കുക!

ഗള്‍ഫ് രാജ്യങ്ങള്‍ കഠിനമായ സാമ്പത്തിക പ്രതിസന്ധിയില്‍. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഈ രാജ്യങ്ങളിലെ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലമര്‍ന്നിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍മാണ മേഖലയിലെ കമ്പനികള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നത് കുറഞ്ഞിരിക്കുകയാണ്. ലോണുകള്‍ നല്‍കുന്നതിനുളള വ്യവസ്ഥകളിലും ബാങ്കുകള്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലിമിറ്റഡ് കമ്പനിയാണോ എന്ന് നോക്കിയാണ് ഇപ്പോള്‍ ലോണ്‍ അനുവദിക്കുന്നത്. ലിമിറ്റഡ് കമ്പനിയായി ലിസ്റ്റ് ചെയ്യണമെങ്കില്‍ ഒട്ടേറെ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ലിമിറ്റഡ് കമ്പനി ആയിരുന്ന പല കമ്പനികളെയും ഡി ലിസ്റ്റ് ചെയ്തിരിക്കുന്നതായും ഈ രംഗത്ത് നിന്നുളളവര്‍ വ്യക്തമാക്കുന്നു. നിര്‍മാണ മേഖലയിലെ കമ്പനികള്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ പോലും നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

നിര്‍മാണ മേഖലയിലേക്ക് പണം എത്തുന്നില്ല. പ്രഖ്യാപിച്ച പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. പണി തീര്‍ന്ന ഫഌറ്റുകളും വില്ലകളും വിറ്റ് പോകുന്നുമില്ല. ധാരാളം ഓഫറുകള്‍ നല്‍കുന്നുണ്ടെങ്കിലും ആരും ഇവ വാങ്ങാന്‍ തയാറായി മുന്നോട്ട് വരുന്നില്ല. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വില കുറയുമെന്നും അപ്പോള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനായി വിപണിയില്‍ നിന്ന് ഉപഭോക്താക്കള്‍ വിട്ട് നില്‍ക്കുന്നതായും വിലയിരുത്തലുണ്ട്. നിക്ഷേപകരെ ആകര്‍ഷിക്കാനായി വില്ലകള്‍ക്കും ഫഌറ്റുകള്‍ക്കും വാടക നിരക്ക് പെരുപ്പിച്ച് കാട്ടുന്നതും ഈ രംഗത്തെ തിരിച്ചടിയ്ക്ക് കാരണമായതായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മൂലം പലയിടത്തും താമസത്തിന് ആളെക്കിട്ടാത്ത സ്ഥിതിയുമുണ്ട്.

വ്യവസായരംഗത്ത് മാന്ദ്യം ഏറെ പ്രകടമായിട്ടുണ്ട്. ചെക്കുകള്‍ പലതും മടങ്ങുന്നതായി ചൂണ്ടിക്കാട്ടുന്നു. കയറ്റിറക്കുമതിയിലെ മാന്ദ്യം മൂലം പല ഷിപ്പിംഗ് കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയാണ്. പലരും അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ചെറുകിട കച്ചവടക്കാരുടെ നിലനില്‍പ്പും ഭീഷണിയിലാണ്.

ഇതിനിടെ സിറിയ, പലസ്തീന്‍ തുടങ്ങിയ തീവ്രവാദി ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുളളവര്‍ ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതും ഈ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയെ സങ്കീര്‍ണമാക്കുന്നു. തീവ്രവാദി ഭീഷണിയുളള രാജ്യങ്ങളിലെ ആളുകള്‍ ഇവിടെ ചെറിയ ചെറിയ കമ്പനികള്‍ രൂപീകരിച്ച ശേഷം സ്വന്തം ഭാര്യയെയും മക്കളെയും മറ്റ് ബന്ധുക്കളെയും ഇവിടുത്തെ ജോലിക്കാര്‍ എന്ന വ്യാജേന ഈ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ കമ്പനികളാകട്ടെ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് യാതൊരു ഗുണവും ചെയ്യുന്നുമില്ല.

വരുമാനം കുറഞ്ഞതും ചെലവ് വര്‍ദ്ധിച്ചതും…

Avatar

Staff Reporter