വികൃതികളായ മക്കൾ അമ്മമാർക്ക് എന്നും തലവേദനയാണ്. ദിവസവും ഇവർ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇന്നത്തെ അണുകുടുംബങ്ങളിൽ ആണ് കൂടുതൽ വിഷയങ്ങൾ ഉണ്ടാകുന്നു.
കുറെ കാലം മുൻപ് വരെ കൂട്ടുകുടുംബമായിരുന്നു. കുഞ്ഞുങ്ങൾക്ക് കൂട്ടു കൂടി കളിയ്ക്കാൻ ധാരാളും കുട്ടികളും ഉണ്ടാകും. ഇന്ന് കാലം മാറി ഒരു വീട്ടിൽ ഒന്നോ രണ്ടോ കുട്ടികൾ ആണ് ഉള്ളത്. അവരാകട്ടെ മിക്കപോഴും തല്ലുകൂടലും. ഈ പ്രശ്നങ്ങൾ ഒരു തലവേദന തന്നെയാണ്. ഇത് ഒഴിവാക്കാൻ പല അമ്മമാരും മൊബൈൽ ഫോണും ടാബും ഒക്കെയാണ് കുട്ടികൾക്ക് നൽകുന്നത്.
അതിൽ വീഡിയോ ഗെയിം കണ്ടു കുട്ടികൾ ഇരിക്കും. വീട്ടുകാർക്ക് ശല്യമുണ്ടാകില്ല. എന്നാൽ അമ്മമാരെ നിങ്ങൾ സൂക്ഷിച്ചോളൂ നിങ്ങളുടെ മക്കൾ അപകടത്തിലാണ്. അതിലേക്കു തള്ളിവിടുന്നത് മാതാപിതാക്കൾ തന്നെയാണ്. നിങ്ങളുടെ ഈ സ്മാർട്ട് ഫോൺ പ്രയോഗം കൊണ്ട് കുഞ്ഞുങ്ങൾ ഏകാകികളും വിഷാദികളുമാകും എന്നാണ് പുതിയ പഠന റിപോർട്ടുകൾ പറയുന്നത്.
സ്മാർട്ട് ഫോൺ ഉപയോഗം കൂടുമ്പോൾ കുഞ്ഞുങ്ങൾ കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു നില്ക്കാൻ ആഗ്രഹിക്കുന്നു. വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകലുന്നു. ഉറക്കം കുറയുകയും ചെയ്യുന്നു. സാൻ ഡിയാഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോർട്ട് പ്രകാരം 150 ൽ അധികം തവണയാണ് ഒരു ദിവസം കുഞ്ഞുങ്ങൾ ഫോൺ നോക്കുന്നത്.
ഈ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികളെ\” ഐജെൻ\” എന്നാണ് പഠന സംഘം പേരിട്ടിരിക്കുന്നത്. 1995 ണ് ശേഷം ജനിച്ച കുട്ടികളിൽ ആണ് ഇത്തരം ലക്ഷണങ്ങൾ കണ്ടു വരുന്നത്. സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളുടെ മനസികാരോഗ്യത്തെയും ബുദ്ധിശക്തിയെയും ബാധിക്കും എന്നാണ് പറയുന്നത്. ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും കുഞ്ഞുങ്ങൾ സ്മാർട്ട് ഫോണിൽ ആണ് ചിലവഴിക്കുന്നത്.
സ്മാർട്ട് ഫോൺ ഉപയോഗം സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ വളർത്തുന്നു. സ്മാർട്ട് ഫോൺ അമിതമായി ഉപയോഗിക്കരുത് എന്ന് അറിയാവുന്ന കുട്ടികൾ പോലും മാറ്റി വച്ച ഫോൺ വീണ്ടും ഉപയോഗിക്കുന്നു. ഫോൺ എടുത്തു നോക്കിയില്ലെങ്കിൽ എന്തോ നഷട്പെട്ടു എന്ന തോന്നലിൽ ആണ് കുട്ടികൾ.