മലയാളം ഇ മാഗസിൻ.കോം

സെലിബ്രറ്റികൾ മാത്രമല്ല, \’ടക് ഇൻ\’ ചെയ്ത് ബോൾഡ് & ബ്യൂട്ടിഫുളായി നമ്മുടെ പെൺകുട്ടികളും

ഇന്ന് ആൺ-പെൺ വ്യത്യാസമില്ലാതെ പാന്റ്സും ജീൻസും ധരിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ സ്വഭാവികമായും വർദ്ധിച്ചിട്ടുണ്ട്‌. ഒരുപരിധി വരെ ആണുങ്ങളും തലമുടി വളർത്തുന്നതും കമ്മലിടുന്നതും സാധാരണമായതോടെ ഇരുവരെയും തിരിച്ചറിയുക വരെ പ്രയാസമായി മാറിയിരിക്കുന്നു ഈ ന്യൂ ജെൻ യുഗത്തിൽ.

\"\"

പാൻസ്റ്റ്‌, ജീൻസ്‌, മുണ്ട്‌, ഷോർട്സ്‌, പൈജാമ ഇവയ്ക്കുള്ളിൽ തന്നെ ആൺകുട്ടികളുടെ ഡ്രസ്സ്‌ സെലക്ഷൺസ്‌ അവസാനിക്കുമ്പോൾ, പെൺകുട്ടികൾക്ക്‌ തിരഞ്ഞെടുക്കാൻ സ്റ്റെലിഷ്‌ വസ്ത്രങ്ങളുടെ ഒരു നീണ്ട്‌ നിര തന്നെ ഉണ്ട്‌. എന്നാലും ഇന്നത്തെ പെൺകുട്ടികളിൽ ഏറിയ കൂറും ഇഷ്ടപ്പെടുന്നത്‌ പാന്റ്സ്‌, ജീൻസ്‌ തുടങ്ങിയ വേഷവിധാനങ്ങൾ തന്നെയാണ്.

\"\"

ധരിക്കാൻ സൗകര്യം എന്നതിനപ്പുറം എല്ലാ അർത്ഥത്തിലും ഒതുക്കമുള്ള ഒരു വേഷം എന്നതും, പിന്നെ ഫ്രീഡം കൂടുതൽ തോന്നിക്കുന്നതുകൊണ്ടും എല്ലാമാണ് പല പെൺകുട്ടികളും ഇത്തരം വേഷങ്ങൾ ഇന്ന് കൂടുതലായി തിരഞ്ഞെടുക്കുന്നത്‌.

ഇത്തരത്തിൽ ആൺ-പെൺ സമത്വം കൊണ്ടുവരാൻ കഴിയുമെന്നും അഭിപ്രായമുള്ളവർ കുറവല്ല. വിദേശങ്ങളിലെ പല ഫെമിനിസ്റ്റ്‌ സംഘടനകളും സ്ത്രീകൾക്കും പുരുഷന്മാർക്കൊപ്പം തന്നെ സമൂഹത്തിൽ സ്ഥാനം ഉറപ്പിക്കാൻ പാന്റ്സ്‌ ധരിക്കുന്നത്‌ കൊണ്ട്‌ സാധിയ്ക്കും എന്ന് വാദിക്കുന്നുണ്ട്‌. ഒപ്പം വേതനത്തിലും ഏകീകൃത സ്വഭാവം കൊണ്ടുവരാൻ സ്ത്രീകളുടെ ഇത്തരം ഡ്രസ്സ്‌ സെൻസ്സ്‌ സഹായിക്കും എന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്‌.

\"\"

പുരുഷന്മാരെ പോലെ സ്ഥിരമായി തന്നെ ഷർട്ട്‌ പാന്റ്സ്സിനുള്ളി ഇൻസേർട്ട്‌ ചെയ്യുന്ന സ്ത്രീകളും ഇന്ന് പല ഐടി കമ്പനികളിലേയും സ്ഥിരം കാഴ്ചയാണ്. അത്തരം സ്ത്രീകളുടെ അഭിപ്രായം അങ്ങനെ ചെയ്യുന്നത്‌ വഴി തങ്ങളുടെ ഉള്ളിലെ ആത്മ വിശ്വാസം വർദ്ധിയ്ക്കുന്നു എന്നും, നീ ഒരു സ്ത്രീയാണ് എന്നുതുകൊണ്ട്‌ തന്നെ സമൂഹത്തിൽ എല്ലാവരേയും പോലെ തനിക്കും വ്യക്തവും സമാനവുമായ സ്ഥാനം ഉണ്ടെന്നും ഉള്ള ചിന്ത മനസ്സിൽ രൂഢമൂലമാകാനും ഷർട്ട്‌ ഇൻസേർട്ട്‌ ചെയ്യുന്നതിലൂടെ സാധിക്കുന്നുണ്ടത്രേ.

മാത്രമല്ല, ഇന്നത്തെ ട്രെൻഡിനും, ലൈഫ്‌ സ്റ്റെയിലിനും യോജിക്കുന്ന ഡ്രസ്സ്‌ സെൻസ്സ്‌ എന്നത്‌ കൊണ്ട്‌ ഏത്‌ തിരക്കിലും ഒരു പ്രത്യേക ശ്രദ്ധയും പരിഗണനയും ലഭിക്കും. ഇത്തരത്തിലുള്ള ഡ്രസ്സിംഗ്‌ രീതികൾ ഒരു പെൺകുട്ടിയുടെ ആത്മ വിശ്വാസം, കരുത്ത്‌, ധൈര്യം എന്നിവ വർദ്ധിപ്പിക്കും എന്നും അനുഭവസ്ഥർ അഭിപ്രായപ്പെടുന്നു.

\"\"

പല സെലിബ്രറ്റി നടിമാരും ഇത്തരത്തിൽ ഡ്രസ്സ്‌ ചെയ്താണ് മിക്കവാറും ടെലിവിഷൻ ഷോകളിലും മറ്റ്‌ പൊതു പരിപാടികളിലും പങ്കെടുക്കുന്നത്‌. മഞ്ജൂ വാര്യർ, റിമി ടോമി, മമ്ത തുടങ്ങി പലരും ഇങ്ങനെ ഒരു ട്രെൻഡ്‌ പിന്തുടരുന്നവരാണ്. അത്‌ അവരുടെ വ്യക്തിത്വത്തെ ഉയർത്തി കാട്ടുകയും, മഹത്വം വിളിച്ചോതുകയും ചെയ്യും എന്ന് നമുക്ക്‌ മനസ്സിലാക്കാൻ കഴിയും.

ഇന്നത്തെ സാഹചര്യത്തിൽ ഒരു പെൺകുട്ടിയ്ക്ക്‌ വേണ്ടത്‌ എന്തിനേയും, ഏത്‌ അവസ്ഥയേയും നേരിടാനുള്ള കരുത്താണ്, അത്‌ ഇത്തരം ഡ്രസ്സിംഗ്‌ സ്റ്റെയിലിലൂടെ അവൾക്ക്‌ ലഭിക്കും എന്നുതന്നെയാണ് ഈ സെലെബ്രറ്റികളുടെ അനുഭവം തെളിയിക്കുന്നത്‌.

\"\"

ഇന്ന് കേരളത്തിലെ മിക്ക സിറ്റികളിലെയും മാളുകളിൽ കറങ്ങി നടക്കുന്ന ന്യൂജെൻ പെൺകുട്ടികളിൽ പലരും ഇന്ന് ഇത്തരം സ്റ്റെയിലുകളിൽ കറങ്ങി നടക്കുന്നത്‌ സ്ഥിരം കാഴ്ചകളായി മാറിയിട്ടുണ്ട്‌.

സൗകര്യപ്രദമായി വേഷം എന്നതിലുപരി ഏത്‌ തിരക്കിലും ശ്രദ്ധിക്കപ്പെടുകയും എന്നാൽ പെട്ടെന്നൊന്നും വഴങ്ങാത്തതുമായ ഒരു attitude ഉള്ള വ്യക്തിയാണ് എന്നൊരു തോന്നലും ഈ സ്റ്റെയിലിലൂടെ കൈമുതലാക്കാം എന്നതാവാം അതിന് കാരണം. എന്തിനേറെ ചെറുപ്പക്കാരികൾ മുതൽ മദ്ധ്യവയസ്സ്‌ കഴിഞ്ഞ സൊസൈറ്റി ലേഡീസ്‌ വരെ ഇന്ന് ഇത്തരം ഒരു ഡ്രസ്സ്‌ സെൻസ്സിന്റെ പുറകേ ആണ് എന്നതിൽ സംശയം ഇല്ല.

അപ്പോൾ girls ഇനി ഇൻസെർട്ട്‌ ചെയ്യാം കൂടുതൽ ആത്മവിശ്വാസത്തോടെ!!!.

Avatar

Gayathri Devi

Gayathri Devi | Executive Editor