മലയാളം ഇ മാഗസിൻ.കോം

\”ദേ പോകുന്നു കഴിഞ്ഞ ദിവസം ഫോണിൽ കണ്ട പീസ്‌\” ചെറിയ തെറ്റിന് അവൾ നൽകേണ്ടി വന്നത്‌ വലിയ വില!

നമ്മള്‍ ഇപ്പോള്‍ എന്നും പത്രം തുറന്നാല്‍ കാണുന്നൊരു വാര്‍ത്തയാണ് പീഡനം. അതില്‍ കൂടുതലും പ്രണയം നടിച്ചു പീഡിപ്പിച്ചതാകും. ആ കെണിയില്‍ വീഴുന്നതില്‍ 6 ക്ലാസില്‍ പഠിക്കുന്ന കുട്ടി മുതല്‍ അമ്മൂമ്മമാര്‍ വരെ ഉള്‍പ്പെടുന്നു. ദിനവും ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ കണ്ടിട്ടും എന്തെ ഇവര്‍ വീണ്ടും വീണ്ടും ചതിക്കുഴിയില്‍ വീഴുന്നു???

\"\"

പ്രണയം നല്ലത് തന്നെ, അതിനെ ആര്‍ക്കും തടയുവാന്‍ കഴിയില്ല, പക്ഷെ പ്രണയിക്കുമ്പോള്‍ ഒരു മുന്‍ കരുതല്‍ നല്ലതല്ലേ? പ്രണയം മനസ്സും മനസ്സും തമ്മിലാകണം അല്ലാതെ ശരീരം കൊണ്ടാകരുത്. എന്നും വാര്‍ത്തകള്‍ ഇത്തരത്തില്‍ വന്നിട്ടും അത് മനസ്സിലാക്കാത്ത സഹോദരിമാരുടെ അറിവിലേക്കാണ് ഇങ്ങനെ ഒന്ന് എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസം മുന്‍പ് എന്റെ സുഹൃത്തിന്റെ മകള്‍ക്ക് ഉണ്ടായ ഒരു പ്രശ്നമാണ് ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്. ആ കുട്ടി പഠിക്കാന്‍ മിടുക്കി ആയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നു. എന്താണെന്ന് എത്ര ചോദിച്ചിട്ടും ആ കുട്ടി പറയുന്നുമില്ല, ആ കുട്ടിക്ക് ആണെങ്കില്‍ എന്നും തലവേദനയും.

അങ്ങനെ ആ കുട്ടിയുടെ അച്ഛന്‍ എന്നെ അതിന്റെ കാര്യം ഒന്ന് അന്വേഷിച്ചു എടുക്കുവാന്‍ ഏല്‍പ്പിച്ചു. ഞാനും ആ കുട്ടിയും നല്ല കമ്പനി ആയതുകൊണ്ട് ഞാന്‍ വളരെ നൈസായിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ്‌ അറിഞ്ഞത് അവള്‍ക്കൊരു പ്രണയം ഉണ്ടെന്ന്. ഞാന്‍ ആദ്യം കരുതിയത് അവളുടെ കൂടെ പഠിക്കുന്ന ആരെങ്കിലും ആയിരിക്കുമെന്ന്, പിന്നീട് വിശദമായി ചോദിച്ചപ്പോള്‍ ആണ് മനസ്സിലായത് അത് ക്ലാസ്സില്‍ പഠിക്കുന്നതല്ല അല്ലാതെ വെളിയില്‍ ഉള്ള ഒരു വ്യക്തിയാണെന്ന്.

ആ വ്യക്തിയെക്കുറിച്ച് ഞാന്‍ അന്വേഷിച്ചപ്പോള്‍ ആള് ഒന്നാന്തരം ലഹരിക്ക്‌ അടിമ. ഈ കാര്യങ്ങള്‍ ഒന്നും തന്നെ ഇവനെ സ്നേഹിച്ചിരുന്ന ആ കുട്ടി അറിഞ്ഞിരുന്നില്ല. ഇങ്ങനെ ഉള്ള കാര്യങ്ങള്‍ ഒന്നും തന്നെ അവന്‍ അവളുമായി ഷെയര്‍ ചെയ്തിരുന്നില്ല.

അങ്ങനെ എന്റെ നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ വീട്ടുകാര്‍ കുട്ടിയെ നിരീക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കയ്യില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ചെയ്തു. ഫോണിനെക്കുറിച്ചും ഇപ്പോഴത്തെ ഈ സോഷ്യല്‍ മീഡിയയെക്കുറിച്ചും വലിയ പിടിപാട് ഒന്നും ഇല്ലാത്ത എന്റെ സുഹുത്ത് പുള്ളിക്കാരന്‍ എന്നെ ആ ഫോണ്‍ ഏല്‍പ്പിച്ചു….

\"\"

ശരിക്കും ഞെട്ടിയത് അപ്പോള്‍ ഞാനായിരുന്നു. പത്തില്‍ പഠിക്കുന്ന ആ കുട്ടിയുടെ ഫോണ്‍ ഞാന്‍ എടുത്തു പരിശോദിച്ചു. ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവ അതില്‍ ഉണ്ടായിരുന്നു. വാട്സ്ആപ്പില്‍ ഇവര്‍ മെസ്സേജ് അയച്ചിരുന്നത് രാത്രി 12 മണിക്ക് ശേഷം… മെസ്സേജും പിന്നെ ഫോണ്‍ വിളിയും നീളുന്നു നേരം വെളുക്കുന്നത് വരെ. അതില്‍ ആ പയ്യന്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഏതൊരു പെണ്ണും അവനെ പ്രേമിച്ചു പോകും, അത്രയും മനോഹരമായിട്ടാണ് അവന്റെ ചാറ്റ്… അവന്‍ മയക്കുമരുന്നിനു അടിമയാണെന്ന് ആരും പറയില്ല.

ഇവര്‍ നടത്തിയ ചാറ്റുകള്‍ ഞാന്‍ വായിച്ചപ്പോള്‍ അതില്‍ ഒരു വീഡിയോ കാണുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയുടെ അച്ഛനോട് ഈ കാര്യം ഞാന്‍ പറഞ്ഞില്ല, പകരം അവളെ വിളിച്ചു വരുത്തി ഞാന്‍ വിശദമായി ചോദ്യം ചെയ്തപ്പോള്‍ എന്ത് വീഡിയോ ആയിരുന്നു എന്നത് അവള്‍ എന്നോട് പറഞ്ഞു. എന്നിട്ട് കുറെ കരയുകയും ചെയ്തു.

ഇത് വായിക്കുന്നവര്‍ ഇപ്പോള്‍ ചിന്തിച്ചുകാണും എന്തായിരിക്കും വീഡിയോ എന്നത്. അതെ നിങ്ങള്‍ ചിന്തിച്ചത് തന്നെ, ബ്ലൂ ഫിലിം ആയിരുന്നു അവള്‍ കണ്ടിരുന്നത്. ഇത് എങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോള്‍ ഉത്തരം, അവളുടെ കാമുകന്‍ അയച്ചു കൊടുത്തതാണെന്ന്. ഈ വീഡിയോ നീ മാത്രേ കണ്ടിട്ടുള്ളോ എന്ന് ചോദിച്ചപ്പോള്‍, അല്ല എന്റെ 3 കൂട്ടുകാരികളും കണ്ടു, അവര്‍ക്കും ഉണ്ട് ഇതുപോലെ കാമുകന്മാര്‍.

ശരിക്കും പറഞ്ഞാല്‍ ഞാന്‍ എന്ത് ചെയ്യും എന്ന അവസ്ഥയിലായി. അങ്ങനെ ഈ കുട്ടികളുടെ മാതാപിതാക്കളെ ഞാന്‍ ബന്ധപ്പെട്ടു അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ഞാനും ആ കുട്ടികളുടെ മാതാപിതാക്കളും കൂടി അന്വേഷിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍ .ഈ കാമുകന്മാര്‍ എല്ലാം ഒരു ഗ്യാങ്ങ്‌ . ഇത്തരത്തില്‍ ഉള്ള നിരവധി ഗ്യാങ്ങ്‌ ഇപ്പോള്‍ പെണ്‍കുട്ടികളെയും വലിയ സ്ത്രീകളെയും വട്ടമിട്ടു പറക്കുന്നുണ്ട്, കെണിയില്‍ അകപ്പെട്ടു പോയാല്‍ പിന്നെ തിരികെ വരുക എന്നത് വളരെ പ്രയാസം നിറഞ്ഞ കാര്യമാണ്.

പിന്നീട് കുട്ടികളെ എല്ലാവരെയും ഒരുമിച്ചു ഇരുത്തി വിശദമായ കൌണ്സിലിംഗ് നടത്തി. അവരെ നല്ല രീതിയില്‍ മാറ്റി എടുക്കുവാനും കഴിഞ്ഞു. ലഹരിക്ക്‌ അടിമയായ ഈ ആണ്‍കുട്ടികളെ ഞങ്ങള്‍ പോലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്. ഭാഗ്യവശാല്‍ ഈ പെണ്‍കുട്ടികള്‍ ആരും തന്നെ ഫോട്ടോസും മറ്റും അയച്ചുകൊടുക്കാഞ്ഞത് കൊണ്ട് ശരിക്കും രക്ഷപ്പെടുകയാണ് ഉണ്ടായത്.

\"\"

പ്രിയരേ, നിങ്ങളുടെ കുട്ടികള്‍ സുരക്ഷിതര്‍ ആണെന്ന് ആയിരിക്കും നിങ്ങള്‍ കരുതുക, യാഥാര്‍ഥ്യം മറിച്ചായിരിക്കും, ദിവസവും അല്‍പനേരമെങ്കിലും നിങ്ങളുടെ മക്കളുടെ കൂടെ ചിലവഴിക്കാന്‍ സമയം കണ്ടെത്തിയില്ലെങ്കില്‍ വരുംകാലം പത്രത്താളുകളില്‍ നല്‍കാവുന്ന ഒരു വാര്‍ത്തയായി മാറും നിങ്ങളുടെ കുട്ടിയുടെ ജീവിതം. ലഹരിക്ക്‌ അടിമയായി പെണ്‍കുട്ടികളെ വശീകരിച്ചു സ്വന്തം ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുന്നവരാണ് ഈ പുതു തലമുറയിലെ പലരും. അത് എത്ര ശ്രമിച്ചാലും നമുക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്നു വരില്ല.

മുന്പൊനരിക്കല്‍ ഇതുപോലെ ഒരു കുട്ടി അവളുടെ പ്രേമക്കാര്യം എന്റെ അടുത്ത് പറഞ്ഞിരുന്നു, അവള്‍ അന്ന് പ്രേമിച്ചത് അവളുടെ ഗുരുനാഥനെ ആയിരുന്നു, അന്ന് ഞാന്‍ ഒരുപാട് ഉപദേശിച്ചിരുന്നു, പക്ഷെ അവള്‍ അത് കൂട്ടാക്കിയില്ല, ഒരു 8 മാസം മുന്പ്ന ആ കുട്ടി അധ്യാപകന് എതിരെ കേസ് കൊടുത്തിരിക്കുന്നു. സംഭവം നടന്നത് കോഴിക്കോട്ടെ ഒരു പ്രമുഖ കോളേജില്‍. ഇപ്പോള്‍ ആ കുട്ടിക്ക് അവളുടെ കുടുംബത്തിലും നാട്ടിലും ചീത്തപ്പേരായി, അധ്യാപകനെ കോളേജില്‍ നിന്നും പുറത്താക്കി എങ്കിലും അയാള്ക്ക്ക ഒരു കുഴപ്പവും ഇല്ല, അങ്ങേരു ജാമ്യത്തില്‍ ഇറങ്ങി.

ഇതുപോലെ തന്നെ എന്റെ സുഹൃത്തിന്റെ അനിയത്തിക്ക് സംഭവിച്ച കാര്യം കൂടെ ഞാന്‍ ഇതില്‍ ചേര്ക്കു ന്നു. അവള്‍ ആത്മാര്ഥ മായി സ്നേഹിച്ച ആള്‍ അവളെ അയാള്‍ താമസിക്കുന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്തി. അവള്ക്ക് കുടിക്കാന്‍ നല്ല ജ്യൂസും നല്കി. പാവം കാമുകന്‍ സ്നേഹത്തോടെ നല്കിയതല്ലേ, ഒന്നും നോക്കിയില്ല എടുത്തങ്ങ് കുടിച്ചു. അവന്‍ നല്കി യ ജ്യൂസില്‍ മയക്കതിനുള്ള സാധനം ചേര്ത്ത്ത് അവള്‍ അറിഞ്ഞില്ല.

പിന്നെ അവള്‍ കാണുന്നത് അവളെ അവന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അതും യൂട്യൂബിലും പിള്ളേരുടെ ഫോണുകളിലും. അവനെതിരെ കേസ് കൊടുത്തു. അവനെപ്പിടിച്ചു കുറഞ്ഞ ദിവസം ജയിലില്‍ ഇട്ടു. അതിനുശേഷം അവന്‍ ഇറങ്ങി പോന്നു. ഇപ്പോള്‍ ആരും തുണയില്ലാതെ അവള്‍ നടന്നു നീങ്ങുമ്പോള്‍ നാട്ടുകാര്‍ അടക്കം പറയും \”ദേ പോകുന്നു കഴിഞ്ഞ ദിവസം ഫോണില്‍ കണ്ട പീസ്‌\” നാട്ടുകാരുടെ ഈ വാക്കുകള്ക്ക് മുന്പില്‍ ഒന്ന് നോക്കുവാന്‍ പോലും കഴിയാതെ ആ പാവം അങ്ങ് പോകും. ഇവിടെ ആര്ക്ക് ജീവിതം പോയി?

\"\"

പ്രണയം നല്ലതാണ് പക്ഷെ പ്രണയിക്കുമ്പോള്‍ പരസ്പരം പറയുന്നത് നമ്മുടെ നല്ല വശങ്ങള്‍ മാത്രമാകും, അവസാനം പ്രണയം തലയ്ക് പിടിച്ചു ഒഴിവാക്കാന്‍ കഴിയാതെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഇഷ്ടപ്പെട്ടവന്റെ കൂടെ പോയി കഴിയുമ്പോള്‍ മാത്രമാണ് പ്രണയിച്ചവന്റെ യഥാര്‍ത്ഥ സ്വഭാവം നിങ്ങള്‍ മനസ്സിലാക്കുക.

ഏതെങ്കിലും മുറിയിലേക്കോ അതല്ലെങ്കില്‍ പാര്‍ക്കിലെ ആരും കാണാത്ത സ്ഥലത്തേക്കോ അല്ലെങ്കില്‍ അതുപോലെ ആരും എത്തിപ്പെടാത്ത സ്ഥലങ്ങളിലെക്കോ നിങ്ങളെ വിളിച്ചാല്‍ പോകാതിരിക്കുക. അല്ലെങ്കില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ നിങ്ങളുടെ ഫോട്ടോയോ വീഡിയോയോ ആവശ്യപ്പെട്ടാല്‍ അത് നല്‍കാതിരിക്കുക. ഇത്രയെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തൊട്ടടുത്ത ദിവസം നിങ്ങളുടെ മുഖവും നിങ്ങള്‍ക്ക് തന്നെ നിങ്ങളുട ഫോണിലെ വീഡിയോയില്‍ കാണുവാന്‍ കഴിയും.

ഒരിക്കല്‍ ചീത്തപ്പേര് വീണാല്‍ അത് പിന്നീട് നിങ്ങള്‍ എത്ര നന്മ ചെയ്താലും മായില്ല. നിങ്ങളെ ഓര്‍ത്ത് വിലപിക്കുന്നത് നിങ്ങളുടെ മാതാപിതാക്കള്‍ മാത്രമാകും.

ജിതിൻ ഉണ്ണികുളം

Jithin Unnikulam

ജിതിൻ ഉണ്ണികുളം | Staff Reporter