മലയാളം ഇ മാഗസിൻ.കോം

ആണിനെയും പെണ്ണിനെയും ഒരുപോലെ വിഷമിപ്പിക്കുന്ന, പല കാരണങ്ങൾ കൊണ്ട്‌ ഉണ്ടാകുന്ന സ്ട്രെച്ച്‌ മാർക്ക്‌ ഒഴിവാക്കാനുള്ള ഫലപ്രദമായ മാർഗ്ഗങ്ങൾ ഇതാ

സ്‌ട്രെച്ച് മാര്‍ക്‌സ് സാധാരണയായി പ്രസവശേഷം സ്ത്രീകളെ അലട്ടുന്ന സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണ്. എന്നാല്‍ ഇതല്ലാതെയും പല കാരണങ്ങളും സ്‌ട്രെച്ച് മാര്‍ക്‌സിനുണ്ട്.

\"\"

പ്രധാനമായും ഗര്‍ഭകാലവും പ്രസവവും തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. വയര്‍ വലുതാവുന്നതോടു കൂടി വയറ്റിലെ മസിലുകള്‍ അയയുന്നതു തന്നെ കാരണം. പ്രസവശേഷം ഇത് സാധാരണ നിലയിലെത്താന്‍ സമയം പിടിക്കുകയും ചെയ്യും. ജിമ്മില്‍ സ്ഥിരം പോകുന്നവര്‍ക്ക് മസില്‍ വളരുന്നതോടൊപ്പം സ്‌ട്രെച്ച് മാര്‍ക്‌സുമുണ്ടാകാം.

\"\"

ദിവസവുമുള്ള വ്യായാമമുറകള്‍ സ്‌ട്രെച്ച് മാര്‍ക്‌സുണ്ടാക്കുന്നതു തന്നെയാണ് ഇതിന് കാരണം. പെട്ടെന്ന് തടി കൂടുന്നതും തടി കുറയുന്നതും സ്‌ട്രെച്ച് മാര്‍ക്‌സ് വരാനുള്ള ഒരു കാരണം തന്നെയാണ്. ചര്‍മത്തിന് ഇതുകൊണ്ട് പെട്ടെന്ന് വ്യത്യാസങ്ങള്‍ വരുന്നു.

\"\"

വരണ്ട ചര്‍മമുള്ളവര്‍ക്ക് സ്‌ട്രെച്ച് മാര്‍ക്‌സ് വരാന്‍ സാധ്യത കൂടുതലാണ്. ഇവരുടെ ചര്‍മം പെട്ടെന്ന് വലിയാന്‍ ഇടവരുന്നതാണ് കാരണം. വൈറ്റമിന്‍ സി, ഇ എ്ന്നിവയടങ്ങിയ ഭക്ഷണം സ്‌ട്രെച്ച് മാര്‍ക്‌സ് തടയാനുള്ള ഒരു വഴിയാണ്. നട്‌സ്, പാലുല്‍പന്നങ്ങള്‍, ഇലക്കറികള്‍, തക്കാളി തുടങ്ങിയവയും സ്‌ട്രെച്ച് മാര്‍ക്‌സിനുള്ള നല്ലൊരു പരിഹാരം തന്നെയാണ്. കറ്റാര്‍വാഴ കൊണ്ട് മസാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സ് മാറാനുള്ള നല്ലൊരു വഴിയാണ്.

\"\"

ഒലീവ് ഓയില്‍ കൊണ്ട് ചര്‍മം മസാജ് ചെയ്യുന്നതും നല്ലതു തന്നെ. ഇത് പുതിയ നല്ല ചര്‍മകോശങ്ങള്‍ ഉണ്ടാകാന്‍ സഹായിക്കും. നല്ലൊരു സ്‌ക്രബര്‍ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകലാന്‍ ഇത് സഹായിക്കും.

_____________________________

ഒരിക്കലെങ്കിലും പൊതു ഇടത്തിൽ വച്ച്‌ അപമാനിതയാകേണ്ടി വന്നിട്ടുള്ള സ്ത്രീകൾക്കറിയാം അവർ അനുഭവിച്ച അഗ്നിയുടെ ചൂട്‌. #MeToo നമുക്കിടയിലുള്ള പെണ്ണനുഭവങ്ങളുടെ പൊള്ളുന്ന നേർക്കാഴ്ചയാണ്. ഇത്‌ ഓരോ ആണും പെണ്ണും കണ്ടിരിക്കേണ്ടത്‌. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്‌ എന്ന ഓർമ്മപ്പെടുത്തൽ!

Avatar

Priya Parvathi

Priya Parvathi | Staff Reporter