മലയാളം ഇ മാഗസിൻ.കോം

സ്ത്രീയെയും പുരുഷനെയും ഒരുപോലെ വിഷമിപ്പിക്കുന്ന തുടയിടുക്കിലെ ഇരുണ്ട നിറം മാറ്റാൻ വഴികൾ വീട്ടിൽ തന്നെയുണ്ട്!

സൗന്ദര്യ സംരക്ഷണം പലർക്കും മുഖസൗന്ദര്യത്തിൽ മാത്രം ഒതുങ്ങുന്നു എന്നാൽ കൈയും കാലും ശരീരവും ഒക്കെ ശരിയായി സംരക്ഷിക്കേണ്ടതുണ്ട്.

\"\"

സൗന്ദര്യത്തിനും ആരോഗ്യത്തിനും വെല്ലുവിളി ആകുന്ന ഒന്നാണ് തുടയിടുക്കിലെ ഇരുണ്ട നിറം. ഇതിനു പലതും ഉപയോഗിച്ച് നിരാശരായവർ വിഷമിക്കേണ്ട. ഇരുണ്ട നിറം മാറ്റാൻ പ്രധാനപ്പെട്ട ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉണ്ട് ചർമ്മത്തിന് തിളക്കവും നിറവും നൽകുന്ന ഇത്തരം മാർഗ്ഗങ്ങൾ ഏതൊക്കെ എന്നു നോക്കാം.

ബേക്കിംഗ് സോഡാ, ഒലിവ് ഓയിൽ, ഉപ്പ് എന്നിവ ഉപയോഗിച്ച് ഉള്ള ഒറ്റമൂലി തുടയിടുക്കിലെ ഇരുണ്ട നിറം മാറ്റി ചർമ്മത്തിനു തിളക്കം നൽകുന്നു.

ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ ഒരു ടേബിൾ സ്പൂൺ ഉപ്പു ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ഒരു പ്ലാസ്റ്റിക് ബൗളിൽ എടുത്തു പേസ്റ്റ് രൂപത്തിൽ ആക്കുക ഈ പേസ്റ്റ് തുടയിടുക്കിൽ നല്ലതു പോലെ തേച്ചു പിടിപ്പിക്കണം 15 മിനിറ്റ് കഴിഞ്ഞു തണുത്ത വെള്ളത്തിൽ കഴുകികളയാം.

\"\"

കളിമണ്ണ് ഉപയോഗിച്ചും തുടയിടുക്കിലെ ഇരുണ്ട നിറം മാറ്റാം. ഇതിനായി ഒരു പാത്രത്തിൽ അല്പം കളിമണ്ണ് എടുക്കുക അതിൽ അല്പം പാലും നാരങ്ങാ നീരും മിക്സ് ചെയ്യണം. ഈ മിക്സ് തുടയിടുക്കിൽ പുരട്ടാവുന്നതാണ്. 15 മിനിറ്റ് നു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഇത് ചർമ്മത്തിന്റെ ഇരുണ്ട നിറം മാറ്റി തിളക്കം നൽകുന്നു.

പ്രകൃദത്ത മാർഗ്ഗം ആയതു കൊണ്ട് തന്നെ പാർശ്വഫലം ഉണ്ടാവില്ല എന്ന് ഉറപ്പ്. ഇത് പല സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ മാർഗ്ഗം ഒന്നു പരീക്ഷിച്ചു നോക്കു ഫലം ഉറപ്പ്.

Avatar

സരിക ചാരൂസ്‌

Sarika Charus | Staff Reporter