എടിഎം സെന്ററിൽ നിന്ന് ഇനി നിങ്ങളുടെ കാർഡ് ഇല്ലാതെയും പണം പിൻവലിക്കാം. യുപിഐയുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. എടിഎം കൗണ്ടറിൽ പോകുമ്പോൾ കൈയിൽ എടിഎം കാർഡ് കരുതേണ്ടെന്ന് ചുരുക്കം. വെറും 3 സ്റ്റെപ്പിലൂടെ മൊബൈൽ ഉപയോഗിച്ച് തന്നെ ഇത് സാധ്യമാക്കാം.

ഇതിനായി ആദ്യം:
1 • എടിഎം മെഷീനിൽ കാഷ്ലസ് വിത്ഡ്രോവലിന് (Cashless Withdrawal) റിക്വസ്റ്റ് നൽകണം.
2 • മെഷീൻ ജെനറേറ്റ് ചെയ്യുന്ന ക്യൂ.ആർ കോഡ് (QR code) യുപിഐ (UPI) ആപ്പ് വഴി മൊബൈലിൽ സ്കാൻ ചെയ്യണം.
3 • ശേഷം എംപിൻ (M pin-My pin) അടിച്ച് വേണം ട്രാൻസാക്ഷൻ പൂർത്തിയാക്കാൻ.
ചില ബാങ്കുകൾ മാത്രമാണ് ഈ സേവനം നൽകുന്നത്. അതിനാൽ നിലവിൽ എല്ലാ എടിഎം സെന്ററുകളിലും ഈ സേവനം ലഭ്യമായിട്ടില്ല.
ഈ വർഷം ആദ്യം എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള ചാർജ്ജ് സംബന്ധിച്ച് പുതിയ നിയമങ്ങൾ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാറ്റവും അവതരിപ്പിക്കാനൊരുങ്ങുന്നത്.
YOU MAY ALSO LIKE THIS VIDEO