മലയാളം ഇ മാഗസിൻ.കോം

സിനിമയിൽ അവസരം കിട്ടാൻ കഴിവ്‌ മാത്രം പോര, അനുഭവം തുറന്നു പറഞ്ഞ്‌ ചാക്കോച്ചന്റെ നായിക

ന്നാ, താൻ കേസ് കൊട് എന്ന രതീഷ് പൊതുവാൾ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഗായത്രി ശങ്കർ. തമിഴിലും മലയാളത്തിലും നിരവധി സിനിമകളിൽ ഗായത്രി അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ വിജയിക്കാൻ കഴിവുണ്ടായാൽ മാത്രം പോരെന്ന് പറയുകയാണ് നടി. നിരവധി സിനിമകളിൽ നിന്നും തന്നെ റിജക്ട് ചെയ്തിട്ടുണ്ടെന്നും ഓരോ സിനിമ ചെയ്യുമ്പോഴും ഇത് പ്രേക്ഷകർ സ്വീകരിക്കുമെന്ന് കരുതാറുണ്ടെന്നും എന്നാൽ നേരെ തിരിച്ചാണ് സംഭവിക്കുകയെന്നും  ഗായത്രി പറഞ്ഞു.

”സാധാരണ പഠിച്ചാൽ നമുക്ക് നല്ല മാർക്ക് കിട്ടും. അതായത് കഴിവുണ്ടെങ്കിൽ നല്ല അവസരം കിട്ടുമെന്നാണ് പറയുക. പക്ഷേ സിനിമയിൽ അങ്ങനെയല്ല, കഴിവുണ്ടായാലും നമുക്ക് സക്‌സസ് ഉണ്ടാകണമെന്നില്ല. അതായത് കഴിവുണ്ടായാലും നല്ല മൂവിയും പെസയും കിട്ടണമെന്നില്ല.

ഇത് മനസിലാക്കി മുന്നോട്ട് പോവാൻ എനിക്ക് ഒരുപാട് സമയം വേണ്ടി വന്നു. ഭാഗ്യം എന്ന് പറയുന്നത് സിനിമയിൽ വലിയൊരു പാർട്ടാണ്. ഓരോ സിനിമ ചെയ്യുമ്പോഴും നമ്മൾ വിചാരിക്കും ഓഡിയൻസിന് ഇഷ്ടമാകും അവർ സ്വീകരിക്കുമെന്നൊക്കെ എന്നാൽ അതായിരിക്കണമെന്നില്ല റിസൾട്ട്. ആ സമയത്താണ് എന്താണ് ഓഡിയൻസിന് വേണ്ടതെന്ന് ആലോചിച്ച് നമ്മൾ കൺഫ്യൂസ്ഡ് ആകുക.

ഞാൻ മനസിലാക്കിയ കാര്യം എന്തെന്നാൽ, പരാജയം ഉണ്ടാകും അതിൽ വിഷമിക്കാതെ മുന്നോട്ട് പോകണം. നമ്മൾ എത്ര ഓഡീഷന് പോകുന്നു. അതിലൊക്കെ എത്ര തവണ റിജക്ട് ആകുന്നു. ആക്ടേർസിന്റെ ജീവിതത്തിൽ ആയിരിക്കും കൂടുതൽ റിജക്ഷൻ ഉണ്ടായിട്ടുണ്ടാകുക.

എല്ലാ ഓഡീഷന് പോകുമ്പോഴും വിചാരിക്കും അവർ സെലക്ട് ചെയ്യുമായിരിക്കുമെന്ന്. പക്ഷേ നേരെ തിരിച്ചായിരിക്കും. ആ രീതിയിൽ പല സിനിമകളിൽ നിന്നും എന്നെ റിജക്ട് ചെയ്തിട്ടുണ്ട്. എനിക്ക് ടാലന്റ് ഉണ്ട്. ഞാൻ അത് കൂടുതൽ നന്നാക്കുക, വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക. ഇത് മാത്രമേ ചെയ്യാൻ കഴിയുകയുള്ളു.

നമ്മൾ നമ്മളെ തന്നെ മോട്ടിവേറ്റ് ചെയ്യുക. ഒരു സമയം എത്തുമ്പോൾ ശരിയാകും. നമ്മൾ ഇവിടെ കുറേ കാലമായിട്ടുണ്ടാകും പക്ഷേ ചിലപ്പോൾ പുതുതായി ഈ ഫീൽഡിൽ എത്തുന്നവർ വിജയിക്കുന്നത് കാണും അതെല്ലാം ഭാഗ്യമാണ്,” ഗായത്രി ശങ്കർ പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിൽ കറുത്തപൊന്ന്‌ വിളയിച്ച്‌ പി ഡി യോഹന്നാൻ, ഒന്നും രണ്ടുമല്ല 48 മൂട്‌ കുരുമുളക്‌ കൊടികൾ! ആർക്കും മാതൃകയാക്കാം സർക്കാരിന്റെ അംഗീകാരം ലഭിച്ച ടെറസിലെ ഈ കുരുമുളക്‌ കൃഷി

Avatar

Staff Reporter