മലയാളം ഇ മാഗസിൻ.കോം

ഇഷ്ടമുള്ള യുവാവുമൊത്ത് ലൈ- ​​ഗിക ബന്ധത്തിലേർപ്പെടും സംതൃപ്തയെങ്കിൽ ജീവിത പങ്കാളിയാക്കും ഇഷ്ടമായില്ലെങ്കിൽ വേറെ ആണുങ്ങളെ നോക്കും: സ്ത്രീകൾക്ക്‌ ഇത്രത്തോളം ലൈ-ഗിക സ്വാതന്ത്ര്യമുള്ള നാട്‌ ഇന്ത്യയിൽ തന്നെയാണ്‌

ഇന്ത്യയിലെ ഏറ്റവും പുരോ​ഗമന സമൂഹമാണ് മലയാളികളെന്നാണ് നാം സ്വയം അവകാശപ്പെടുന്നത്. എന്നാൽ, ഇന്നും സ്ത്രീകൾക്ക് സ്വന്തം ഇണയെ തെരഞ്ഞെടുക്കാനും ഒത്തുപോകാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ ഉപേക്ഷിക്കാനും മറ്റൊരു പങ്കാളിയെ കണ്ടെത്താനുമുള്ള സ്വാതന്ത്ര്യം പൂർണമായ അർത്ഥത്തിൽ കൈവന്നിട്ടില്ല.

പല പെൺകുട്ടികളും കുടുംബത്തിന്റെ ഇഷ്ടത്തിനനുസരിച്ചാണ് സ്വന്തം വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ, ഒരുപക്ഷേ ലോകത്ത് തന്നെ ഏറ്റവുമധികം ലൈ- ഗിക സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീ സമൂഹമുള്ളത് ഇന്ത്യയിലാണ്. അതെ, രാജസ്ഥാനിലെ ഗരാസിയ ഗോത്രത്തിലെ സ്ത്രീകളാണ് ലൈ- ​ഗിക സ്വാതന്ത്ര്യം നന്നായി അനുഭവിക്കുന്നത്.

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സ്ത്രീകൾക്ക് ലൈ- ഗിക സ്വാതന്ത്ര്യം അനുദിച്ചിട്ടുള്ള സമൂഹമാണ് ഗരാസിയ ഗോത്രം. ഈ സ്വാതന്ത്ര്യം അവരുടെ ആഘോഷത്തിന്റെ ഭാ​ഗം കൂടിയാണ്. നൂറ്റാണ്ടുകളായി ഗരാസിയ ഗോത്രം പിന്തുടർന്നു വരുന്ന ഒരു സാമൂഹിക സാംസ്കാരിക സമ്പ്രദായമാണ്, ദേശത്തെ ഒരു പൊതു ആഘോഷത്തിനിടെ സ്ത്രീകൾക്ക് പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്ര്യം. ഈ തെരഞ്ഞെടുപ്പ് ജീവിതകാലം മുഴുവനും തുടരണമെന്നില്ലായെന്നതാണ് ഏറ്റവും വലിയ പ്രത്യേക. മറിച്ച് ഇത്തരത്തിൽ സ്ത്രീകൾ തെരഞ്ഞെടുക്കുന്ന പങ്കാളികൾ തമ്മിൽ താത്കാലിക ബന്ധങ്ങൾക്ക് മാത്രമുള്ളവയാണ്.

YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്‌! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട്‌ നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary

ഗരാസിയ ഗോത്രക്കാരുടെ ഈ ലിവ്-ഇൻ ബന്ധങ്ങൾ അവരുടെ പാരമ്പര്യേതര ആചാരങ്ങളുടെ തെളിവാണ്. ഔപചാരിക വിവാഹത്തിൻറെ ആവശ്യമില്ലാതെ തന്നെ പങ്കാളികളെ തെരഞ്ഞെടുക്കാനും സഹവസിക്കാനുമുള്ള അവകാശം ഇവിടെ സ്ത്രീകൾ വിനിയോഗിക്കുന്നു. പലപ്പോഴും, ഈ ബന്ധങ്ങളിൽ നിന്ന് കുട്ടികൾ ജനിക്കുന്നു. അത്തരം സന്ദർഭങ്ങളിൽ ഇരുവരും പരസ്പര ധാരണയോടെ ജീവിക്കാൻ തീരുമാനിക്കുകയാണെങ്കിൽ മാത്രമാണ് ഈ ബന്ധങ്ങൾ വിവാഹത്തിൽ അവസാനിക്കുന്നത്.

രണ്ട് ദിവസത്തെ വിവാഹാഭ്യർത്ഥനാ മേളയോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും ഇത് ഒരു സാധാരണ സംഭവമാണ്. ആഘോഷത്തിനിടെ ഗോത്രത്തിൽ നിന്നുള്ള കൗമാരക്കാർ ഇഷ്ടപ്പെട്ട പങ്കാളികളെ കണ്ടെത്തുകയും പരസ്പരമുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. വിവാഹത്തിൻറെ ഔപചാരികതകളൊന്നുമില്ലാതെ ദമ്പതികൾ പലപ്പോഴും ഒളിച്ചോടുകയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നതാണ് ഈ രീതിയെ വേറിട്ട് നിർത്തുന്നത്.

ഇനി ഇത്തരം ബന്ധങ്ങളിലൂടെ ഒന്നിച്ചവർക്ക് തങ്ങളുടെ ബന്ധം തുടർന്ന് കൊണ്ട് പോകേണ്ടെന്ന് തോന്നുകയാണെങ്കിൽ അടുത്ത ആഘോഷ കാലത്ത് മറ്റൊരു പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീകൾക്കുണ്ട്. എന്നാൽ, മുൻ പങ്കാളികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയുണ്ട്. സാമ്പത്തിക ബാധ്യത മൂലം പലപ്പോഴും ബന്ധങ്ങൾ കുടുംബ ജീവിതത്തിലേക്ക് കടക്കുന്നു. പുരുഷൻറെ കുടുംബവും പെൺകുട്ടിയുടെ കുടുംബവും തമ്മിലുള്ള വിവാഹത്തോട് അനുബന്ധിച്ചുള്ള സാമ്പത്തിക ഇടപാടുകൾ നടക്കുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്. അപ്പോഴും ‘വിവാഹം’ എന്ന ചടങ്ങ് ഒഴിവാക്കപ്പെടുന്നു.

ഗരാസിയ ഗോത്രങ്ങളുടെ ഈ പ്രത്യേകത അവരെ മറ്റ് സമൂഹങ്ങളിൽ നിന്നും അവരെ വ്യത്യസ്തമാക്കുന്നു. അതേസമയം ഇത്തരം ആചാരങ്ങൾ പിന്തുടരുന്ന ഗരാസിയ ഗോത്രം പിന്നാക്ക സമുദായമായാണ് കരുതുന്നതെങ്കിലും സാമൂഹികമായി ഉയർന്ന നിലവാരം പുലർത്തുന്നവരാണ് ഈ ഗോത്രം. കാരണം ഗരാസിയ ഗോത്രക്കാർക്കിടയിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളും ബലാ-ൽ സം-ഗ ങ്ങളും തീരെ ഇല്ലായെന്ന് തന്നെ പറയാം.

YOU MAY ALSO LIKE THIS VIDEO, ഈദി അമീൻ എന്ന നരഭോജിയായ, ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയുടെ അറിയാ കഥകൾ | Ningalkkariyamo?

Avatar

Staff Reporter