മലയാളം ഇ മാഗസിൻ.കോം

ഗെയിൽ വിരുദ്ധ സമരം: ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തു നിന്നും അകലുന്നു?

ഗെയിൽ വാതക പൈപ്പ് ലൈൻ വിഷയവുമായി ബന്ധപ്പെട്ട സമരത്തെ അടിച്ചമർത്തുന്ന സർക്കാരിന്റെ നിലപാടും ഒപ്പം ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം എന്ന് സി.പി.എം ഇറക്കിയ പത്രക്കുറിപ്പിൽ സമരക്കാർക്കെതിരെ നടത്തിയ പരാമർശങ്ങളും സി.പി.എമ്മിനു തിരിച്ചടിയാകുന്നു. രാഷ്ടീയ കഷികളെ സംബന്ധിച്ച് വലിയ ഒരു വോട്ട് ബാങ്കാണ്‌ മുസ്ലിം സമുദായം. അതിനാൽ തന്നെ പരമാവധി അവരെ പിണക്കാറുമില്ല.

ദേവസ്വം മന്ത്രി കടകമ്പിള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്ത സന്ദർശനത്തിനിടെ വഴിപാട് നടത്തിയതൊക്കെ ചർച്ചയാക്കുമ്പോൾ തന്നെ മുസ്ലിം സമുദായാംഗങ്ങളായ നേതാക്കൾ ഹജ്ജിനും ഉമ്രക്കും പോകുന്നതിനെ സംബന്ധിച്ച് പാർട്ടി യാതൊരു വിധ എതിർപ്പും പ്രകടിപ്പിക്കാറില്ല. സംഘപരിവാർ വിരുദ്ധ നിലപാടെന്ന പേരിൽ കടുത്ത ഹിന്ദുത്വ വിരുദ്ധത പോലും പ്രചരിപ്പിമ്പോളും ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ നിന്നും മുസ്ലിം വിഭാഗത്തിൽ ഉൾപ്പെടുന്നവർ അറസ്റ്റിലായപ്പോൾ പോലും പാർട്ടി വളരെ കരുതലോടെ അതിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. മത തീവ്രവാദത്തെ എതിർക്കുന്നു എന്ന് അവകാശപ്പെടുമ്പ്പോളും ന്യൂനപക്ഷ തീവ്രവാദത്തോട് മൃദുസമീപനം പുലർത്തുന്നു എന്ന ആക്ഷേപം ശക്തമാണ്‌. എന്തു വിധേയനയും ന്യൂനപക്ഷ വിഭാഗത്തിനിടയിൽ സ്വാധീനം ഉറപ്പിച്ചുവരികയായിരുന്നതിനിടയിലാണ്‌ ഗെയിൽ സമരം ഉയർന്നു വരുന്നത്. വ്യാപകമായി സ്ഥലം നഷ്ടപ്പെടുന്നത് മുസ്ലിം സമുദായത്തിനാണ്‌ ഒപ്പം കടുത്ത പരാമർശവും ആയതോടെ ഈ സമരം കടുത്ത പരീക്ഷണമായി മാറുന്നു.

തങ്ങൾക്ക് നേരെ ഉണ്ടാകുന്ന വിമർശനങ്ങൾ ചെറുക്കുന്നതിൽ പ്രകടിപ്പിക്കുന്ന ശക്തമായ ഐക്യബോധവും മതത്തോടുള്ള ആഭിമുഖ്യവും മുസ്ലിം വിഭാഗത്തിന്റെ പ്രത്യേകതയാണ്‌. ചെറിയ ഒരു വിമർശനം ഉയർന്നാൽ പോലും ശക്തമായ പ്രതികരണം അവർക്കിടയിൽ നിന്നും ഉണ്ടാകുകയും ചെയ്യും. മുഖ്യമന്ത്രിയായിരുന്നപ്പോൾ എ.കെ.ആന്റണി അതിന്റെ അനുഭവസ്ഥനാണ്‌. ഗെയിൽ വിരുദ്ധ സമരം നടക്കുന്ന പലയിടങ്ങളും മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ ജനങ്ങൾ അതിൽ പങ്കെടുക്കുന്നവരിൽ അധികവും ആ സമുദായക്കാരാണ്‌. പോപ്പുലർ ഫ്രണ്ടും, സോളിഡാരിറ്റിയും സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിചതോടെ അവരുടെ കൊടികളും മറ്റുമാണ്‌ സമരക്കാർക്കിടയിൽ നിന്നും ഉയരുന്നത്. ഇതിനെ തീവ്രവദികളാണ്‌ സമരതിനു പിന്നിൽ എന്ന രീതിയിൽ ചിത്രീകരിക്കുവനുള്ള ശ്രമം നടത്തി ആദ്യ ഘട്ടത്തിൽ പ്രതിഷേധം വിളിച്ചുവരുത്തി. സമരത്തിൽ പങ്കെടുത്തവർക്ക് നേരെ ക്രൂരമായ പോലീസ് നടപടിയും ഉണ്ടായി. തുടർന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിന്റെ പ്രസ്ഥാവനയിൽ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധമെന്ന പ്രയോഗം കൂടെ വന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ശക്തമായി. അത് മറ്റിടങ്ങളിൽ ഉള്ള ന്യൂനപക്ഷ സമുദായാംഗങ്ങൾക്കിടയിലും പാർട്ടിയോടുള്ള താല്പര്യത്തെ ബാധിക്കുവാൻ തുടങ്ങി. വിടി ബൽറാം എം.എൽ.എ ഉൾപ്പെടെ ഉള്ളാവർ ഇതിനെ വിമർശിച്ച് രംഗത്തെത്തി. ബി.ജെ.പി കേരള ഘടകം എത്രയും വേറ്റം പിരിച്ചു വിട്ട് പിണറായി വിജയന്റെ സി.പി.എമ്മിൽ ലയിക്കണം എന്നാണ്‌ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കെ.ടി.കുഞ്ഞിക്കണ്ണൻ ഉൾപ്പെടെ ചില നേതാക്കൾ ന്യായീകരണങ്ങളൂമായി രംഗത്തെത്തിയെങ്കിലും അത് വേണ്ടത്ര ഫലം കണ്ടിട്ടില്ല. സി.പി.എമ്മിന്റെ സൈബർ പോരാളികളായ മുസ്ലിം സമുദായാംഗങ്ങൾ പലരും ഇപ്പോൾ ഗെയിൽ വിഷയം രൂക്ഷമായതോടെ പിൻവാങ്ങുന്നതായും സൂചനയുണ്ട്. സമരം നടക്കുന്ന പ്രദേശത്തെ പല പാർട്ടി പ്രവർത്തകർക്കും സർക്കാർ നിലപാടിനോട് ശക്തമായ എതിർപ്പാണ്‌ ഉള്ളത്.

ഗെയിൽ പദ്ധതി നടപ്പിലാക്കുവാൻ പ്രാരംഭ പ്രവർത്തനം നടത്തിയ യു.ഡി.എഫ് സമരം ശക്തമായതോടെ മറുകണ്ടം ചാടി. വി.എം. സുധീരൻ കൗശലപൂർവ്വം സമരത്തിൽ നുഴഞ്ഞു കയറുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രത്യക്ഷത്തിൽ സമരക്കാരെ അനുകൂലികുന്ന നിലപാടാന്‌ സ്വീകരിച്ചിരിക്കുന്നത്.

ഭൂരിപക്ഷ സമുദായത്തോട് എടുക്കുന്ന സമീപനം ന്യൂനപക്ഷ സമുദായത്തോട് എടുത്താൽ അത് വലിയ തോതിൽ ദോഷം ചെയ്യും എന്ന തിരിച്ചറിവ് ചില നേതാക്കൾക്ക് ഉണ്ട്. സംഘപരിവാർ അനുകൂലികൾ ഗെയിൽ പൈപ്പ് ലൈനിനെ ഓൺലൈനിൽ സപ്പോർട്ട് ചെയ്യുന്നുണ്ട് ഇത് സർക്കാരിനോടും പാർട്ടിയോടും ന്യൂനപക്ഷങ്ങൾക്ക് ഉള്ള എതിർപ്പ് വർദ്ധിപ്പിക്കുവാൻ ഇടവരുത്തും എന്നു വേണം കരുതുവാൻ. ഗൾഫ് പ്രതിസന്ധിയ്ക്കിടയിൽ നാട്ടിൽ ഉള്ള തുണ്ട് ഭൂമി ഉപയോഗശൂന്യമാകുക കൂടെ ചെയ്യും എന്ന ആശങ്ക പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങ്അളിൽ നിന്നുള്ള പ്രവാസികൾക്കിടയിലും ശക്തമാണ്‌..

Avatar

Staff Reporter