മലയാളം ഇ മാഗസിൻ.കോം

പുതു തലമുറ പെൺകുട്ടികൾക്കിടയിൽ തരംഗമാകുന്ന ജി-സ്ട്രിംഗ്‌ വെറുമൊരു അടിവസ്ത്രമല്ല, ഗുണങ്ങൾ അതിലേറെയാണെന്ന്‌

ജി-സ്ട്രിംഗ് എന്നാല്‍ എന്താണെന്ന് പോലും അറിയാത്ത ഒരു തലമുറയ്ക്ക് മുന്നിലൂടെ അതണിഞ്ഞ് ആത്മവിശ്വാസത്തോടെ നടന്നു പോകുന്നവരാണ് പുതു തലമുറക്കാര്‍.

\"\"

പുറമേ അണിയുന്ന വസ്ത്രങ്ങളുടെ ഫാഷൻ മാറുന്നതനുസരിച്ച്‌ തങ്ങളുടെ ഫാഷൻ സങ്കൽപങ്ങൾക്കും പുതുമ പകർന്ന് നൽകുന്ന പുത്തൻ തലമുറ, അടിവസ്ത്രങ്ങളിലും അത്തരം ഫാഷനുകൾ അവലംബിക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ന്യൂജനറേഷൻ പിള്ളാരുടെ ജിസ്ട്രിംഗ്‌ ഭ്രമം. ഒരുകാലത്ത്‌ ഹോളിവുഡ്‌ ചിത്രങ്ങളിലും, നാട്ടിൽ എത്തുന്ന വിദേശ സഞ്ചാരികളിലും മാത്രം ഒതുങ്ങിയിരുന്ന ജി-സ്ട്രിംഗ്‌ ഇന്ന് കേരളത്തിലെ ഗ്രാമാന്തരങ്ങളിൽ പോലും പരിചിതമാണെന്ന് പറയാം.

\"\"

ഓൺലൈൻ ഷോപ്പിംഗിലൂടെയും കൂടാതെ പഠനത്തിനായും ജോലിക്കായും വിദേശ രാജ്യങ്ങളിലും കൂടാതെ ഹൈദ്രാബാദ്, ബംഗുളൂരു പോലെ ഉള്ള വന്‍ നഗരങ്ങളിലേക്കും പോകാന്‍ തുടങ്ങിയതോടെയാണ് മലയാളി യുവത്വത്തിന് ഇത്തരം പുത്തൻ വസ്ത്രധാരണ രീതികൾ പരിചിതമാകുന്നത്. ഇന്നിപ്പോള്‍ കേരളത്തിലെ എക്സ്ലൂസീവ് ലിങ്കറി (അടിവസ്ത്ര) ഷോപ്പുകളില്‍ തോംഗ്സ്‌ / ജിസ്ട്രിംഗ് എല്ലാം അന്വേഷിച്ചെത്തുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ അഭിപ്രായപ്പെടുന്നു.

\"\"

അരക്കെട്ടില്‍ നേര്‍ത്ത ഒരു ചരടും സ്വകാര്യഭാഗം മറക്കുന്ന അല്പം തുണിയും ആണ് ജിസ്ട്രിംഗ്. ജിസ്പോട്ടിനോട് ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അതില്‍ നിന്നാണ് ജി-സ്ട്രിംഗ് എന്ന പേര് വരാന്‍ കാരണം എന്ന് കരുതുന്നു. ജി-സ്ട്രിംഗ്‌ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ 1920ൽ അമേരിക്കൻ ചലച്ചിത്ര പ്രവർത്തകയായ ഏൾ വറോളിന്റെ ചിത്രങ്ങളിലെ ഷോ ഗേൾസ്‌ ധരിക്കുന്നതിലൂടെയാണ്. \’G\’ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ \’groin\’ അഥവ ഇടുപ്പിലെ അസ്ഥികളെയാണ്. ഓക്സ്ഫോർഡ്‌ ഡിക്ഷ്ണറിയുടെ അടിസ്ഥാനത്തിൽ \”ജിസ്ട്രിംഗ്\” എന്നാൽ ഇന്ത്യയിലെ സ്ത്രീകൾ ധരിച്ചിരുന്ന വളരെ നേരിയ വസ്ത്രക്കഷ്ണം എന്നാണത്രേ. പുരുഷന്മാർക്കായുള്ള ജിസ്ട്രിംഗ് പഴയകാലത്ത്‌ ഇന്ത്യയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന \’കൗപീന\’ത്തിന്റെ മറ്റൊരു വകഭേദമായും പറയപ്പെടുന്നു.

\"\"

പുതു തലമുറയുടെ ഫാഷന്‍, സെക്സ് സങ്കല്പങ്ങളില്‍ വന്ന മാറ്റം അടിവസ്ത്രങ്ങളുടെ സെലക്ഷനിലും പ്രതിഫലിക്കുന്നു. വസ്ത്രധാരണത്തിനു പൊതു സമൂഹത്തില്‍ മാത്രമല്ല കിടപ്പറയിലും വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ആകാരവടിവിനെ എടുത്ത് കാണിക്കുന്ന വസ്ത്രങ്ങള്‍ ഇന്ന് സാധാരണമായിരിക്കുന്നു. ജിസ്ട്രിംഗ് പോലെ ഉള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ വളരെ സെക്സിഫീല്‍ ഉണ്ടാകുന്നതിനൊപ്പം തന്നെ ലൈംഗികബന്ധത്തിനു കൂടുതല്‍ ഊഷ്മളതയും ഊര്‍ജ്ജസ്വലതയും ഉണ്ടാകുന്നു എന്നാണ് ഈ വസ്ത്രം ഉപയോഗിക്കുന്നവര്‍ പറയുന്നത്.

\"\"

ഒന്നിലധികം ചരടുകളും, ചെറിയ മുത്തുമണികള്‍ പിടിപ്പിച്ചതും, ചിത്രപണികള്‍ ഉള്ളവയും, സ്‌പ്ലിറ്റ് ടൈപ്പും, പുഷ്പങ്ങളും മറ്റും എംബ്രോയിഡറി വർക്ക്‌ ചെയ്തവയും തുടങ്ങി വ്യത്യസ്ഥമായ നിരവധി ജി-സ്ട്രിംഗ് / തോംഗ്സ്‌ വിപണിയില്‍ ലഭ്യമാണ്. ചുവപ്പ്, നീല, സില്‍‌വര്‍ ഓറഞ്ച്, പച്ച, വയലറ്റ്, ബ്ലാക്ക് തുടങ്ങി വിവിധ നിറങ്ങളില്‍ സാറ്റിന്‍ തുണിയില്‍ നിർമ്മിക്കപ്പെട്ടവയാണ് കൂടുതലായി വിപണീയിൽ പ്രചാരത്തിൽ ഉള്ളത്‌.

\"\"

അടിവസ്ത്രങ്ങളുടെ വ്യത്യസ്ഥമായ സ്വകാര്യ കളക്ഷൻ പുതു തലമുറയിൽ ആൺ-പെൺ ഭേദമില്ലാതെ ട്രെന്റായി മാറുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്‌. സെക്സിനെ കുറിച്ചും അടിവസ്ത്രങ്ങളെ കുറിച്ചും പറയാൻ പോയിട്ട്‌ കേൾക്കാൻ കൂടി മടിച്ചിരുന്ന പഴയ നാണക്കാരികളുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു. ഇന്ന് ആണ്‍‌-പെണ്‍ സൗഹൃദങ്ങളില്‍ പോലും അടിവസ്ത്രവും പ്രധാന ചര്‍ച്ചാവിഷയമാണ്. പങ്കാളികള്‍ക്കായി സെക്സിയായ അടിവസ്ത്രങ്ങള്‍ സെലക്ട് ചെയ്ത്‌ സമ്മാനമായി നല്‍കുന്നതും ഇന്ന് പതിവാണ്.

Avatar

Priya Parvathi

Priya Parvathi | Staff Reporter