ഫുക്രു മലയാളികളുടെ ഇഷ്ട ടിക് ടോക് താരമാണ്. അതുപോലെ തന്നെയാണ് മറിമായം പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മഞ്ഞു പത്രോസും. ഇരുവരും ബിഗ്ബോസിലൂടെ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളായി മാറിയവരാണ്. ബിഗ്ബോസ് വീട്ടിലെ ഒരു ദിവസത്തെ സംഭവമാണ് ഇരുവരെയും വിവാദങ്ങളിലേക്കും വലിച്ചിഴച്ചത്. അതിനവർ മറുപടി നൽകിയിട്ടുമുണ്ട്. ഇപ്പോഴിതാ പുതിയ അഭിമുഖത്തിലും ഫുക്രു അതെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.
“തന്റെ ജീവിതത്തിൽ വിവാദങ്ങളെ ഉണ്ടായിട്ടുള്ളു. കുഞ്ഞുനാൾ മുതൽ താൻ ചെയ്യാത്ത കാര്യങ്ങളിലാണ് വിവാദങ്ങൾ വന്നിട്ടുള്ളത്. താൻ ചെയ്തിട്ടുള്ള കാര്യമെന്ന് പറഞ്ഞാൽ അത് ഡോക്ടറെ പിടിച്ച് തള്ളിയതാണ്. അല്ലാത്ത ഭൂരിപക്ഷ കാര്യങ്ങളും തന്റെ കമ്യൂണിക്കേഷന്റെ പ്രശ്നം കൊണ്ട് ഉണ്ടായിട്ടുള്ളതാണ്.

താൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞ് ഫലിപ്പിയ്ക്കാൻ സാധിക്കാത്തത് കൊണ്ടാണ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് ബിഗ്ബോസ് താരവും സോഷ്യൽ മീഡിയ സെലിബ്രറ്റിയുമായ ഫുക്രു.
മഞ്ജു പത്രോസും താനും തമ്മിലുള്ളത് അമ്മ മകൻ ബന്ധമെന്ന് ബിഗ് ബോസ് താരം ഫുക്രു. ശരിയല്ലാത്ത ഒരു ബന്ധം താനും മഞ്ജുവും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് എന്തും താൻ അനുസരിക്കുമെന്നും ഫുക്രു പരസ്യമായി വെല്ലുവിളിച്ചു. പുതുതായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് ഫുക്രുവിന്റെ ഈ വെല്ലുവിളി. സ്വന്തം പേരിൽ കേട്ട ഏറ്റവും വലിയ വിവാദം ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് ഫുക്രു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമായിരുന്നത്.
“അങ്ങനെ ഒരു ബന്ധം താനും മഞ്ജുമ്മയും തമ്മിലുണ്ടെന്ന് തെളിയിച്ചാൽ നിങ്ങൾ പറയുന്നത് എന്തും താൻ അനുസരിക്കും. പക്ഷെ ഞങ്ങളുടെ ഉള്ളിൽ അങ്ങനൊരു ഫീലിങ്സ് ഉണ്ടായിരുന്നെന്ന് നിങ്ങൾ തെളിയിക്കണം. അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്നതെന്തും താൻ ചെയ്യാമെന്നും ഫുക്രു പറഞ്ഞു. തന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടിട്ടുള്ളതെന്ന് മഞ്ജു പത്രോസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.”
YOU MAY ALSO LIKE THIS VIDEO, ബിഗ്‌ബോസ് താരത്തിന്റെ ബിക്കിനി ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോൾ ആൾക്കാരുടെ ആവശ്യങ്ങൾ കൂടി, ചാൻസ് കിട്ടാൻ വേണ്ടിയാണ് തുണിയുരിഞ്ഞതെന്ന് പറയുന്നവർക്ക് മറുപടിയുമായി ജാനകി

എന്നാൽ ആളുകൾ അതിനെ വളരെ മോശമായി വ്യാഖ്യാനിക്കുകയായിരുന്നു. അടുത്തിടെയും ഫുക്രുവുമായി അത്തരമൊരു ബന്ധമില്ലെന്ന് മഞ്ജു വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്റെ കുടുംബത്തെയും ബാധിച്ചുവെന്നും മഞ്ജു പറഞ്ഞു.
മഞ്ജുമ്മ യുടെ പേരിലാണെങ്കിലും പണ്ട് ടിക് ടോകിന്റെ കാലത്തുള്ള ചില സംഭവങ്ങളും ഞാൻ സംസാരിച്ചത് നിങ്ങൾക്ക് മനസിലാവാത്തത് കൊണ്ട് ഉണ്ടായ വിവാദങ്ങളാണ്. മഞ്ജുമ്മയുടെ പേരിൽ പറഞ്ഞതൊക്കെ ഏറ്റവും വലിയ വിവാദമാണ്. പക്ഷേ അതിൽ ഒരു തുള്ളി പോലും സത്യമില്ല” എന്ന് ഫുക്രു വ്യക്തമാക്കി.
YOU MAY ALSO LIKE THIS VIDEO, ചക്കിലാട്ടിയ വെളിച്ചെണ്ണ കുപ്പിയിലാക്കിയപ്പോൾ മാസം അരലക്ഷം രൂപയോളം ലാഭം: ഈ ഭാര്യയും ഭർത്താവും പുതിയ സംരംഭകർക്ക് ഒരു മാതൃക