ഓറഞ്ചും മുന്തിരിയും ഉൾപ്പെടെയുള്ള പഴങ്ങൾക്ക് വില കുറഞ്ഞെങ്കിലും പഴച്ചാറുകൾക്ക് വിലയിൽ അൽപ്പം പോലും കുറവില്ല. ദാഹിച്ച് വലഞ്ഞ് വെള്ളം കുടിക്കാനെത്തുന്നവരെ യഥാർത്ഥത്തിൽ കച്ചവടക്കാർ വെള്ളം കുടിപ്പിക്കുന്നത് ഇവയുടെ വില പറയുമ്പോഴാണ്. അമിത വിലയ്ക്കൊപ്പം വൃത്തിഹീനമായ അന്തരീക്ഷം കൂടി ചേരുമ്പോൾ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറക്കുകയാണ്. കർശന പരിശോധന ഉണ്ടാവുമെന്ന് രണ്ടുവർഷം മുമ്പ് സർക്കുലർ ഇറക്കിയ ഭക്ഷ്യസുരക്ഷാ വിഭാഗം പിന്നീട് പതുങ്ങിയതോടെ വൃത്തിഹീനമായ സാഹചര്യങ്ങൾക്ക് ഇത്തരം കടകളിൽ ഇപ്പോഴും മാറ്റമില്ല.