മലയാളം ഇ മാഗസിൻ.കോം

എത്രപേർക്ക്‌ ഇവളെ പേഴ്സണലി അറിയാം എന്നറിയില്ല, പക്ഷേ ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്‌: ഇലീനയെക്കുറിച്ച്‌ വെളിപ്പെടുത്തലുമായി സുഹൃത്ത്‌

മൂന്നാഴ്ച പിന്നിട്ടു കഴിഞ്ഞ പ്രമുഖ ചാനലിലെ മോഹൻലാൽ അവതാരകനായി എത്തുന്ന റിയാലിറ്റി ഷോ ബിഗ്ബോസ്‌ ജൈത്ര യാത്ര തുടരുകയാണ്‌. വിവാദങ്ങളും വെറുപ്പിക്കലുകളും ആവോളമുള്ള ഷോയുടെ ചില അണിയറ രഹസ്യങ്ങളും പലരും പുറത്തു വിട്ടിരുന്നു. അക്കൂട്ടത്തിൽ ഏറെ പഴി കേട്ട ഒരു പേരാണ്‌ നടിയും അവതാരകയുമൊക്കെയായ ഇലീനയുടേത്‌. ബിഗ്ബോഗ്‌ വീട്ടിൽ നിന്ന് ഇതിനോറ്റകം പുറത്തായ രാജിനി ചാണ്ടിയാണ്‌ എലീനയെക്കുറിച്ച്‌ പരാമർശങ്ങൾ നടത്തിയത്‌. എന്നാൽ എലീനയെക്കുറിച്ച്‌ സുഹൃത്ത്‌ പങ്കു വച്ച പോസ്റ്റാണ്‌ ഇപ്പോൾ ചർച്ചയാവുന്നത്‌. പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

സുഹൃത്തുക്കളെ, എത്രപേർക്ക് എലീനയെ ഇവളെ പേഴ്സണലി അറിയാമെന്ന് അറിയില്ല പക്ഷെ തനിക്ക് അവളെ അടുത്ത് അറിയാം. അവളെ വളരെ അടുത്തറിയാവുന്ന കൊണ്ട് ഞാൻ നിങ്ങളോടു ഉറപ്പിച്ചു പറയുന്നു എലീന ഫേക്ക് അല്ല. പൊതുവെ വളരെ ഓപ്പൺ മൈൻഡ് ആയിട്ടുള്ള ഒരു കുട്ടി ആണ് ഇത്. അവൾ എല്ലാവരുടെയും സങ്കടങ്ങൾ സ്വന്തം ആയി എടുക്കും.

വളരെ ഇമോഷണൽ ആണ്‌ ഇലീന. മാത്രവുമല്ല വളരെ അധികം തുള്ളി ചാടി കളിച്ചു ചിരിച്ചു നടക്കുന്ന ഒരാൾ കൂടെ ആണ്‌. ഞാൻ ബിഗ്‌ ബോസ്‌ വീട്ടിലെ രജിത്‌ കുമാർ സാറിന്റെ ഒരു ആരാധിക ആണ്‌, താൻ എന്നാൽ ഇലീനയെ പറ്റി ചില തെറ്റിധാരണ സംഭാഷണങ്ങൾ കേൾക്കുമ്പോൾ പ്രതികരിക്കാൻ കഴിഞ്ഞില്ല. തെറ്റാണെന്ന്‌ തോന്നുകയാണെങ്കിൽ ക്ഷമിക്കുക.

അതേസമയം ജയ്മോഹൻ എന്നയാൾ എലീനയെക്കുറിച്ച്‌ ഫേസ്ബുക്കിൽ പങ്കു വച്ചത്‌ ഇങ്ങനെ. കയ്യിൽ അൽപം കൂതറ സ്വഭാവം ഉണ്ടെങ്കിലും ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. നിക്കൻ വേണ്ടി ആണ് അല്പസ്വല്പം കള്ളതരങ്ങളോക്കെ നടത്തുന്ന. ഫൈനൽ എത്തും എന്ന് തന്നെ ആണ് വിശ്വാസം. ഉള്ളിൽ ഉള്ള ശെരിക്കും ഉള്ള എലീന പുറത്ത് വരുന്നതേ ഒള്ളു. അത് ആളുകൾക്ക് ഇഷ്ടപെട്ടാൽ ഫൈനലിൽ എത്താൻ സാധ്യത ഉണ്ട്.

നേരത്തെ സുജോ മാത്യുവും ഇലീന പടിക്കലും തമ്മിലുള്ള വഴക്കിടലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനായി. തുണി മടക്കി വെക്കുന്നതിനിടെ ഇലീനയും സുജോയും തമ്മിൽ വഴക്ക്‌ തുടങ്ങിയത്‌. അലവലാതികളോട്‌ മിണ്ടരുതെന്ന്‌ ഇലീന പറഞ്ഞതാണ്‌ സുജോയെ പ്രകോപിപ്പിച്ചത്‌. അലകസാൻഡ്രയും ഇലീനയും തമ്മിൽ സംസാരിക്കവേ സുജോയും അടുത്തുണ്ടായിരുന്നു.

ഈ സമയത്ത്‌ ഇലീന അലവലാതികൾ എന്ന്‌ പറഞ്ഞത്‌ വലിയ വഴക്കിലേക്ക്‌ എത്തി. സുജോയെ അങ്ങനെ വിളിച്ചിട്ടില്ലെന്ന്‌ ഇലീന പറയുമ്പോൾ നീ എന്തിനാണ്‌ ഷോ കാണിക്കുന്നതെന്നും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കണമെന്നും സുജോ പറഞ്ഞു.

ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കം വലിയ ബഹളത്തിലെത്തിയപ്പോള്‍ മറ്റ് മത്സരാര്‍ഥികളെല്ലാം എത്തി സാന്ത്വനിപ്പിക്കുകയായിരുന്നു. കുറച്ച് സമയത്തിനുള്ളില്‍ സുജോയുടെ അടുത്ത് പോയി ക്ഷമ ചോദിച്ച് എലീന മാതൃകയായി. ഇതിനിടെ താന്‍ പറയുന്നത് കേള്‍ക്കാന്‍ ആരുമില്ലെന്ന് വിഷമിച്ച് എലീന സ്വിമിങ് പൂളിലേക്ക് എടുത്ത് ചാടിയിരുന്നു. ശേഷം ബാത്ത് റൂമില്‍ പോയി കരഞ്ഞ എലീനയെ കെട്ടിപിടിച്ച് സുജോ ആശ്വസിപ്പിക്കുകയും ചെയ്തു.

Staff Reporter