മലയാളം ഇ മാഗസിൻ.കോം

ഈ ലോക്ക്ഡൗൺ കാലത്ത്‌ നമ്മുടെ ശരീരത്തിനു സംഭവിച്ച ഈ 4 മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നോ?

മലയാളികൾ ഉൾപ്പടെയുള്ള ലോക ജനതയുടെ ഭൂരിഭാഗം പേരും ലോക്ക്ഡൗൺ എന്ന ഒട്ടും പരിചിതമല്ലാത്ത അകത്തിരിപ്പുകാലത്തിന്റെ ഹാംഗ്‌ ഓവറിലാണ്‌ ഇപ്പോഴും. ഏതാണ്ട്‌ 50 ശതമാനത്തിൽ അധികം ആളുകളുടെയും ലോകം മൊബൈൽ ഫോണിലേക്കും വീടുകളിലേക്കും ഒതുങ്ങിയിരുന്നു. എന്നാൽ ഈ കാലത്ത്‌ സ്വന്തം ശരീരത്തിനും മനസിനും സംഭവിച്ചത്‌ എന്താണെന്ന് പലർക്കും അറിയില്ല.

പല കമ്പനികളും വർക്ക്‌ ഫ്രം ഹോം എന്ന സൗകര്യം നൽകിയിരുന്നെങ്കിൽ കൂടുതൽ പേരും തങ്ങളുടെ സർഗ്ഗാത്മകതയെ പൊടിതട്ടിയെടുക്കുകയായിരുന്നു. നല്ല കാര്യക്ഷമമായി ഓടിക്കോണ്ടിരുന്ന ഒരു വാഹനത്തെ പെട്ടെന്ന് കുറേ നാളത്തേക്ക്‌ നിർത്തിയിടുമ്പോൾ സംഭവിക്കുന്നതെന്താണോ അതു തന്നെയാവും മനുഷ്യനും സംഭവിക്കുക.

നമ്മുടെ ശാരീരത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു ചക്രമാണ്‌ ബയോളജിക്കൽ ക്ലോക്ക്‌ അഥവാ സർക്കഡ്യൻ റിഥം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ക്ലോക്കിന്റെ പ്രവർത്തനം ആകെ താറുമാറായിരിക്കുകയാണ്‌ ഈ ലോക്ക്ഡൗൺ കാലത്ത്‌. അതിന്റെ ഫലമായി ലോക്ക്ഡൗണിനു ശേഷം മനുഷ്യൻ നേരിടാൻ സാധ്യതയുള്ള ചില മാനസിക സംഘർഷങ്ങൾ ഇനി പറയുന്നവയാണ്‌.

ലഹരിശീലം
മദ്യപാനം പുകവലി മാത്രമാണ് ലഹരി ശീലം എന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. അമിതമായി എന്ത് നമ്മുടെ ജീവിതത്തെ സ്വാധിനിക്കുന്നുവോ അതെല്ലാം തന്നെ ലഹരിയായി കണകാകുന്നു. ലോക് ഡൗണ്‍ കാലത്ത് 90 ശതമാനത്തില്‍ കൂടുതല്‍ ജനങ്ങള്‍ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ, വീഡിയോ ഗെയിം എന്നീ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, അറിയാതെ നാം അതില്‍ കൂടുതല്‍ അടിമപെടുകയാണ്. ഇത് ക്രമേണ നമ്മുടെ ഉറകത്തെ ബാധിക്കുകയും, അന്‍സൈറ്റി, ഡിപ്രഷന്‍, സ്‌ട്രെസ്സ് എന്ന് മാനസിക അസ്വസ്ഥതക്ക് കാരണമാകുകയും ചെയ്യുന്നു.

അലസത
ലോക് ഡൗണ്‍ കാലത്തിനു ശേഷം ഇനി ജനങ്ങള്‍ നേരിടാന്‍ പോകുന്ന അടുത്ത പ്രശ്‌നമാണ് അലസത. 21 ദിവസത്തെ വിശ്രമത്തിന് ശേഷം ജോലിയിലേക്ക് പ്രവേശിക്കുന്ന വ്യക്തിക്ക്, ജോലിയോടുള്ള താല്‍പര്യം കുറയുകയും, ഉന്മേഷകുറവ്, ഉര്‍ച്ച കുറവ്, തുടങ്ങിയ മാനസിക അസ്വസ്ഥത നേരിടേണ്ടി വരുമെന്നും വളരെ മുന്നേ തന്നെ പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മുന്‍പറഞ്ഞ പോലെ പെട്ടെന്നുള്ള മാറ്റം അംഗീകരിക്കാന്‍ പറ്റാത്ത ശരീരത്തിന്റെ അവസ്ഥയാണ് ഇതിന് കാരണം.

അമിതാഹാരം/ അമിത വണ്ണം
വീട്ടിലിരിക്കുന്ന കാലം പുതിയ ഭക്ഷണ ശൈലി പരീക്ഷിക്കുന്നത് എല്ലാവര്‍ക്കും വളരെ താല്‍പര്യം ഉള്ള കാര്യമാണല്ലോ? ഇഷ്ടാഹരങ്ങളോടുള്ള അമിതമായ താല്‍പര്യം, ക്രമം തെറ്റിയുള്ള ആഹാരരീതിയെല്ലാം അമിത വണ്ണത്തിന് കാരണമാകുന്നു.

മാനസിക സംഘര്‍ഷം
പെട്ടെന്നുള്ള മാറ്റം ശരീരത്തിന് അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ജെറ്റ് ലാഗ്. ഇത് സ്‌ട്രെസ്സ്, ആന്‍സൈറ്റി, ഡിപ്രഷന്‍ പോലെയുള്ള മാനസിക പിരുമുറുകതിന് കാരണമാകുകയും ഒപ്പം ഇവ ദൈനദിന പ്രവര്‍ത്തനങ്ങളേയും ഓര്‍മ്മ ശക്തിയെയും വളരെ അധികം ബാധിക്കുകയും ചെയ്യുന്നു.

കടപ്പാട്‌: ഡോ. സൗഫിയ സൈനുദ്ദീന്‍

Staff Reporter