19
November, 2018
Monday
11:13 PM
banner
banner
banner

നിമിത്തങ്ങളിലും ശകുനങ്ങളിൽ വിശ്വസിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ 4 ശകുനങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കും!

നിമിത്തങ്ങളും ശകുനങ്ങളും നോക്കിയാണ് പലരും പുതിയ കാര്യങ്ങൾക്കു ഇറങ്ങിപ്പുറപ്പെടുന്നത്. നിമിത്തം ശകുനം എന്നിവയിൽ വിശ്വസിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

പലരും ശകുനത്തിൽ വിശ്വസിക്കുന്നത് ശകുനങ്ങൾ നമ്മളെ അല്പം ഭയപ്പെടുന്നതായത് കൊണ്ടാണ്. പുതു തലമുറയ്ക്കും ഇതിൽ അൽപസ്വല്പം വിശ്വാസം ഉണ്ട്. എല്ലാ ശകുനങ്ങളും നിമിത്തങ്ങളും ഭയപ്പെടേണ്ടതല്ല. ചില നിമിത്തങ്ങളും ശകുനങ്ങളും നല്ലതായും ചിലതു മോശമായും ബാധിക്കുന്നു.

മരണവുമായി ബന്ധപ്പെട്ട് ശകുനങ്ങളും നിമിത്തങ്ങളും ഉള്ളതായി അറിയാമല്ലോ. നിങ്ങളുടെയോ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുടെയോ മരണം സംഭവിക്കും എന്ന് കാണിക്കുന്ന ചില നിമിത്തങ്ങളും ശകുനങ്ങളും ഉണ്ട്. മരണം അടുത്തെത്തിയെന്ന് നിങ്ങളെ അറിയിക്കുന്ന ആ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

1. കാക്ക ചത്ത് കിടക്കുന്നത്
കാക്ക തന്നെ ദു:ശ്ശകുനമായി കണക്കാക്കുന്ന ഒന്നാണ്. കാക്ക ചത്ത് കിടക്കുന്നത് മരണത്തെ സൂചിപ്പിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇത് കാണുന്നത് പ്രിയപ്പെട്ടവരുടെ അപകടത്തെയോ മരണത്തെയോ കേൾക്കേണ്ടി വരുമെന്നാണ് വിശ്വാസം .

2. മൃഗങ്ങള്‍ ബഹളം വെക്കുന്നത്
രാത്രിയില്‍ വളര്‍ത്തുമൃഗങ്ങൾ ബഹളം ഉണ്ടാക്കുന്നുണ്ടോ? ഇത് രോഗവസ്ഥയിൽ കിടക്കുന്നവരുടെ മരണം അടുത്തു എന്നതിന്റെ സൂചനയാണ്. മൃഗങ്ങള്‍ക്ക് മരണം മുന്‍കൂട്ടി കാണാന്‍ സാധിക്കും എന്നത് വളരെ കാലം മുൻപേ നിലനില്‍ക്കുന്ന വിശ്വാസമാണ്.

3. വവ്വാല്‍ മൂങ്ങ എന്നിവ വീട്ടില്‍ വരുന്നത്
വവ്വാല്‍, മൂങ്ങ തുടങ്ങിയവയെല്ലാം മരണം കൊണ്ട് വരും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇവ വീട്ടില്‍ വന്നാൽ മരണം ഉറപ്പാണ് എന്ന് പണ്ടുള്ളവർ പറയുന്നു. എന്നാല്‍ ഇതിനൊന്നും ഒരു ശാസ്ത്രീയമായ അടിത്തറയും ഇല്ല.

4. ഗ്രഹണ സമയത്ത്
അസുഖബാധിതർ വീട്ടിൽ ഉണ്ടെങ്കില്‍ അവര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ഗ്രഹണസമയമാണ്. കാരണം ഗ്രഹണ സമയം മരണം സഭവിക്കുമെന്നാണ് വിശ്വാസം. ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പാണെങ്കിലും ഇത്തരം വിശ്വാസങ്ങളുടെ പുറത്ത് ജീവിക്കുന്നവര്‍ ധാരാളം.

മുകളിൽ പറഞ്ഞ ലക്ഷങ്ങൾ ഒന്നും തന്നെ യാതൊരു ശാസ്ത്രീയ അടിത്തറയും ഉള്ളതല്ല. എന്നാൽ ഈ വക കാര്യങ്ങൾ വിശ്വസിച്ചു ജീവിക്കുന്നവർ അനവധിയാണ്.

RELATED ARTICLES  ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ഞായര്‍, 18 നവംബർ 2018) എങ്ങനെ എന്നറിയാം
[yuzo_related]

Comments



Related Articles & Comments