ലൈംഗികത എന്നത് അന്താരാഷ്ട്ര വിപണിയിൽ ബില്യൺ കണക്കിനു വിപണന മൂല്യമുള്ള ഒരു “ഉല്പന്നമാണ്“. ലൈംഗിക വൃത്തി, പോൺ ഫിലിംസ്, സെക്സ് ടോയ്സും വസ്ത്രങ്ങളും മുതൽ സർജറി വരെ അതിന്റെ ഭാഗമായി വൻ വ്യവസായമായി നിലനിൽക്കുന്നു. കൊച്ചു കേരളവും സെക്സുമായി ബന്ധപ്പെട്ട വിപണിയിൽ കുതിക്കുകയാണ്.
വൈകൃതങ്ങളും അബദ്ധ ധാരണകളും അന്ധവിശ്വാസങ്ങളും മുതലെടുത്ത് മാന്യമായ ബിസിനസ്സ് നടത്തുന്നവർ മുതൽ വൻ തട്ടിപ്പു നടത്തുന്നവർ വരെ കേരളത്തിൽ ഉണ്ട്. മെയിൽ / ഫീമെയിൽ എസ്കോർട്ട്, ഗേ, ട്രാൻസ്ജെന്റർ തുടങ്ങിയ ലൈംഗിക വ്യാപാരങ്ങൾ തകൃതിയായി ഒരു വശത്ത് നടക്കുന്നു.
സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് ഇപ്പോൾ ഇത്തരക്കാർ പ്രധാനമായും ഇരകളെ തേടുന്നത്. ഫേസ്ബുക്കിലൂടെ ബിക്കിനി ഫോട്ടോസ് പ്രദർശിപ്പിച്ച് ശ്രദ്ദേയയായ ഒരു മോഡൽ ലൈംഗിക വൃത്തിക്ക് അറസ്റ്റിലായത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
സെക്സുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ ലിംഗത്തിന്റെ വലിപ്പവർദ്ധിപ്പിക്കൽ, ദീർഘനേരം ഉദ്ധാരണം നിലനിർത്തൽ ഇതൊക്കെയാണ് പുരുഷന്മാരെ ലക്ഷ്യമാക്കിയുള്ള പ്രധാന കച്ചവടമെങ്കിൽ മാറിടവും നിതംബവും വലിപ്പം വെപ്പവും ആകൃതിയും വരുത്തൽ, വയർ കുറക്കൽ മുതൽ കൃത്രിമ കന്യാ ചർമ്മം വച്ചു പിടിപ്പിക്കൽ വരെ നീളുന്നു. സ്വകാര്യമായി ആൺ പെൺ വ്യത്യാസമില്ലാതെ സെക്സ്ടോയ്സ് വിപണനവും കേരളത്തിൽ നടക്കുന്നതായി സൂചനയുണ്ട്.
ലൈംഗിക ഉത്തേജന മരുന്നുകൾ കോടികളാണ് മലയാളിയുടെ പോക്കറ്റിൽ നിന്നും തട്ടിയെടുക്കുന്നത്. ഓൺലൈൻ വഴിയും മറ്റും സെക്സുമായി ബന്ധപ്പെട്ട മരുന്നുകൾ പലരും സ്വകാര്യമായാണ് ഉപയോഗിക്കുന്നത് എന്നതിനാൽ ഇതു സംബന്ധിച്ച് വ്യക്തമായ അറിവ് ആരോഗ്യ വകുപ്പിനോ മറ്റു അധികാരികൾക്കോ നടപടിയെടുക്കുവാൻ സാധിക്കാതെ വരുന്നു. ഫലം കണ്ടില്ലെങ്കിലും ആരും പരാതിപ്പെടുവാൻ തയ്യാറാകില്ല എന്നതാണ് തട്ടിപ്പുകാർക്ക് ധൈര്യം പകരുന്നത്.
നീലച്ചിത്രങ്ങളും ലൈംഗിക കഥകളും പുരുഷ ലിംഗത്തിന്റെ വലിപ്പത്തെയും ഉദ്ധാരണത്തെയും സംബന്ധിച്ച് നൽകുന്ന തെറ്റായ ധാരണകളാണ് പകർക്കും ഇത്തരം മരുന്നുകളെ ആശ്രയിക്കുന്നതിനു പ്രചൊദനമാകുന്നത്. ശരാശരി ഏഷ്യക്കാരന്റെ ഉദ്ധരിച്ച ലിംഗത്തിന്റെ വലിപ്പം അഞ്ചുമുതൽ ആറ് ഇഞ്ചുവരെയാണ്.
അതിൽ താഴെയും വലിപ്പം ഉള്ളവരും ഉണ്ട്. നീലച്ചിത്രങ്ങളിൽ കാണുന്ന പല താരങ്ങളുടേയും ലിംഗവലിപ്പം കൃത്രിമായി ഉണ്ടാക്കിയെടുക്കുന്നതാണെന്ന് ഇവർ മനസ്സിലാക്കുകയില്ല. ലൈംഗികതയെ കുറിച്ചുള്ള തെറ്റായ ധാരണകൾ പലരുടേയും സ്വകാര്യ ജീവിതത്തെ തകർത്തു കളയുന്നു.
സ്ത്രീയോനിയിൽ ലൈംഗിക സംവേദനക്ഷമതയുള്ള ഭാഗം എന്ന് പറയുന്നത് യോനീകവാടം മുതൽ താഴേക്ക് കഷ്ടിച്ച് നാലിഞ്ചു താഴെ വരെ മാത്രമാണ്. യോനിയും ലിംഗവും തമ്മിൽ സ്പർശിക്കുമ്പോൾ ഈ ഭാഗമാണ് സുഖം പകരുന്നത്. അതിന്റെ ഉള്ളിലേക്ക് കൂടുതൽ പ്രവേശിച്ചാൽ സ്ത്രീക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാകുവാനാണ് സാധ്യത.
അതു പോലെ പ്രധാനമാണ് സ്പ്രേയോ, ജെല്ലോ പുരട്ടി ലിംഗത്തിന്റെ സംവേദനം കുറച്ചുകൊണ്ട് പുരുഷന്റെ സമയം ദീർഘിപ്പിക്കുന്നതിന്റെ പ്രശ്നം. ഇത് മൂലം പുരുഷനു യദാർഥ ലിംഗയോനീബന്ധത്തിലെ സുഖം ആസ്വദിക്കുവാൻ സാധിക്കുകയില്ലെന്ന് മാത്രമല്ല സ്ത്രീക്ക് രതിമൂർച്ച സംഭവിച്ചതിനു ശേഷം വീണ്ടും യോനിയിൽ പ്രവേശിപ്പിക്കുന്നത് വേദനയുണ്ടാക്കുകയും ചെയ്യാനിടയുണ്ട്. രതിമൂർച്ചയിൽ എത്തിയ സ്ത്രീ ലാളനയും മറ്റുമാണ് ആഗ്രഹിക്കുന്നത്.
ലൈംഗിക സംതൃപ്തി എന്നത് കേവലം ലിംഗയോനീ ബന്ധം മാത്രമല്ല. സ്ത്രീ ശരീരത്തിലെ ഉത്തേജകങ്ങളായ മറ്റു അവയവങ്ങളും പരിഗണിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ ഉത്തേജിപ്പിക്കപ്പെട്ട ശേഷം മാത്രമേ ലിംഗയോനീ ബന്ധത്തിനു മുതിരാവൂ.
മലയാളികൾ സെക്സും മദ്യവും ആസ്വദിക്കുന്നത് തെറ്റായ രീതിയിലാണ് ആക്രാന്തത്തൊടെയല്ല അത് സാവകാശം ആസ്വദിച്ച് നടത്തേണ്ട ഒന്നാണ് എന്നാണ് ഈ മേഖലയിലെ ചിലരുടെ നിരീക്ഷണം. ലൈംഗിക വിദ്യാഭ്യാസ കുറവും കൗൺസിലിംഗിനും ഡോക്ടർമാരെ സമീപിക്കുന്നതിനുള്ള മടിയും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നു.