40 വയസ് കഴിയുമ്പോൾ മധ്യ വയസിലേക്ക് കടക്കുകയാണല്ലോ. അതുവരെയുണ്ടായിരുന്ന ചുറുചുറുക്കും ആരോഗ്യവുമെല്ലാം കുറഞ്ഞു വരുന്ന സമയം കൂടിയാണ് ഈ പ്രായം. പ്രായം വർദ്ധിക്കുന്തോറും ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കണം.
എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ ഈ സമയത്ത് ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കും.
ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് യോഗര്‍ട്ട്. പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസുകളില്‍ ഒന്നാണ് യോഗര്‍ട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗര്‍ട്ടില്‍ ഉയര്‍ന്ന തോതിലുള്ള കാത്സ്യം അടങ്ങിയിരിക്കുന്നു. പയറുവര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് പയര്‍വര്‍ഗങ്ങള്‍. അവശ്യ പോഷകങ്ങളായ പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട് .
40 കഴിഞ്ഞവര്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണ സാധനങ്ങളില്‍ ഒന്നാണ് മുട്ട. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണ വിഭവമാണ് മുട്ട. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുമാണ് കാത്സ്യം. അതുകൊണ്ട് തന്നെ മുട്ട നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? അതി വിചിത്രമായൊരു കമ്മ്യൂണിസ്റ്റ് രാജ്യം, ഈ 8 നിയമങ്ങൾ അതിലേറെ വിചിത്രം
മത്സ്യ വിഭവങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കാത്സ്യം ധാരാളം അടങ്ങിയ മത്സ്യങ്ങളില്‍ ഒന്നാണ് സാല്‍മണ്‍. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്. ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റും ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഭക്ഷണമാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതുകൂടാതെ സോയാബീന്‍ , ചീര , നട്സ്, എള്ള് തുടങ്ങിയ ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
കാത്സ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിയ ഒന്നാണ് ചീസ്. ചീസ് ഉള്‍പ്പടെയുള്ള പാല് ഉല്‍പ്പനങ്ങള്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. പാല് ഉല്‍പ്പനങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇവ തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്