പരസ്പരമുള്ള ധാരണകളാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം എന്നു പറയുന്നത്. ബന്ധങ്ങൾ എപ്പോഴും സന്തോഷകരമായിരിക്കില്ല കാരണം ഭർത്താക്കാന്മാരുടെ ചില സ്വഭാവ രീതികൾ ഭാര്യമാർക്കും ഭാര്യമാരുടേത് ഭർത്താക്കന്മാർക്കും ഇഷ്ടപ്പെടണമെന്നില്ല. മിക്കതും അവർ പരസ്പരം തുറന്നു പറഞ്ഞ് പ്രശ്ന രഹിത ദാമ്പത്യബന്ധം പുലർത്തുന്നതാണ് നല്ലത്. അങ്ങനെ ഭർത്താക്കന്മാർക്ക് വട്ടു പിടിക്കുന്ന ഭാര്യമാരുടെ ചില ടോക്സിക് സ്വഭാവങ്ങൾ ഏതൊക്കെയാണെന്നറിയാമോ.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
സംശയരോഗം: ഭാര്യമാരിലെ സംശയരോഗം ഭര്‍ത്താക്കന്മാര്‍ക്ക് പലപ്പോഴും ഒരു തലവേദന തന്നെയാണ്. ചിലപ്പോള്‍ ഒരു കാര്യവുമില്ലാതെ ഇത്തരം സംശയരോഗത്തിന്റെ പേരില്‍ പലപ്പോഴും വഴക്ക് കൂടേണ്ടി വരുന്നതും, ഭാര്യയെ പേടിച്ച് ഫ്രീ ആയി പെരുമാറാന്‍ പോലും സാധിക്കാത്തത് പല ഭര്‍ത്താക്കന്മാര്‍ക്കും ഒരു തലവേദന തന്നെ. ഭര്‍ത്താവ് മറ്റൊരു സ്ത്രീയോട് സംസാരിച്ചാല്‍ അല്ലെങ്കില്‍ പെണ്‍ സുഹൃത്തുക്കളോട് സംസാരിച്ചാല്‍ അവര്‍ വിളിച്ചാലെല്ലാം അസൂയ കാണിക്കുന്നതും സംശയം പ്രകടിപ്പിക്കുന്നതും ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് ഒരു പ്രധാന കാരണമാണ്.
പെട്ടെന്ന് സങ്കടപ്പെടുന്നത്: എന്തെങ്കിലും നിസ്സാര കാര്യം പറഞ്ഞാല്‍ അല്ലെങ്കില്‍ അവര്‍ പറഞ്ഞ കാര്യത്തെ എതിര്‍ത്ത് സംസാരിച്ചാല്‍ പെട്ടെന്ന് കരയുന്നത് പലപ്പോഴും ഭര്‍ത്താക്കന്മാര്‍ക്ക് ഡീല്‍ ചെയ്യാന്‍ സാധിക്കാറില്ല. ഇതെല്ലാം പലപ്പോഴും ഭര്‍ത്താക്കന്മാര്‍ക്ക് ഒരു തലവേദനയായി അനുഭവപ്പെടാം.
അനാവശ്യമായി വഴക്കുണ്ടാക്കുന്നത്: ചില തമാശകള്‍ പോലും കാര്യമായി എടുക്കുന്നതും ഇതിനെചൊല്ലി വഴക്കുണ്ടാക്കുന്നതും സത്യത്തില്‍ രണ്ട് പേരുടേയും ഒരു ദിവസം കളയുന്നതിന് സമമാണ്. ഇത് ദാമ്പത്യത്തില്‍ തന്നെ ഒരു സമാധാനം ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു. ഭർത്താക്കന്മാർക്ക് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ് ഇത്.
YOU MAY ALSO LIKE THIS VIDEO, 2000 ആളുകൾ ഒഴിഞ്ഞു പോയ ‘പ്രേത ഗ്രാമം’ ഇന്ന് സഞ്ചാരികളുടെ പറുദീസ, പ്രകൃതി ഒപ്പിച്ച കുസൃതി | Ningalkkariyamo?
സ്പെയ്സ് നൽകൽ: ഭാര്യയ്ക്ക് സ്‌പേയ്‌സ് നല്‍കിയാലും പലപ്പോഴും ഭര്‍ത്താവിന് സ്‌പേയ്‌സ് നല്‍കാന്‍ ഭാര്യമാര്‍ വിസ്സമ്മതിക്കുന്നത് ഭര്‍ത്താക്കന്മാരില്‍ വലിയൊരു തലവേദന ഉണ്ടാക്കുന്നുണ്ട്. ഫ്രണ്ട്സിനൊപ്പം ചെലവഴിക്കാൻ സമ്മതിക്കാത്തതും ഫോണില്‍ സംസാരിക്കുമ്പോള്‍ അതിനെക്കുറിച്ച് ചോദിക്കുന്നത് ചാറ്റ് ഹിസ്റ്ററിയും കോള് ഹിസ്റ്ററിയുമെല്ലാം പരിശോധിക്കുന്നതും ഭര്‍ത്താക്കന്മാരെ വട്ടുപിടിപ്പിക്കുന്ന ഭാര്യമാരിലെ ചില സ്വഭാവങ്ങളാണ്. അതേസമയം ഭാര്യയ്ക്ക് ഇത്തരം സ്‌പേയ്‌സ് കിട്ടിയില്ലെങ്കിലോ അതിനെ ചോദ്യം ചെയ്താലോ ബഹളമുണ്ടാക്കുകയും ചെയ്യും.
ഏകപക്ഷീയമായി തീരുമാനം എടുക്കൽ: കാര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ സ്ത്രീകളായാലും പുരുഷന്മാരായും പഠിക്കണം. എന്നാല്‍ മാത്രമാണ് നല്ലരീതിയില്‍ ഒരു ബന്ധം നിലനിര്‍ത്തിപോകാന്‍ സാധിക്കുകയുള്ളൂ. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതും സ്വന്തം കാര്യം മാത്രം നോക്കുന്നതും പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ ദേഷ്യവും മടുപ്പുമായിരിക്കും ഉണ്ടാക്കുക.
ദമ്പതികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കുന്നതാണ് ഉത്തമം. കുടുംബക്കാരുടെ കൈകളിലേയ്ക്ക് എത്തുന്നത് പലപ്പോഴും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാനും അവര്‍ ഓരോരുത്തരുടെ വശം ചേര്‍ന്ന് സംസാരിക്കാനും നില്‍ക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നാൽ ദമ്പതികൾ ഒന്നിച്ചു നിന്നാൽ പ്രശ്‌നങ്ങള്‍ വളരെ പെട്ടെന്ന് തന്നെ തീര്‍പ്പാക്കാനും ഇവര്‍ക്ക് സ്വയം സാധിക്കുന്നതാണ്.
YOU MAY ALSO LIKE THIS VIDEO, കോന്നി സുരേന്ദ്രന്റെ തറവാട്! ആനയുടെ ഒറിജിനൽ അസ്ഥികൂടം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ, പിന്നെയുമുണ്ട് നിറയെ ആനക്കാഴ്ചകൾ ഇവിടെ, Elephant Skeleton Konni Elephant Sanctuary